grand 2

കരുണക്കും ലോക സമാധാനത്തിനും ആഹ്വാനം ചെയ്ത് ശൈഖ് ഹബീബ് ഉമറിന്റെ ഖുതുബ

മലപ്പുറം: സ്വലാത്ത് നഗറിലെ ജുമുഅ ഖുതുബയും നമസ്‌കാരവും നവ്യാനുഭവമായി. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ബാഅലവി ത്വരീഖത്തിന്റെ ശൈഖുമായ അല്ലാമ ഹബീബ് ഉമറിന്റെ ഖുതുബ കേൾക്കാനും നമസ്‌കാരത്തിൽ പങ്കെടുക്കാനും എത്തിയവരുടെ ബാഹുല്യം കാരണം ഗ്രാന്റ് മസ്ജിദിന്റെ ഇരുനിലകളും നിറഞ്ഞ് പുറത്തേക്കെത്തിയിരുന്നു.
കരുണയും സ്‌നേഹവുമുള്ളവരാകാനും കരുണയുടെ വ്യാപനത്തിനായി യത്‌നിക്കാനും ഹബീബ് ഉമർ ഖുതുബയിലൂടെ നിർദേശം നൽകി. കരുണയുള്ളവർക്കാണ്് അല്ലാഹുവിന്റെ ഗുണം ലഭിക്കുകയെന്നും അതിക്രമകാരികളെ സഹായിക്കാൻ ആരുമുണ്ടാവില്ലെന്നും ഖുർആൻ സൂക്തമോതി ഉണർത്തുന്നതായിരുന്നുഖുതുബയുടെ പ്രധാന വിഷയം.
ജനങ്ങൾക്കിടയിൽ രമ്യതയുണ്ടാക്കുന്നതിനായി യത്‌നിക്കാനും ഖുതുബയിൽ ആഹ്വാനം ചെയ്തു. മനുഷ്യർ സഹോദരൻമാരാണ്. അവർക്കിടയിൽ ഐക്യവും സഹവർത്തിത്തവും ഉണ്ടാക്കുക ഹബീബ് ഉമർ ഖുതുബയിൽ ഉപദേശിച്ചു.
അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാനും അവന്റെ അടിമകളോട് കരുണയും സ്‌നേഹവും പരസ്പര ബഹുമാനവും കാണിക്കാനും ഉണർത്തുന്ന ഖുതുബ ജുമുഅക്കെത്തിയ വിശ്വാസികൾ ഹൃദയത്തിൽ ഏറ്റുവാങ്ങുകയായിരുന്നു. ആത്മവിചാരണക്ക് വിശ്വാസികൾ തയ്യാറാവാണമെന്നും വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പെ സ്വയം വിചാരണചെയ്യുന്നവരാകണമെന്നും അദ്ധേഹം ഉണർത്തി.
അറബിസാഹിത്യത്തിലെ മികച്ച പ്രയോഗങ്ങളും സാങ്കേതിക പദങ്ങളും ഉദ്ധരണികളും കോർത്തിണങ്ങിയ ഖുതുബ അറബി ഭാഷാപരിജ്ഞാനമില്ലാത്തവരെപ്പോലും ആകർഷിക്കുന്നതായിരുന്നു.

