Armonia Journal Release photo

മഅ്ദിൻ അക്കാദമിയുടെ വൈസനിയം സമ്മാനം: അർമോണിയ ജേണൽ ശൈഖ് നഹ്‌യാൻ മുബാറക് അൽ നഹ്‌യാൻ പ്രകാശനം ചെയ്തു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അർമോണിയ ജേണൽ യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ പ്രകാശനം ചെയ്തു.
അബൂദാബിയിൽ വെച്ചു നടന്ന ചടങ്ങിൽ ഫോറം ഫോർ പ്രമോട്ടിംഗ് പീസ് ഇൻ മുസ്‌ലിം സൊസൈറ്റീസ് പ്രസിഡണ്ട് ശൈഖ് അബ്ദുല്ലാ ബിൻ ബയ്യ, അർമോണിയ എഡിറ്റർ ഇൻ ചീഫ് ഡോ. റോബർട്ട് ഡിക്‌സൻ ക്രയിൻ, മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, സായിദ് യൂണിവേഴ്‌സിറ്റി പ്രസിഡൻഷ്യൽ ഓഫീസ് ഉപദേശകൻ ഡോ. നസ്ർ മുഹമ്മദ് ആരിഫ് തുടങ്ങിയവരുടെ സാനിധ്യമുണ്ടായിരുന്നു.
മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയം പദ്ധതികളുടെ ഭാഗമായാണ് അർമോണിയ പ്രസിദ്ധീകരണമാരംഭിക്കുന്നത്. വിവിധ സമൂഹങ്ങൾക്കിടയിൽ നില നിൽക്കുന്ന സൗഹൃദവും ഒരുമയും ശക്തിപ്പെടുത്തുകയും വിയോജിപ്പുകളെ സഹിഷ്ണുതയോടെ കാണാൻ പ്രേരിപ്പിക്കുകയുമാണ് അർമോണിയയുടെ ലക്ഷ്യം.
അമേരിക്കയിലെ വെർജീനിയയിലാണ് ജേണലിന്റെ എഡിറ്റോറിയൽ ഓഫീസ്. ഡോ. റോബർ ഡിക്‌സൻ ക്രയിനിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചംഗ എഡിറ്റോറിയൽ സമിതിയാണ് വർഷത്തിൽ മൂന്നു തവണ പ്രസിദ്ധികരിക്കുന്ന അർമോണിയയുടെ ഉള്ളടക്കം തീരുമാനിക്കുക. വിവിധ രാജ്യങ്ങളിലെ അക്കാദമിക് പണ്ഡിതരും സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് വിപുലമായ അർമോണിയ പത്രാധിപ സമിതിയും ഗവേഷരുടെ കൂട്ടായ്മയും വർഷത്തിൽ മൂന്നു തവണ ഒന്നിച്ചു ചേരും. കഴിഞ്ഞയാഴ്ച മലപ്പുറം മഅ്ദിൻ അക്കാദമിയിൽ ചേർന്ന അർമോണിയ സിമ്പോസിയമായിരുന്നു ഇതിൽ ആദ്യത്തേത്. 2018 ഏപ്രിലിൽ യു.എസിലാണ് അടുത്ത സമ്മേളനം.
‘വിവിധ സംസ്‌കാരങ്ങളുടെ സൗഹൃദാനുഭവങ്ങളെ പരിചയപ്പെടുത്താനും ഒരുമയുടെ കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കാനുമാണ് അർമോണിയ ഉദ്ദേശിക്കുന്നത്. സംഘർഷത്തെക്കാളും മുസ്‌ലിം, ഹിന്ദു, ക്രൈസ്തവ, ജൂത ദർശനങ്ങളുൾപ്പെടെയുള്ളവക്ക് പറയാനുളളത് പാരസ്പര്യത്തിന്റെ അനുഭവങ്ങളാണ്. ലോക നീതിയിലധിഷ്ഠിതമായ പാരമ്പര്യ ഇസ്‌ലാമിന്റെ പ്രകാശനങ്ങൾക്ക് അർമോണിയയിലിടമുണ്ടാവും’ - ജേണൽ മുഖ്യ പത്രാധിപർ ഡോ. റോബർട്ട് ക്രയിൻ പറഞ്ഞു.
ജേണലിന്റെ പേരായി മൈത്രി എന്നർത്ഥം വരുന്ന ലാറ്റിൻ പദം തിരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്ന് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. ‘മത സൗഹാർദ്ദത്തിന്റെ ഏറ്റവും ഉത്തമ മാതൃകയായി പരിചയപ്പെടുത്താവുന്ന ചരിത്രവും വർത്തമാനവുമാണ് കേരളത്തിനുള്ളത്. ചരിത്രത്തിലെ മലബാർ ബഹുസ്വരതയുടെ പ്രതീകമാണ്. വൈസനിയത്തിന്റെ മുഖ്യ പ്രമേയങ്ങളിലൊന്നായ മലബാർ പഠനത്തിന് കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ അർമോണിയയിലൂടെ ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സ്‌പോ 2020 അന്താരാഷ്ട്ര ഉപദേശക അംഗമായ പ്രഫ. അദം സിമൗസ്‌കി, ശൈഖ് മഹ്ഫൂസ് ബിൻ ബയ്യ, ഫോറം ഫോർ പ്രമോട്ടിംഗ് പീസ് ഇൻ മുസ്‌ലിം സൊസൈറ്റീസ എക്‌സിക്യുട്ടീവ് ഡയറക്ടർ സെഷാൻ സഫർ, അമേരിക്കൻ അക്കൗണ്ടബിലിറ്റി പ്രൊജക്ട് ഓഫീസർ ഡോ. ജോൺ ക്രയിൻ, ഡോ. അബ്ബാസ് പനക്കൽ, മുഹമ്മദ് അനീസ്, ഉമർ മേൽമുറി, സഈദ് ഊരകം എന്നിവർ സംബന്ധിച്ചു

Pluralism seminar

സാമൂഹ്യ നീതി ഇസ് ലാ മിക ബഹുസ്വരതയുടെ അടിത്തറ: ജോണ്‍ ക്രയിന്‍

കോഴിക്കോട്: സാമൂഹ്യ നീതിയാണ് ഇസ് ലാം വിഭാവനം ചെയ്യുന്ന ബഹുസ്വരതയുടെ സവിശേഷതയെന്ന് അമേരിക്ക ആസ്ഥാനമായുള്ള എക്കൗണ്ടബിലിറ്റി പ്രൊജക്റ്റ് അംഗം ഡോ. ജോണ്‍ ക്രയിന്‍ അഭിപ്രായപ്പെട്ടു. ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ സംഘടിപ്പിച്ച ‘പ്രവാചക പാരമ്പര്യത്തിലെ ബഹുസ്വര സാധ്യതകള്‍’ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
സാമൂഹ്യ നീതിയെക്കുറിച്ച് പറയുന്നത് ഒരു കുറ്റമായി കാണുന്ന പ്രവണത വളര്‍ന്നു വരുന്നുവെന്നത് ആപല്‍ക്കരമായി കാണേണ്ടതാണ്. 2009ല്‍ അല്‍ അസ്ഹര്ർ യൂണിവേഴ്‌സിറ്റിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ നടത്തിയ പ്രസംഗത്തിന്റെ കരടില്‍ നിന്നും പ്രസംഗമെഴുത്തുകാര്‍ നീതി എന്ന വാക്ക് നാലു തവണ വെട്ടിമാറ്റിയ കാര്യം പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
കനേഡിയന്‍ ബ്രിട്ടീഷ് കവി പോള്‍ അബ്ദുല്‍ വദൂദ് സതര്‍ലന്റ്, ഇബ്നു അറബി സൊസൈറ്റി ഫാക്കല്‍റ്റി അംഗം ഡോ. എറിക് ശുഐബ് വിങ്ക്ള്‍, ഒ.പി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. അമാന്‍ ഷാ, യൂസുഫ് ഝാ (യു.എ.ഇ) , ഡോ. അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി എന്നിവര്‍ പ്രസംഗിച്ചു.
വൈസനിയത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര അക്കാദമിക് എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി നടക്കുന്ന അര്‍മോണിയ സിംബോസിയം മഅ്ദിന്‍ അക്കാദമിയില്‍ ഇന്നു 10 മുതല്‍ നടക്കും. ‘ഇബ്‌നു അറബിയുടെ സ്‌നേഹ വഴികള്‍’ എന്ന വിഷയത്തില്‍ ഇന്നു 7നും നാളെ രാവിലെ 10നും ഡോ. എറിക് വിങ്കിളിന്റെ പ്രഭാഷണമുണ്ടാവും.

cultivation

അഹ്‌ലുബൈത്തിനായി പത്തിന കർമ്മ പദ്ധതിയുമായി മഅ്ദിൻ

മലപ്പുറം: പ്രവാചക കുടുംബ പരമ്പരയായ അഹ്‌ലുബൈത്തിനായി മലപ്പുറം മഅ്ദിൻ അക്കാദമി നടപ്പിലാക്കുന്ന പത്തിന കർമ്മ പദ്ധതിയായ 'കൾട്ടിവേഷൻ' പ്രഖ്യാപനം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവ്വഹിച്ചു.
അഹ്‌ലുബൈത്ത് വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേതൃപരിശീലനം, വ്യക്തിത്വ വികസനം, ഭാഷാ നൈപുണ്യം തുടങ്ങിയ നിരവധി മേഖലകളിലുള്ള പരിശീലന പദ്ധതികളാണ് മഅ്ദിൻ സാദാത്ത് അക്കാദമിയുടെ കീഴിൽ ഒരുങ്ങുന്നത്.
ഖുർആൻ ലേണിംഗ്, പബ്ലിക് സപീക്കിംഗ്, ലീഡർഷിപ് സ്‌കിൽ ട്രൈനിംഗ്, സ്വലൈസ്, ലാൻഗ്വാജ് ലേണിംഗ്, വാസ്തു സയൻസ്, സ്പിരിച്വൽ എൻലൈറ്റ്‌മെന്റ് പ്രോഗ്രാം, കരിയർ ഗൈഡൻസ്, ലിറ്റററി വർക്ക്‌ഷോപ്പ്, പ്രീമാരിറ്റൽ കൗൺസലിംഗ് എന്നിവയാണ് നടപ്പിലാക്കുന്ന കർമ്മ പദ്ധതികൾ. ഇതിന്റെ ഭാഗമായി പ്രൊഫഷണൽ വിദ്യാർത്ഥികൾക്കുള്ള പ്രൊഫഷണൽ സാദാത്ത് മീറ്റ് ഡിസംബർ 26ന് സാദാത്ത് അക്കാദമി കാമ്പസിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സ്വലാത്ത് നഗറിൽ നടന്ന ചടങ്ങിൽ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് റാഷിദ് തങ്ങൾ മുശൈഖി അസ്സഖാഫി, സയ്യിദ് അബ്ദുസ്സലാം ജീലാനി പരപ്പനങ്ങാടി, കെ കെ എസ് തങ്ങൾ ജമലുല്ലൈലി വേങ്ങര, സയ്യിദ് വാഹിദലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുജീബ് ജമലുല്ലൈലി കൊടിഞ്ഞി, സയ്യിദ് ഹസനുൽ ഖാദിരി ജീലാനി മമ്പാട്, സയ്യിദ് ജിഫ്രി തങ്ങൾ കൊടിഞ്ഞി, സയ്യിദ് മുസ്തഫ പൂക്കോയ തങ്ങൾ ബുഖാരി തുടങ്ങിയവർ സംബന്ധിച്ചു

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved