മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷിക സമ്മേളനമായ വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ പ്രിപ്പറെറ്ററി കോൺഫറൻസുകൾക്ക് ഒറ്റപ്പാലത്ത് തുടക്കമായി. പാലക്കാട് ജില്ലാ പ്രിപ്പെററ്ററി കോൺഫറൻസ് സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം മുഹമ്മദ് മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി 'മഅ്ദിൻ നാളെയെ നിർമിക്കുന്നു' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. വൈസനിയം കോ-ഓർഡിനേറ്റർ വി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി സന്ദേശം നൽകി.
എൻ.കെ സിറാജുദ്ധീൻ ഫൈസി, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, മുഹമ്മദ് മുസ്്‌ലിയാർ അമ്പലപ്പാറ, മുബാറക് സഖാഫി മേപ്രം, മുഹമ്മദ് കുട്ടി മാസ്റ്റർ പള്ളിക്കുറുപ്പ്, ടി.പി.എൻ കുട്ടി മുസ്്‌ലിായർ, ഉമർ ഫൈസി മാരായ മംഗലം, സയ്യിദ് ശഹീർ തങ്ങൾ സുലൈമാൻ മുസ്്‌ലിയാർ ചുണ്ടംപറ്റ എന്നിവർ പ്രസംഗിച്ചു.
ഉമർ മദനി സ്വാഗതവും ഡോ. നാസർ ഒറ്റപ്പാലം നന്ദിയുംപറഞ്ഞു.
വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായ മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികം, വൈസനിയം 2018 ഡിസംബർ 27, 28, 29, 30 തിയ്യതികളിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രിപ്പറെറ്ററി സമ്മേളനങ്ങൾ നടക്കും. അടുത്ത മാസം 5 ന് തൃശൂരിലും 7 ന് എറണാങ്കുളത്തും കൊല്ലത്തും ജില്ലാ പ്രിപ്പെററ്ററി കോൺഫറൻ്‌സുകൾ നടക്കും.
മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ലൈഫ് ഷോർ റിഹാബിലിറ്റേഷൻ സെന്ററിന്റെ പദ്ധതി പ്രകാശനം ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി നിർവ്വഹിച്ചു. ചടങ്ങിൽ മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു.
ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ചികിത്സക്കും പുനരധിവാസത്തിനും ലൈഫ്‌ഷോറിൽ വിദഗ്ദരായ ഡോക്ടർമാരുടേയും തെറാപ്പിസ്റ്റുകളുടേയും സേവനമുണ്ടാവും. ഓട്ടിസം, വളർച്ചകുറവ്, ബുദ്ധിമാന്ദ്യം, പഠന വൈകല്യം, സംസാര വൈകല്യം തുടങ്ങിയവയ്ക്കായി ഏറ്റവും നൂതന ചികിത്സാ സംവിധാനങ്ങളുണ്ടാകും. സെൻസറി റൂം, വിവിധ തെറാപ്പികൾക്കായുള്ള വിഭാഗങ്ങൾ എന്നിവ സെന്ററിന്റെ പ്രത്യേകതയാണ്. സെന്റർ ഈ മാസം തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് സ്യ്യിദ് ഖലീൽ അൽ ബുഖാരി അറിയിച്ചു.
പരിപാടിയിൽ സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി കടലുണ്ടി, ഡോ. ആലസൻകുട്ടി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, റഷീദ് നയ്യാൻ, നജു കടലുണ്ടി, ഉമർ മേൽമുറി, അബ്ദുൽ ലത്വീഫ് പൂവ്വത്തിക്കൽ, മുഹമ്മദ് നൗഫൽ കോഡൂർ എന്നിവർ പ്രസംഗിച്ചു.
രാവിലെ 11.30ന് മലപ്പുറം പ്രസ്‌ക്ലബ്ബുമായി ചേർന്ന് മാധ്യമ പ്രവർത്തകർക്കായി 'ദുരന്ത ബാധിത പ്രദേശങ്ങളിലെ മാധ്യമ പ്രവർത്തനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാലക്ക് തുമ്മാരുകുടി നേതൃത്വം നൽകി. ‘പഠനം, ഉപരി പഠനം: പുതിയ കാലത്ത്’ എന്ന വിഷത്തിൽ മഅ്ദിൻ അക്കാദമിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.
പരിപാടിയുടെ ഭാഗമായി ദുരന്ത ലഘൂകരണ രംഗക്ക് പ്രവർത്തിക്കുന്ന സംഘടനകൾ, ക്ലബ്ബുകൾ, ട്രോമാ കെയർ അംഗങ്ങൾ തുടങ്ങിയവർക്ക് 'ദുരന്ത സമയത്തെ സന്നദ്ധ സേവനം' എന്ന വിഷയത്തിൽ വർക്ക് ഷോപ്പും നടന്നു.
Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India
vicennium@madin.edu.in
Recent Comments