C USTHAD

ഹറമിലെ കാണാ കാഴ്ചകളുമായി വൺ ഡേ ഇൻ ഹറം പ്രദർശനം

മലപ്പുറം: മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ ദൃശ്യങ്ങളുമായി വൺ ഡേ ഇൻ ഹറം ഡോക്യുമെന്ററി സ്വലാത്ത് നഗറിൽ പ്രദർശിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി പ്രദർശനം നടത്തുന്ന ഡോക്യുമെന്ററി വൈസനിയം സമ്മേളനത്തിന്റെ ഭാഗമായാണ് സ്വലാത്ത് നഗറിൽ പ്രദർശിപ്പിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കൊമ്പം മുഹമ്മദ് മുസ്ലിയാർ അധ്യക്ഷതവഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി പ്രാർത്ഥന നിർവഹിച്ചു. ഡോക്യുമെന്ററി ഡയറക്ടർ അബ്റാർ ഹുസൈൻ യു കെ മുഖ്യാതിഥിയായി.
ഹറം പള്ളിയുടെ മാനേജ്‌മെന്റ് ഓഫീസിന്റെ സഹകരണത്തോടെ നിർമിച്ച 82 മിനുട്ട് ദൈർഘ്യമുള്ള ഫിലിം നിർമിച്ചത് പ്രശസ്ത ബ്രിട്ടീഷ് സംവിധായകനായ അബ്‌റാർ ഹുസൈൻ ആണ്. രണ്ട് കോടിയോളം രൂപയാണ് ചിലവ്. യു.എസ്, യു.കെ, ഗൾഫ് രാജ്യങ്ങൾ, തുർക്കി എന്നിവിടങ്ങളിലെല്ലാം നിറഞ്ഞ സദസ്സിൽ പ്രദർശനം പൂർത്തിയാക്കിയ ശേഷമാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്.
മക്ക-മദീന പള്ളികളുടെ ചുമതല കൂടി വഹിക്കുന്ന മക്ക ഇമാം ശൈഖ് സുദൈസാണ് ഡോക്യുമെന്ററി പരിചയപ്പെടുത്തുന്നത്. സാധാരണക്കാർക്ക് അപ്രാപ്യമായതും മനുഷ്യ ദൃഷ്ടികൾക്ക് ഒപ്പിയെടുക്കാനാവാത്തതുമായ ഫ്രൈമുകളാണ് ഇതിന്റെ പ്രത്യേകത. ഹെലികോപ്ടർ, ഹെലി ക്യാം എന്നിവയും അത്യാധുനിക ചിത്രീകരണ സംവിധാനങ്ങളുമുപയോഗിച്ച് പകർത്തിയ ദൃശ്യങ്ങൾ പലതും വിശ്വാസി മനസ്സുകളെ പുണ്യ ഹറമിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. സംസം കിണറിന്റെ ഉൾ ഭാഗത്തേക്ക് ഹെലി ക്യാം പറത്തിയെടുത്ത ദൃശ്യങ്ങളും നഗ്ന നേതൃങ്ങൾക്ക് പകർത്താനാവാത്ത ഹജറുൽ അസ്‌വദിന്റെ കാഴ്ചയും ആരെയും പിടിച്ചിരുത്തുന്നതാണ്.
ഹറമിലെ ജോലിക്കാരിലൂടെ പുണ്യ ഗേഹത്തിന്റെ കഥ പറയുന്നുവെന്നതാണ് ഡോക്യുമെന്ററിക്ക് സംവിധായകൻ അബ്‌റാർ ഹുസൈൻ നൽകുന്ന വിശദീകരണം. സുബ്ഹി നിസ്‌കാരത്തിനു മുന്നേ തുടങ്ങുന്ന ഫിലിം അവസാനിക്കുന്നത് ഇശാ നിസ്‌കാരത്തോടെയാണ്. വെയിലിന്റെ ചലനങ്ങൾക്കൊപ്പം ഹറമിലെ വിവിധ വകുപ്പുകൾ വിശ്വാസികൾക്ക് ഒരുക്കുന്ന സംവിധാനങ്ങളും വെള്ളിയാഴ്ച ഖുതുബയുമെല്ലാം ചേർത്ത് ഹറമിലെത്തിയവർക്കും പോകാത്തവർക്കും ഒരു പോലെ വിസ്മയമാകുന്നു ഹറമിലെ ഒരു ദിനം.
ശൈഖ് നാസർ റാഷിദ് അൽ അബ്രി ഒമാൻ, ഹാജി ഷാഹുൽഹമീദ് ബാവൽ മലേഷ്യ, ശാഫി സഅദി ബാംഗ്ലൂർ, ടി അബ്ദുറഹ്മാൻ കേരള ഹജ്ജ് കമ്മിറ്റി മെമ്പർ, മുസ്ലിയാർ സജീർ കേരള ഹജ്ജ് കമ്മിറ്റി മെമ്പർ, കരീം ഹാജിക്രീയേറ്റീവ് ഗ്രൂപ്പ്, നാസർ ഹാജി അക്ബർ ട്രാവൽസ്, എം എം ഇബ്രാഹിം, ഹാരിസ് ഹാജി അൽഹിന്ദ്, സത്താർ ഹാജി റവാബി, മുഹമ്മദ് ഹാജി സഫിയ ട്രാവല്‌സ്, ഇഖ്ബാൽ ഹാജി തൈ്വബ, ഹാജി അബ്ദുൽ ഖാദർ മുംബൈ, അൻസാർ തങ്ങൾ ഉസാമ, മർക്കസ് നോളജ് സിറ്റി ഡയറക്ടർ അമീർ ഹസ്സൻ സ്വാഗതവും അശ്‌റഫ് സഖാഫി പൂപ്പലം നന്ദിയും പറഞ്ഞു.

