മലപ്പുറം: മഅ്ദിൻ അക്കാദമിയും ഓൾകേരള റൈറ്റ്‌സ് ഫെഡറേഷനും സംയുക്തമായി ഭിന്നശേഷിക്കാർക്കായി ലേണേഴ്‌സ് ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ലൈസൻസ് രജിസ്‌ട്രേഷൻ, ഇംറാൻസ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന, ബോധവൽക്കരണ ക്ലാസ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
ഇരുനൂറോളം ഭിന്നശേഷിക്കാർ സംബന്ധിച്ച പരിപാടി മലപ്പുറം എം.വി.ഐ ഷഫീഖ് ഉദ്ഘാടനം ചെയ്തു. മഅ്ദിൻ വൈസനിയം ഏബ്ൾ വേൾഡിന്റെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള ലൈസൻസ് ക്യാമ്പിന്റെ രണ്ടാം ഘട്ടമാണിത്. നേരത്തെ നാൽപത്തിയാറ് പേർക്ക് ലൈസൻസ് ലഭ്യമാക്കുന്നതിന് നേതൃത്വം നൽകിയിരുന്നു. ഇതിന് പുറമെ 58 പേർക്ക് കാർ, ഓട്ടോ ലൈസൻസിനുള്ള മെഡിക്കൽ ബോർഡ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു.
പരിപാടിയിൽ പരി മാനുപ്പ ഹാജി, ദുൽഫുഖാറലി സഖാഫി, സൈനുദ്ധീൻ നിസാമി കുന്ദമംഗലം, മുനീർ പൊന്മള, തോരപ്പ മുസ്തഫ, ബാവ എരഞ്ഞിമാവ്, ഡോ. മുഹമ്മദ് റാഫി എന്നിവർ സംബന്ധിച്ചു.
Recent Comments