ന്യൂയോർക്ക്: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമയി നടപ്പിലാക്കു പദ്ധതികളിൽ ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജൻസികൾ സഹകരിക്കും. ഇതു സംബന്ധമായി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്തിലുള്ള സംഘം ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തി ചർച്ചകൾ നടത്തി.
വംശഹത്യാ വിപാടനത്തിനായുള്ള യു.എൻ സെക്ര'റി ജനറലിന്റെ ഉപദേഷ്ടാവ് അദാമ ഡീംഗ്, യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻ തലവൻ ഡോ. നാസിർ അബ്ദുൽ അസീസ് നാസിർ എിവരുമായുള്ള ചർച്ചയിൽ വൈസനിയത്തിന്റെ ഭാഗമായുള്ള ഇബ്‌നു ബത്തൂത്ത ഇന്റർനാഷനൽ കോഫറൻസ്, ഇന്റർഫൈത്ത് ഹാർമണി പദ്ധതി എിവക്കാണ് യു.എൻ ഏജൻസികളുടെ പിന്തുണയുണ്ടാവുക.
കുറ്റകൃത്യങ്ങളും വിവിധ വിഭാഗങ്ങൾക്കിടയിലെ അസ്വസ്ഥതകളും ഇല്ലാതെയാക്കുതിന് അദാമ ഡീംഗിന്റെ നേതൃത്വത്തിൽ മത നേതാക്കൾക്കും സമാധാന പ്രവർത്തകർക്കുമായുള്ള പദ്ധതിയിൽ മഅ്ദിൻ ചെയർമാൻ അംഗമാവും. ഇതിന്റെ പദ്ധതി രേഖ അദാമ ഡീംഗിൽ നിും സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ഏറ്റു വാങ്ങി. കൂ' നാശത്തിനുള്ള ആയുധങ്ങളുമായി ഒരു സമൂഹത്തെ നശിപ്പിക്കു പോലെ യാണ് പുതിയ തലമുറക്ക് വിദ്യാഭ്യാസം നിഷേധിക്കലെും ഈ രംഗത്ത് മഅ്ദിൻ അക്കാദമിയുടെ പദ്ധതികൾ ശ്ലാഘനീയമാണെും അദ്ദേഹം പറഞ്ഞു. അബൂദാബിയിൽ നേരത്തെ നട അന്താരാഷ്ട്ര പീസ് ഫോറത്തിന്റെ വിജയത്തിൽ മഅ്ദിൻ അക്കദാമിയുടെ പങ്കിനെ അദ്ദേഹം പ്രത്യകം പ്രശംസിച്ചു.
ഡിസംബറിൽ നടക്കു വൈസനിയം സമ്മേളനത്തിന്റെ മുാേടിയായുള്ള ഇബ്‌നു ബത്തൂത്ത അന്താരാഷ്ട്ര സമ്മേളനത്തിൽ യു.എൻ അലയൻസ് ഓഫ് സിവിലൈസേഷന്റെ പങ്കാളിത്തമാണ് ഡാ. നാസിർ അബ്ദുൽ അസീസ് നാസിറുമായി ചർച്ച ചെയ്തത്. അലയൻസ് ഓഫ് സിവിലൈസേഷൻ വിഭാഗത്തിന്റെ പ്രത്യേക ആദരം ഡോ. നാസിൽ മഅ്ദിൻ ചെയർമാന് നൽകി. മഅ്ദിൻ അന്താരാഷ്ട്ര പഠന വിഭഗത്തിലെ ഡോ. അബ്ബാസ് പനക്കൽ, ഉമർ മേൽമുറി, അജീബ് കൊമാച്ചി എിവരും മഅ്ദിൻ പ്രതിനിധി സംഘത്തിലുണ്ടായിരുു.
ഇന്ന്, ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് എജ്യുക്കേഷൻ സംഘടിപ്പിക്കു വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം ചർച്ചാ സമ്മേനത്തിൽ മഅ്ദിൻ പ്രതിനിധി സംഘം സംബന്ധിക്കും

Recent Comments