1P0A2279 2

ഇസ്‌ലാമിക് ബേങ്കിംഗിന്റെ സാധ്യതകൾ ചൂണ്ടിക്കാട്ടി മഅ്ദിനിൽ സിമ്പോസിയം

മലപ്പുറം: ലോകത്ത് ഇസ്‌ലാമിക് ബേങ്കിംഗിനെക്കുറിച്ചുയർന്നുവരുന്ന ആശാവഹമായ ചർച്ചകൾ സ്വാഗതാർഹമാണെന്ന് മഅ്ദിൻ വൈസനീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇസ്‌ലാമിക് ഫൈനാൻസ് സിമ്പോസിയം അഭിപ്രായപ്പെട്ടു.
മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്ലാമിക് യുനിവേഴിസിറ്റി എക്കണോമിക്‌സ് ആൻഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് തലവനും പ്രൊഫസറുമായ ഹസനുദ്ദീൻ അബ്ദുൽ അസീസ് സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ലോകത്ത് ആസൂത്രിതമെന്ന പ്രചാരണത്തിൽ നടപ്പിലാക്കിയ പല ബേങ്കിംഗ് സംവിധാനങ്ങളും ചെറിയ സസസാമ്പത്തിക മാന്ദ്യത്തിൽ പോലും പിടിച്ചു നിൽക്കാനാകാതെ പരാജയപ്പെട്ടിടത്ത് പരിഹാരമെന്നോണമാണ് ഇസ്‌ലാമിക് ബേങ്കിംഗിനെ ചൂണ്ടിക്കാണിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമ്പദ്് വ്യവസ്ഥയും ആഗോള ഇസ്്‌ലാമിക സാമ്പത്തിക സ്ഥിതിയും എന്ന വിഷയത്തിൽ നടന്ന ചർച്ചാ സമ്മേളനത്തിൽ ഇസ്്‌ലാമിക് ബാങ്കിംഗിന്റെ വിവിധ സാധ്യതകളെ വിദഗ്ധർ വിലയിരുത്തി. മർകസ് ശരീഅ സിറ്റി അക്കാദമിക് ഡയറക്ടർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല മോഡറേറ്ററായ സെഷനിൽ റിസ് വി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുംബൈയിലെ പ്രൊഫസർ ഷാരിക് നിസാർ പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യയിൽ ഇസ്‌ലാമിക് ബേങ്കിംഗിനോടുള്ള മുഖം തിരിച്ചു കളയൽ ഭരണകൂടം പുനരാലോചനക്ക് വിധേയമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുണിപെക്‌സ് ഇന്റർനാഷണൽ ദുബൈയുടെ ചെയർമാനും പ്രശസ്ത യു എ ഇ എഴുത്തുകാരനുമായ മിസ്റ്റർ അഹ്്മദ് ഇബ്്‌റാഹീം മുഹമ്മദ് അൽഹമ്മാദി വിവിധയിടങ്ങളിൽ നിലനിൽക്കുന്ന ഇസ്്‌ലാമിക് ബാങ്കിംഗിന്റെ സംവിധാനങ്ങളെക്കുറിച്ച് സംസാരിച്ചു. ഉച്ചക്ക് ശേഷമാരംഭിച്ച മാസ്റ്റർ പ്രസന്റേഷനിൽ മലേഷ്യൻ ഇന്റർനാഷണൽ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് ആൻഡ് മാനേജ്‌മെന്റ് സയൻസിലെ അധ്യാപകനായ ഡോ. മുഹമ്മദ് അസ്്‌ലം അക്ബർ സംവദിച്ചു. ഇസ്്‌ലാമിക ഗ്രന്ഥങ്ങളിലെ സാമ്പത്തിക വീക്ഷണങ്ങളും ശൈലിയും ആയിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധ വിഷയം. ഇസ്്‌ലാമിക സാമ്പത്തിക സ്ഥിതിയുടെ വിശാലവും സൗമ്യവുമായ മുഖം അദ്ദേഹം അവതരിപ്പിച്ചു. ഇസ്്‌ലാമിക ശരീഅത്തിലുള്ള നിക്ഷേപങ്ങളെ കുറിച്ച് ഒ എം എ റശീദും ഇസ്്‌ലാമിക സമ്പദ് വ്യവസ്ഥയുടെ നേട്ടങ്ങളെ സംബന്ധിച്ച് നാഷണൽ കമ്മിറ്റി ഇസ്്‌ലാമിക് ബാങ്കിംഗ് ചെയർമാൻ ഡോ. അബ്ദു റഖീബും പ്രബന്ധം അവതരിപ്പിച്ചു. മർകസ് യു എ ഇ അക്കാദമിക് കോർഡിനേറ്റർ ഡോ. നാസർ വാണിയമ്പലം സമാപന പ്രഭാഷണം നടത്തി. മഅ്ദിൻ അക്കാദമിക് ഡയറക്ടർ അബ്ബാസ് പനക്കൽ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ജുനൈദ് അലി കെ നന്ദിയും പറഞ്ഞു.

3

സായിദ് വര്‍ഷാചരണത്തിന് ഇന്ത്യയില്‍ സമാപനം

മലപ്പുറം: യു എ ഇ യുടെ രാഷ്ട്ര ശില്‍പിയും ലോകത്തിന് സഹിഷ്ണുതയുടെ മാതൃകകള്‍ സമ്മാനിച്ച ഷൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ സ്മരിച്ചു കൊണ്ട് സായിദ് വര്‍ഷ സമാപന സംഗമത്തിന് പ്രൗഢ സമാപ്തി. ശൈഖ് സായിദിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് യു എ ഇ പ്രഖ്യാപിച്ച ശൈഖ് സായിദ് വര്‍ഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ പരിപാടികള്‍ക്കാണ് സമാപ്തി കുറിച്ചത്. കേരള നിയമ സഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന് സന്തോഷം പകരുന്ന അധികാര പ്രയോഗങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും സഹിഷ്ണുത സംസ്‌കാരത്തെ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിലും യു എ ഇയുടെയും ശൈഖ് സായിദിന്റേയും പങ്ക് നിസ്തുലമാണ്. അടുത്ത വര്‍ഷം യു എ ഇ ആചരിക്കുന്ന സഹിഷ്ണുതാ വര്‍ഷാചരണത്തിന് സംബന്ധിക്കാനും കേരളം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ലുലു മാനേജിങ് ഡയറക്ടര്‍ പത്മശ്രീ എം എ യൂസഫലി ശൈഖ് സായിദ് അനുസ്മരണ പ്രഭാഷണം നടത്തി. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് തലവന്‍ അദീബ് അഹ്്മദ്, അബ്ദുല്‍ ഖാദിര്‍ തെരുവത്ത്, ഡോ. മുഹമ്മദ് കാസിം, മന്‍സൂര്‍ ഹാജി ചെന്നൈ, ഡോ. ആസാദ് മൂപ്പന്‍, ഫ്ളോറ ഹസന്‍ ഹാജി, അബ്ദുല്‍കരീം വെങ്കിടങ്ങ്, ഹനീഫ ഹാജി ചെന്നൈ, ബാരി ഹാജി ചെന്നൈ, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, ഫാത്തിമ മൂസ ഹാജി, ഫാത്തിമ സുലൈമാന്‍ ഹാജി, നൗഫല്‍ തളിപ്പറമ്പ്, അബ്ദുല്‍ മജീദ് ഹാജി മങ്കട, ഡോ. ഷാനിദ്, കുഞ്ഞിമുഹമ്മദ് ഹാജി വടക്കേക്കാട്, ഹസന്‍ ഹാജി സംബന്ധിച്ചു. ലുലു ഇന്റര്‍നാഷണലും മഅ്ദിന്‍ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

1P0A2279 2

വൈസനിയം യുവഗവേഷക സംഗമം ശ്രദ്ധേയമായി

സ്വലാത്ത് നഗർ: മഅ്ദിൻ വൈനിയം സമ്മേളനത്തോടനുബന്ധിച്ച് റെപ്രസന്റേഷൻ, റിഫ്‌ളക്ഷൻ, സെൽഫ് മേക്കിംഗ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച യുഗവേഷക കൂട്ടായ്മ ശ്രദ്ധേയമായി. മലയാളം സർവകലാശാല വൈസ്ചാൻസലർ ഡോ. വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണങ്ങൾക്ക് സമൂഹവുമായി ബന്ധമുണ്ടാവണമെന്നും വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന മഅദിൻ അക്കാദമി തെരെഞ്ഞെടുത്തിട്ടുള്ളത് ഈ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
മഅദിൻ അകാദമി വൈസനിയം സമ്മേളനത്തിലെ വിദ്യഭ്യാസം വിഭാഗത്തിലായാണ് യുവഗവേഷകർക്കിടയിൽ പരസ്പര ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുക വഴി അകാദമിക് ഗവേഷണ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഗമം സംഘടിപ്പിച്ചത്. സാഹിത്യം മുതൽ രസതന്ത്രം വരെയുള്ള വൈവിധ്യമാർന്ന ഇരുപതോളം വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു.
മഅദിൻ ഇൻറർനാഷണൽ സ്റ്റഡീസ് ഡയറക്ടർ ഡോ. അബ്ബാസ് പനക്കൽ, മഅദിൻ അകാദമിക് ഡയറക്ടർ നൗഫൽ കോഡൂർ, ഡോ. അബൂബക്കർ കെ.കെ പത്തൻകുളം, ഡോ. നുഐമാൻ, ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി, ഫൈസൽ അഹസനി ഉളിയിൽ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ. റഷീദലി, ഡോ. നിസാർ എം.പി എന്നിവർ സംബന്ധിച്ചു. സംഗമത്തിൽ മഹമൂദ് ഹസൻ സ്വഗതവും ഡോ. സുബൈർ അംജദി നന്ദിയും പറഞ്ഞു.

speaker

മതമൈത്രിയുടെ സന്ദേശം നൽകി മഅദിൻ ഹാർമണി മീറ്റ്

മലപ്പുറം: മഅ്ദിൻ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹാർമണി മീറ്റ് മതമൈത്രിയുടെ സന്ദേശം വിളിച്ചോതുന്നതായി. മഅ്ദിൻ എജ്യൂപാർക്കിൽ നടന്ന പരിപാടി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെപി രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യക്കു പറയാനുള്ളത് മതമൈത്രിയുടെയും മതസൗഹാർദ്ധത്തിന്റെയും ജീവിത മാതൃകകളുടെ ചരിത്രങ്ങളാണെന്നും വർഗീയതയുടെ കാലുഷ്യമല്ല രാജ്യത്തു വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യാതിഥിയായിരുന്നു. പി.കെ.എസ് തങ്ങൾ തലപ്പാറ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശ്, ഫാദർ ജോസഫ്, ടി.കെ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

ADANY

മഅ്ദിൻ അക്കാദമി പ്രഥമ സനദ്ദാന നസമ്മേളനം പ്രൗഢമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി നടന്ന പ്രഥമ സനദ് ദാന സമ്മേളനം പ്രൗഢമായി. രാവിലെ പത്തിന് എജ്യൂപാർക്കിൽ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റുകൾ ലഭിക്കുക എന്നത് പഠനത്തിന്റെ പൂർത്തീകരണമല്ല, വിശാലമായ പഠനത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാനം നിർവ്വഹിച്ചു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ഡോ അബ്ദുൽ ഫത്താഹ് അൽ ഗനി ഈജിപ്ത് മുഖ്യാതിഥിയായി.
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, ഡോ. അബ്ദുള്ള ഫദ്അഖ് മക്ക, പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, വി പി എം ഫൈസി വല്ല്യാപള്ളി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, വയനാട് അബ്ദുറഹ്മാൻ മുസ്ലിയാർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, കട്ടിപ്പാറ അഹ്മദ് കുട്ടി മുസ്ലിയാർ, പൊന്മള മൊയ്തീൻകുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, ടി പി അബൂബക്കർ മുസ്‌ലിയാർ വെന്മനാട് സംബന്ധിച്ചു.

2 (1)

മഅ്ദിൻ വൈസനിയം: ബിരുദദാന സമ്മേളനത്തോടെ ഉജ്ജ്വല തുടക്കം

മലപ്പുറം: രണ്ടു പതിറ്റാണ്ടിന്റെ സേവന വഴിയിൽ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിച്ച് മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയം സമാപന സമ്മേളത്തിന് തുടക്കമായി. മഅ്ദിൻ അക്കാദമിയുടെ വിവിധ കാമ്പസുകളിൽ നാലു ദിവസം 27 സെഷനുകളിലായി നടക്കുന്ന പരിപപാടികൾക്കാണ് ആരംഭമായത്. മഅ്ദിൻ അക്കാദമിയിൽ നിന്ന് സമന്വയ വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 400 യുവ പണ്ഡിതരുടെ സനദ് ദാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
രാവിലെ പത്തിന് എജ്യൂപാർക്കിൽ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റുകൾ ലഭിക്കുക എന്നത് പഠനത്തിന്റെ പൂർത്തീകരണമല്ല, വിശാലമായ പഠനത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാനം നിർവ്വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ഡോ അബ്ദുൽ ഫത്താഹ് അൽ ഗനി ഈജിപ്ത് മുഖ്യാതിഥിയായി. ചടങ്ങിൽ 165 അദനികളും 185 ഹാഫിളുകളും സനദ് ഏറ്റുവാങ്ങി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, ഡോ. അബ്ദുള്ള ഫദ്അഖ് മക്ക, പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, വി പി എം ഫൈസി വല്ല്യാപള്ളി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, വയനാട് അബ്ദുറഹ്മാൻ മുസ്ലിയാർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, കട്ടിപ്പാറ അഹ്മദ് കുട്ടി മുസ്ലിയാർ, പൊന്മള മൊയ്തീൻകുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, ടി പി അബൂബക്കർ മുസ്‌ലിയാർ വെന്മനാട് സംബന്ധിച്ചു.
ഉച്ചക്ക് രണ്ടിന് നടന്ന ഹാർമണി മീറ്റ് മതമൈത്രിയുടെ സന്ദേശം വിളിച്ചോതുന്നതായി. മഅ്ദിൻ എജ്യൂപാർക്കിൽ നടന്ന പരിപാടി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെപി രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യക്കു പറയാനുള്ളത് മതമൈത്രിയുടെയും മതസൗഹാർദ്ധത്തിന്റെയും ജീവിത മാതൃകകളുടെ ചരിത്രങ്ങളാണെന്നും വർഗീയതയുടെ കാലുഷ്യമല്ല രാജ്യത്തു വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യാതിഥിയായിരുന്നു. പി.കെ.എസ് തങ്ങൾ തലപ്പാറ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശ്, ഫാദർ ജോസഫ്, ടി.കെ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
വൈകുന്നേരം നടന്ന സായിദ് വർഷം അന്താരാഷ്ട്ര സെമിനാർ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ടി ജലീൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പത്മശ്രീ എം.എ യൂസുഫ് അലി ശൈഖ് സായിദ് അനുസ്്മരണ പ്രഭാഷണം നടത്തി. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് തലവൻ അദീബ് അഹ്്മദ്, അബ്ദുൽ ഖാദിർ തെരുവത്ത്, ഡോ. മുഹമ്മദ് കാസിം, ഡോ. കരീം വെങ്കിടങ്ങ് തുടങ്ങിയവർ സംബന്ധിച്ചു.
വൈകുന്നേരം അഞ്ചിന് നടന്ന ആത്മീയ സമ്മേളനം ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഡോ. അബ്ദുല്ല ഫദ്അഖ്, അസ്സയ്യിദ് ഉമറുൽ ജിഫ്‌രി മദീന, അസ്സയ്യിദ് അലി സൈദ്, അസ്സയ്യിദ് അഹ്മദ് ഹാശിം അൽ ഹബ്ശി, അസ്സയ്യിദ് ഹാമിദ് ഉമറുൽ ജീലാനി, അൽ ഹബീബ് മുഹ്‌യദ്ധീൻ ജമലുല്ലൈലി, അസ്സയ്യിദ് ബാഹസൻ ജമലുല്ലൈലി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ പത്തിന് നടക്കുന്ന ഇസ്‌ലാമിക് ഫിനാൻസ് സിമ്പോസിയം പ്രൊഫ. ഹസനുദ്ധീൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷത വഹിക്കും. ഡോ. അമ്മാർ അഹ്മദ് മുഖ്യാതിഥിയാകും. വൈകുന്നേരം മൂന്നിന് നടക്കുന്ന ഇന്ത്യ: ഭാവിയുടെ വിചാരങ്ങൾ ചർച്ചാ സമ്മേളനം കർണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് മാർക്കാണ്ഡേയ കട് ജു മുഖ്യാതിഥിയാകും. വൈകുന്നേരം ഏഴിന് വൺഡേ ഇൻ ഹറം ഡോക്യുമെന്ററി സ്‌ക്രീനിംഗ് നട
ക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് നടക്കുന്ന ഖുർആൻ വിസ്മയം ശൈഖ് മുഹമ്മദ് സാലിം ബൂസഈദി ഉദ്ഘാടനം ചെയ്യും.

