ഗൂഡല്ലൂർ: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നീലഗിരി ജില്ലാ മുന്നൊരുക്ക സമ്മേളനം ശ്രദ്ധേയമായി. പാടന്തറ മർക്കസിൽ നടന്ന പരിപാടി ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശ്ശോല ഉദ്ഘാടനം ചെയ്തു. സമസ്ത നീലഗിരി ജില്ലാ പ്രസിഡന്റ് മൊയ്തു മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി വൈസനിയം സന്ദേശ പ്രഭാഷണം നടത്തി. വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ നീലഗിരി ജില്ലയിൽ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു. വൈസനിയത്തിന്റെ ഭാഗമായ ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പ്രചാരണ പരിപാടികൾക്ക് ചടങ്ങിൽ രൂപം നൽകി.
അബ്ദുർറഹ്്മാൻ ദാരിമി സീഫോർത്ത്, കെ.പി മുഹമ്മദ് ഹാജി ഗൂഡല്ലൂർ, ഹംസ ഹാജി,സി.കെ കുഞ്ഞാലൻ മദനി വാക്കുമൂല, പി.കെ മുഹമ്മദ് മുസ്്‌ലിയാർ പാടന്തറ, സയ്യിദ് അൻവർ ഷാ സഅ്ദി, കെ.പി മുഹമ്മദ് ഹാജി, ഷറഫുദ്ധീൻ മാസ്റ്റർ, സിറാജുദ്ധീൻമദനി, ജഅ്ഫർ മാസ്റ്റർ ആലവയൽ എന്നിവർ സംബന്ധിച്ചു.

Recent Comments