മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്നേഹ സഞ്ചാരത്തിന് ഉജ്ജ്വല തുടക്കമായി. മഅ്ദിന്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ ജാഥാ ക്യാപ്റ്റന്‍മാര്‍ക്ക് പതാകകള്‍ കൈമാറി.
ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം, ലഹരിയടക്കമുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം, വൈസനിയം സന്ദേശ പ്രചാരണം എന്നിവ ഉള്‍ക്കൊള്ളിച്ച് ചാവക്കാട്, മണ്ണാര്‍ക്കാട്, കുന്ദംകുളം, ബേപ്പൂര്‍, ഓമശ്ശേരി, വഴിക്കടവ് എന്നീ ആറ് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകള്‍ ഏപ്രില്‍ 16 ന് മലപ്പുറത്ത് സമാപിക്കും.
വിവിധ സ്ഥലങ്ങളില്‍ യഥാക്രമം എസ്.വൈ.എസ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് സയ്യിദ് ഫള്ല്‍ വാടാനപ്പള്ളി, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കുമരംപുത്തൂര്‍ അലി മുസ്ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ താഴെപ്ര മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, പി.ടി.എ റഹീം എം.എല്‍.എ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മത-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വിവിധ യാത്രകള്‍ക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ ഫുഖാറലി സഖാഫി മേല്‍മുറി എന്നിവര്‍ നേതൃത്വം നല്‍കും. നൂറ്റി ഒന്ന് അംഗ വൈസനിയം സ്ക്വാഡ് യാത്രയെ അനുഗമിക്കും. ആയിരത്തി നാനൂറ് കേന്ദ്രങ്ങളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനവും പ്രഭാഷണവും ലഘുലേഖാ വിതരണവും നടക്കും.
മഅ്ദിന്‍ കാമ്പസില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റന്‍മാരായ സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

Recent Comments