മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശജറ കോൺഫറൻസ് സമാപിച്ചു. മഅ്ദിൻ അക്കാദമിയുടെ കീഴിലുള്ള ശരീഅത്ത് കോളേജ്, ദഅ്‌വാ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളം പൂർവ്വ വിദ്യാർത്ഥികളുമായ അയ്യായിരം പേരാണ് കോൺഫറൻസിൽ സംബന്ധിച്ചത്.
രാവിലെ 9ന് സ്വലാത്ത് നഗറിൽ ആരംഭിച്ച പരിപാടി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മഅ്ദിൻ അലുംനി പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി കടലുണ്ടി പതാക ഉയർത്തി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി വിഷയാവതരണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി പ്രഭാഷണം നടത്തി. വൈസനിയത്തിന്റെ ഭാഗമായി ശജറക്ക് കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ചടങ്ങിൽ നടന്നു.
സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ ബുഖാരി, സയ്യിദ് അബ്ദുർറഹ്മാൻ മുല്ലക്കോയ തങ്ങൾ പാണ്ടിക്കാട്, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, അബൂബക്കർ സഖാഫി കുട്ടശ്ശേരി, ഒ.പി അബ്ദുറഷീദ് ബാഖവി, അഷ്‌റഫ് സഖാഫി പൂക്കോട്ടൂർ, സൈതലവി സഅ്ദി പെരിങ്ങാവ്, അബൂബക്കർ സഖാഫി അരീക്കോട്, ശിഹാബ് സഖാഫി വെളിമുക്ക്, ദുൽഫുഖാറലി സഖാഫി മേൽമുറി എന്നിവർ സംബന്ധിച്ചു.

Recent Comments