8X4A9676

വൈസനിയം സമ്മേളനം നാളെ (വ്യാഴം) തുടങ്ങും; ഗ്രാൻഡ് കോൺഫറൻസ് ഞായറാഴ്ച

മലപ്പുറം: ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ എന്ന പ്രമേയത്തിൽ നടന്നു വരുന്ന മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ സമാപന സമ്മേളനം നാളെ വ്യാഴാഴ്ച ആരംഭിക്കും. ഞായറാഴ്ച വരെ അഞ്ചു വേദികളിലായി ഇരുപത്ത് ഏഴ് സെഷനുകളാണ് ഉണ്ടാവുക. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. ആദാമെ ഡിങ് മുഖ്യാതിഥിയായി സംബന്ധിക്കുന്ന പരിപപാടിയിൽ വിദ്യാർത്ഥി സമ്മേളനം മുതൽ ഓഗ്യുമെന്റഡ് റിയാലിറ്റി വരെയുള്ള വിഷയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടക്കും.
രാവിലെ 10ന് മഅ്ദിൻ എജ്യു പാർക്കിൽ നടക്കുന്ന ഒന്നാമത് ബിരുദ ദാന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. കോട്ടൂർ കുഞ്ഞമ്മു മുസ് ലിയാർ പ്രാർത്ഥന നടത്തും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സനദ് ദാന പ്രഭാഷണം നടത്തും. ഡോ. അബ്ദുൽ ഫത്താഹ് അബ്ദുൽ ഗനി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, വി പി എം ഫൈസി വില്യാപള്ളി, മാണിക്കോത്ത് അബ്ദുള്ള മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിക്കും.
രണ്ടു മണിക്ക് നടക്കുന്ന സായിദ് വർഷം അന്താരാഷ്ട്ര സെമിനാറും സൗഹൃദ സംഗമവും സ്പീക്കർ പി. ശ്രീ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിക്കും. ലുലു ഗ്രൂപ്പ് തലവൻ എം. എ. യൂസുഫ് അലി ശൈഖ് സായിദ് അനുസ്മരണ പ്രഭാഷണവും മന്ത്രി. ഡോ. കെ.ടി ജലീൽ മുഖ്യ പ്രഭാഷണവും നിർവ്വഹിക്കും. 2018 ജനുവരി മുതൽ നടന്നു വരുന്ന സായിദ് വർഷം പരിപാടികളുടെ ഇന്ത്യയിലെ സമാപന വേദി കൂടിയാണിത്. ഇന്ത്യയോട്, പ്രത്യേകിച്ചും കേരളത്തോട് യു.എ.ഇക്കുള്ള അടുപ്പവും സ്‌നേഹവും ചർച്ചയാകുന്ന വേദിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ സംബന്ധിക്കും.
മഞ്ഞളാംകുഴി അലി എം എൽ എ, പി വി അൻവർ എം എൽ എ, അനിൽകുമാർ എം എൽ എ, പി ടി എ റഹീം എം എൽ എ, മദ്‌റസ ക്ഷേമ നിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ ഹാജി, ആര്യാടൻ മുഹമ്മദ്, കെ പി രാമനുണ്ണി, പി. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.
വൈകുന്നേരം ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനം ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ് ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറ പ്രാരംഭ പ്രാർത്ഥന നടത്തും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഡോ. അബ്ദുള്ള ഫദ്അഖ്, സയ്യിദ് ഉമർ ജിഫ്‌രി മദീന തുടങ്ങിയവർ സംബന്ധിക്കും. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സമാപന പ്രാർത്ഥന നടത്തും.
രണ്ടാം ദിനമായ വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന ഇസ് ലാമിക് ഫൈനാൻസ് സിമ്പോസിയം പ്രൊഫ. ഹസനുദ്ധീൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷത വഹിക്കും. ഡോ. അമ്മാർ അഹ്മദ് ദുബൈ മുഖ്യാതിഥിയാകും. വൈകുന്നേരം മൂന്നിന് സായിദ് ഹൗസിൽ ഇന്ത്യ; ഭാവിയുടെ വിചാരങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചാ സമ്മേളനം കർണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമി ഉദ്ഘാടനം ചെയ്യും.
ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിക്കും. മുൻ സുപ്രീം കോടതി ജഡ്ജ് മാർക്കണ്ഡേയ കഡ്ജു മുഖ്യാതിഥിയാകും. ഡോ. ഫൈസാൻ മുസ്ഥഫ വിഷയാവതരണം നടത്തും. അഡ്വ. കെ എൻ എ ഖാദർ എം എൽ എ, ഷംസീർ എം എൽ എ, അഡ്വ. ടി സിദ്ധീഖ് എന്നിവർ പ്രഭാഷണം നടത്തും. വൈകുന്നേരം ഏഴിന് സായിദ് ഹൗസിൽ നടക്കുന്ന വൺഡേ ഇൻ ഹറം ഡോക്യുമെന്ററി സ്‌ക്രീനിംഗ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കൊമ്പം മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. ശൈഖ് നാസർ റാശിദ് അൽ അബ്‌രി മുഖ്യാതിഥിയാകും. രാത്രി 8.30ന് ഖുർആൻ വിസ്മയം പരിപാടി നടക്കും. ശൈഖ് മുഹമ്മദ് സാലിം ബൂസഈദി ഉദ്ഘാടനം ചെയ്യും. ഖാരിഅ് നൂറുദ്ധീൻ സഖാഫി അധ്യക്ഷത വഹിക്കും. മൗലാനാ ഖാരിഅ് ത്വയ്യിബ് മളാഹിരി ഉത്തർപ്രദേശ്, ഉവൈസ് ഹമീദ് ബാവൽ മലേഷ്യ എന്നിവർ മുഖ്യാതിഥികളാകും.
മൂന്നാം ദിനമായ ശനിയാഴ്ച രാവിലെ ഒമ്പതിന് എജ്യൂപാർക്ക് പീസ് ലോഞ്ചിൽ നടക്കുന്ന ബിസിനസ്സ് ബ്രഞ്ച് ടി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും. എ പി അബ്ദുൽ കരീം ഹാജി ചാലിയം അധ്യക്ഷത വഹിക്കും. പ്രശസ്ത ട്രൈനർ മധു ഭാസ്‌കർ പ്രഭാഷണം നടത്തും. പത്തിന് സായിദ് ഹൗസിൽ നടക്കുന്ന നോളജ് റിട്രീറ്റ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഇഖ്ബാൽ ഹസനൈൻ അധ്യക്ഷത വഹിക്കും. മുഫ്തി യൂസുഫ് ഝാ യു എ ഇ മുഖ്യാതിഥിയാകും.
രാവിലെ 11ന് എജ്യൂപാർക്ക് പീസ് ലോഞ്ചിൽ നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനം ഡോ. അൻവർ ബഗ്ദാദി ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിക്കും. ഡോ. മൻസൂർ ഹാജി ചെന്നൈ മുഖ്യാതിഥിയാകും. ഡോ. അബ്ദുർറഹീം, അഡ്വ. എ കെ ഇസ്മാഈൽ വഫ തുടങ്ങിയവർ പ്രഭാഷണം നടത്തും.
ഉച്ചക്ക് രണ്ടിന് എജ്യൂപാർക്ക് അമിറ്റി സ്‌ക്വയറിൽ നടക്കുന്ന ബ്രോസ് ആന്റ് ബോസ് ഡോ. ഹനീഫ ഉദ്ഘാടനം ചെയ്യും. ഹബീബ് കോയ കുവൈത്ത് അധ്യക്ഷത വഹിക്കും. മധു ഭാസ്‌കർ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം മൂന്നിന് നടക്കുന്ന മലബാർ മൂറിംഗ്‌സ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ കെ എൻ കുറുപ്പ് അധ്യക്ഷത വഹിക്കും. ഡോ. ഇസ്മാഈൽ ശാബോ ജിൻ മുഖ്യാതിഥിയാകും. പ്രൊഫ. ഹീ സോ ലീ മുഖ്യപ്രഭാഷണം നടത്തും.
വൈകുന്നേരം നാലിന് സായിദ് ഹൗസിൽ നടക്കുന്ന ഖുർആൻ സമ്മേളനം ഡോ. അബ്ദുള്ള ഫദ്അഖ് സൗദി ഉദ്ഘാടനം ചെയ്യും. എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം അധ്യക്ഷത വഹിക്കും. ജസ്റ്റിസ്. സി എൻ രാമചന്ദ്രൻ മുഖ്യാതിഥിയാകും. ബഷീർ ഫൈസി വെണ്ണക്കോട്, റഹ്മത്തുള്ള സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര എന്നിവർ പ്രഭാഷണം നടത്തും.
വൈകുന്നേരം ഏഴിന് സായിദ് ഹൗസിൽ നടക്കുന്ന ദേശീയ ഇസ്‌ലാമിക സമ്മേളനം ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് തൻവീർ ഹാശിമി ഉദ്ഘാടനം ചെയ്യും. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിക്കും. ദൗറ ഇൽമിയ്യ വൈജ്ഞാനിക സംഗമം വെള്ളി, ശനി ദിവസങ്ങളിൽ ടെക്‌നോറിയം പീസ് ലോഞ്ചിൽ നടക്കും. പ്രമുഖ പണ്ഡിതർ നേതൃത്വം നൽകും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് സായിദ് ഹൗസിൽ നടക്കുന്ന ഗ്ലോബൽ മലയാളി മീറ്റ് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഐ സി എഫ് ചെയർമാൻ സയ്യിദ് അബ്ദുർറഹിമാൻ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. കെ മുരളീധരൻ എം എൽ എ മുഖ്യാതിഥിയാകും.
10ന് എജ്യൂപാർക്ക് അമിറ്റി സ്‌ക്വയറിൽ നടക്കുന്ന മുൽതഖൽ അശ്‌റാഫ് സാദാത്ത് സംഗമം സയ്യിദ് ഹബീബ് ഉമർ ബിൻ ഹഫീള് യമൻ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, ശൈഖ് സയ്യിദ് ഹബീബ് ഉമർ ജീലാനി മക്ക തുടങ്ങിയവർ മുഖ്യാതിഥികളാകും. സെന്തമിഴ് ഉലമാ ഉമറാ സംഗമം 10.30ന് അമിറ്റി സ്‌ക്വയറിൽ നടക്കും. മുഹമ്മദ് സലീം സിറാജി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുർറഹ്മാൻ അഹ്‌സനി കായൽപട്ടണം അധ്യക്ഷത വഹിക്കും. രാവിലെ 11ന് സായിദ് ഹൗസിൽ നടക്കുന്ന നവോത്ഥാന സമ്മേളനം വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. പി എ ഹൈദ്രോസ് മുസ് ലിയാർ കൊല്ലം അധ്യക്ഷത വഹിക്കും. അബ്ദുൽ മജീദ് കക്കാട്, പ്രൊഫ,. കെ എം എ റഹീം സാഹിബ്, സുലൈമാൻ സഖാഫി മാളിയേക്കൽ തുടങ്ങിയവർ പ്രഭാഷണം നടത്തും.
വൈസനിയത്തിന്റെ സമാപന സമ്മേളനം വൈകുന്നേരം നാലിന് സ്വലാത്ത് നഗറിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. യു എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. അദാമ ഡിംഗ് മുഖ്യാതിഥിയാകും. ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള്, ഡോ. അബ്ദുൽ ഫത്താഹ് അബ്ദുൽ ഗനി, ഗുട്ടിറെസ് കവനാഗ്, രമേശ് ചെന്നിത്തല, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, കർണ്ണാടക നഗര വികസന വകുപ്പ് മന്ത്രി യു ടി ഖാദർ, സി എം ഇബ്രാഹീം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എ പി അബ്ദുൽ കീം ഹാജി ചാലിയം, അബ്ദുള്ള കുഞ്ഞി ഹാജി ഏനപ്പൊയ എന്നിവർ പ്രസംഗിക്കും.
2015 ഏപ്രിൽ മാസം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിച്ച വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതിയോടൊപ്പം നിന്ന് വിദ്യാഭ്യാസം, പരിസ്ഥിതി, സാംസ്‌കാരികം, കൃഷി, കുടുംബം, ആരോഗ്യം, കാരുണ്യം തുടങ്ങി 20 മേഖലകളിൽ 120ലധികം വിവിധ പരിപാടികളാണ് രാജ്യത്തിനകത്തും പുറത്തുമായി നടപ്പിലാക്കിയത്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളുടെ പിന്തുണയും വിശ്രുത സർവ്വകലാശാലകളുടെ സഹകരണവും സമ്മേളനത്തിനുണ്ട്.

1 (1)

മഅ്ദിൻ വൈസനിയം; എസ് എസ് എഫ് 'ഹൈവേ ഷോ' ശ്രദ്ധേയമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം സമ്മേളന പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പദയാത്ര 'ഹൈവേ ഷോ' നടത്തി. കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, വള്ളുവമ്പ്രം എന്നി കേന്ദ്രങ്ങളിൽനിന്ന് ഉച്ചക്ക് രണ്ടു മണിക്കാരംഭിച്ച യാത്രക്ക് എസ് എസ് എഫ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശുക്കൂർ സഖാഫി, ജനറൽ സെക്രട്ടറി യൂസഫ് പെരിമ്പലം, ഫിനാൻസ് സെക്രട്ടറി ശാക്കിർ സിദ്ദീഖി നേതൃത്വം നൽകി.
ജില്ലയിലെ 11 ഡിവിഷനിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂർ, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ശരീഫ് നിസാമി മഞ്ചേരി എന്നിവർ ജാഥാക്യാപ്റ്റൻമാർക്ക് വിവിധ കേന്ദ്രങ്ങളിൽ പതാക കൈമാറി.
മൂന്നു കേന്ദ്രങ്ങളിൽ നിന്നുള്ള റാലികളും വൈകീട്ട് 5മണിക്ക് മഅ്ദിൻ കാമ്പസിൽ സംഗമിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി യാത്രയെ സ്വീകരിച്ച് പ്രഭാഷണം നടത്തി. ഇബ്രാഹീം ബാഖവി മേൽമുറി, ജലീൽ സഖാഫി കടലുണ്ടി, ദുൽസുക്കാറലി സഖാഫി, ശരീഫ് നിസാമി, ശമീർ കുറുപ്പത്ത് തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ സംബന്ധിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved