മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പ്രാസ്ഥാനിക സാരഥികൾക്കായി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് സമ്മിറ്റിന് തുടക്കമായി. കാസർഗോഡ്, പാലക്കാട് ജില്ലാ സാരഥി സംഗമങ്ങളാണ് സ്വലാത്ത് നഗറിൽ നടന്നത്.
പാലക്കാട് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. എം വി സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, എൻ കെ സിറാജുദ്ധീൻ ഫൈസി, യു എ മുബാറക് സഖാഫി, കെ ഉമർ മദനി, ജാബിർ സഖാഫി, ഇ വി അബ്ദുർറഹ്മാൻ ഹാജി, സുലൈമാൻ ചുണ്ടമ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.
പ്രാസ്ഥാനിക രംഗത്ത് ക്രിയാത്മകമായി പ്രവർത്തിക്കുന്നതിനും കാലാനുസൃതമായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ മഅ്ദിൻ അക്കാദമിക് ഡയറക്ടറും പ്രശസ്ത ട്രൈനറുമായ നൗഫൽ മാസ്റ്റർ കോഡൂർ പരിശീലനത്തിന് നേതൃത്വം നൽകി. ഏപ്രിൽ- മെയ് മാസങ്ങളിലായി പൂർത്തീകരിക്കുന്ന ലീഡേഴ്‌സ് സമ്മിറ്റിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും സാരഥികൾക്ക് പ്രത്യേക സംഗമങ്ങൾ സംഘടിപ്പിക്കും.
കാസർഗോഡ് ജില്ലാ സംഗമത്തിൽ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ, കന്തൽ സൂപ്പി മദനി, ബി എസ് അബ്ദുല്ല കുട്ടി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി തുടങ്ങിയവർ സംബന്ധിച്ചു.

Recent Comments