മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി പ്രവാചക കുടുംബ പരമ്പരയിൽ പെട്ട യുവാക്കൾക്കായി യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചു. പൂക്കോട്ടൂർ മഅ്ദിൻ സാദാത്ത് കാമ്പസിൽ നടന്ന പരിപാടി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. രാവിലെ 9ന് ആരംഭിച്ച പരിപാടി വൈകീട്ട് 5ന് സമാപിച്ചു.
നേതൃപരിശീലനം, വ്യക്തിത്വ വികസനം, ഭാഷാ നൈപുണ്യം തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. സാദാത്തുക്കളുടെ സർവ്വോന്മുഖ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പത്തിന കർമ്മ പദ്ധതിയായ 'കൾട്ടിവേഷ'ന്റെ ഭാഗമായാണ് സമ്മിറ്റ് സംഘടിപ്പിച്ചത്.
ഖുർആൻ ലേണിംഗ്, പബ്ലിക് സപീക്കിംഗ്, ലീഡർഷിപ് സ്‌കിൽ ട്രൈനിംഗ്, സ്വലൈസ്, ലാൻഗ്വാജ് ലേണിംഗ്, വാസ്തു സയൻസ്, സ്പിരിച്വൽ എൻലൈറ്റ്മെന്റ് പ്രോഗ്രാം, കരിയർ ഗൈഡൻസ്, ലിറ്റററി വർക്ക്ഷോപ്പ്, പ്രീമാരിറ്റൽ കൗൺസലിംഗ് എന്നിങ്ങനെ വിവിധ പരിപാടികളാണ് കൾട്ടിവേഷന്റെ ഭാഗമായി നടപ്പിലാക്കുന്നത്.
സുലൈമാൻ ഫൈസി കിഴിശ്ശേരി, ഇബ്‌റാഹീം ബാഖവി മേൽമുറി, നൗഫൽ മാസ്റ്റർ കോഡൂർ, സൈഫുള്ള നിസാമി ചുങ്കത്തറ, സ്വാദിഖ് ടി. പി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സയ്യിദ് ഖാസിം സ്വാലിഹ് അൽ ഹൈദ്രൂസി സ്വാഗതവും ദുൽഫുഖാറലി സഖാഫി മേൽമുറി നന്ദിയും പറഞ്ഞു

Recent Comments