വൈസനിയം ആദർശ ക്യാംപയിന് ഉജ്ജ്വല തുടക്കം

മലപ്പുറം: മഅ്ദിൻ അക്കാദമി വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദർശ ക്യാംപയിന് പ്രൗഢോജ്ജ്വല തുടക്കം. രണ്ട് മാസം നീണ്ടു നിൽക്കുന്ന ക്യാംപയിനിന്റെ ഉദ്ഘാടനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ നിർവ്വഹിച്ചു. മതത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്ത് രംഗത്ത് വന്ന മത പരിഷ്‌കരണ പ്രസ്ഥാനങ്ങളെ കരുതിയിരിക്കണമെന്നും ഇസ്‌ലാമിന്റെ തനതായ ആശയങ്ങളെ സമൂഹത്തിന് പകർന്നു നൽകാൻ പണ്ഡിതർ പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിൽ ഇസ്‌ലാമിക പൈതൃകങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും യുവാക്കളെ തീവ്രവാദ-ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുമാണ് വഹാബി പ്രസ്ഥാനം എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. സുന്നികൾ പ്രതിനിധാനം ചെയ്യുന്നത് ഇസ്‌ലാമിന്റെ യഥാർത്ഥ ആശയത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി, അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ അഹ്സനി പറപ്പൂർ, അഹ്മദ് കാമിൽ സഖാഫി മമ്പീതി, അബ്ദുള്ള അമാനി പെരുമുഖം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് ബുഖാരി കരുവൻതിരുത്തി, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, ഹക്കീം മുസ്‌ലിയാർ പട്ടാമ്പി, ഹസൻ സഖാഫി വെന്നിയൂർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ദുൽഫുഖാറലി സഖാഫി, അബൂബക്കർ സഖാഫി അരീക്കോട്, ശിഹാബലി അഹ്‌സനി മലപ്പുറം, സൈനുദ്ധീൻ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, അബ്ദുൽ ജലീൽ അസ്ഹരി എന്നിവർ പ്രസംഗിച്ചു.
ക്യാംപയിനിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ആദർശ പ്രഭാഷണം, ഗൃഹ സന്ദർശനം, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, കൊളാഷ് എന്നിവ നടക്കും. നവംബറിൽ നടക്കുന്ന ത്രിദിന ആദർശ പഠന ശിൽപശാലയോടെ ക്യാംപയിൻ സമാപിക്കും. ശിൽപശാലയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ശരീഅത്ത്, ദഅ്വാ കോളേജ് വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് വിവരങ്ങൾക്ക്: 9947352006, 7736366189.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved