കാണാനുണ്ട്; കാഴ്ചകളേറെ.. വൈസനിയം ഫെസ് എക്‌സ്‌പോ ഉദ്ഘാടനം ഇന്ന്

സ്വലാത്ത് നഗർ: മഅ്ദിൻ അക്കാദമിയുടെ വൈസനിയത്തോടനുബന്ധിച്ച് സംഘടിക്കുന്ന ഫെസ് എക്‌സ്‌പോ ഇന്ന് വൈകുന്നേരം 3ന് പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഅ്ദിൻ പബ്ലിക് സ്‌കൂളിൽ സജ്ജീകരിക്കുന്ന എക്‌സ്‌പോ മൊറോക്കോയിലെ പൗരാണിക ഇസ്‌ലാമിക വൈജ്ഞാനിക നഗരിയായ ഫെസിന്റെ പേരിൽ നാമകരണം ചെയ്തിട്ടുള്ള വൈസനിയം ഇന്റർനാഷണൽ ഫെസ് എക്‌സ്‌പോയിൽ വൈജ്ഞാനിക രംഗത്തെ അപൂർവ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. നാളെ മുതൽ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരം ഒരുക്കും.
അറിവും അനുഭൂതിയും സമന്വയിപ്പിച്ച രീതിയിലാണ് ഓരോ പവലിയനുകളും സജ്ജീകരിച്ചിട്ടുള്ളത്. വെറും വിനോദ കാഴ്ചകളുടെ ആസ്വാദനം എന്നതിൽ നിന്ന് മാറി ആദ്യ പവലിയൻ മുതൽ വിവര ശേഖരണത്തിന് കൂടി പ്രാധാന്യം നൽകുന്ന പ്രദർശനമാണുള്ളത്. കാഴ്ച്ചകൾക്ക് ശേഷം എക്‌സ്‌പോ ആസ്പദിച്ചുള്ള വൈജ്ഞാനിക പരീക്ഷയിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, അനാട്ടമി, ആർക്കിയോളജി, സെറികൾച്ചർ, റോബോട്ടിക്‌സ്, സിവിൽ എഞ്ചിനീയറിംങ്, ഓട്ടോ മൊബൈൽ എഞ്ചിനീയറിംങ്, ഇലക്‌ട്രോണിക് എഞ്ചിനീയറിംങ്, ഓട്ടോ മേഷൻ ടെക്‌നോളജി തുടങ്ങിയ 14 മോഡേൺ സയൻസ് വിഷയങ്ങൾ എക്‌സ്‌പോയിൽ കാഴ്ച്ചയാവുന്നുണ്ട്.
പനാമ കനാൽ, ഓട്ടോ മൊബൈൽ ഹബ്ബ്, ഹിസ്‌റ്റോറിക്കൽ മ്യൂസിയം, ഫിഷിംഗ് ലാബ്, ഖുർആൻ സയൻസോറിയം, കയർ നിർമ്മാണം, ലൈവ് ത്രിഡി, കടൽ കാഴ്ചകൾ, പട്ടുൽപാദനം, പരിശുദ്ധ ഭൂമികൾ, പെറ്റ് ഷോ, കൗതുക ജീവികൾ, കാലിഗ്രാഫി വർക്കഷോപ്പ്, സുവോളജിക്കൽ പാർക്ക്, അനാട്ടമി ലാബ് (മെഡിക്കൽ കോളേജ്), സ്‌നൈക്ക് ഷോ, കിൻഫ്ര പാർക്ക്, കൗതുക മത്സ്യങ്ങൾ, അമേരിക്കൻ പാവ തുടങ്ങിയ 50 സ്റ്റാളുകളും പവലിയനുകളുമാണ് എക്‌സ്‌പോയിലുള്ളത്. അണ്ടർ വാട്ടർ വേൾഡും റോബോട്ടിക്‌സ് ആന്റ് ഇന്നവേഷനുമാണ് എക്‌സ്‌പോയിലെ മുഖ്യ ആകർഷണം. രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെയാണ് പ്രദർശനം. ജില്ലക്കകത്തും പുറത്ത് നിന്നുമുള്ള മദ്‌റസ സംഘങ്ങൾക്ക് എക്‌സ്‌പോ സന്ദർശനത്തിനുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചു. നാളെ കണ്ണൂരിൽ നിന്നുള്ള ആദ്യ മദ്‌റസ സംഘം എത്തും. എക്‌സ്‌പോ വൈസനിയം സമാപന ദിവസമായ ഡിസംബർ 30ന് സമാപിക്കും. എക്‌സ്‌പോയോടനുബന്ധിച്ച് വിപണനത്തിനായി ഫാസ് സൂക്കും സംവിധാനിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: 9656601041

kondotty

വൈസനിയാരവ’ത്തിന് പ്രൗഢ സമാപനം

മലപ്പുറം: ജനഹൃദയങ്ങളിൽ വൈസനിയത്തിന്റെ അലയൊലികൾ തീർത്ത് വൈസനിയാരവത്തിന് സമാപനം. നാടും നഗരവും പിന്നിട്ട് മൂന്ന് ദിനങ്ങളിലായി 15 കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ വൈസനിയാരവത്തിന് ആവേശോജ്ജ്വല വരവേൽപ്പാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്. ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന മഅ്ദിൻ അക്കാദമിയുടെ വിവിധ പ്രവർത്തനങ്ങൾ പൊതുജനം ഏറ്റെടുത്തതിന്റെ നേർസാക്ഷ്യം കൂടിയായിരുന്നു ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ നടത്തിയ വൈസനിയാരവത്തിന് ലഭിച്ച വരവേൽപ്പ്.
സമൂഹത്തിൽ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനും സാമുദായിക ഐക്യം നിലനിർത്തുന്നതിനുമുള്ള സൗഹൃദ വേദിയായിരുന്നു വൈസനിയാരവം സ്വീകരണ കേന്ദ്രങ്ങൾ. മത സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് വിവിധ കേന്ദ്രങ്ങളിൽ ആശിർവാദവുമായെത്തിയത്. മഅ്ദിൻ മുന്നോട്ട് വെക്കുന്ന സംരംഭങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച സമൂഹം വൈസനിയം സമ്മേളനവും ചരിത്ര സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്. അതിനുള്ള മുന്നൊരുക്കമായാണ് വൈസനിയാരവം സമ്മേളനങ്ങൾ. ഇനി എല്ലാ കണ്ണുകളും സ്വലാത്ത് നഗറിലേക്കാണ്.
സമാപന ദിവസമായ ഇന്നലെ മഞ്ചേരിയിൽ നിന്ന് തുടക്കം കുറിച്ച വൈസനിയാരവം മാപ്പിളകല അക്കാദമി ചെയർമാൻ അഡ്വ. ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. അഡ്വ. ശ്രീധരൻ നായർ മുഖ്യാഥിതിയായി. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
അരീക്കോട് നടന്ന വൈസനിയാരവം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് വടശ്ശേരി ഹസൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കെ പി എച്ച് തങ്ങൾ കാവനൂർ അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടിയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
വൈസനിയാരവം സമാപന സമ്മേളനം വൈകുന്നേരം ആറിന് മലപ്പുറത്ത് നടന്നു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വള്ളുവമ്പ്രത്ത് നിന്നും സമാപന സമ്മേളന വേദിയായ മലപ്പുറത്തേക്ക് വൈസനിയാരവത്തെ ആനയിച്ചു. തുടർന്നു നടന്ന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹ്‌യദ്ധീൻ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി വൈസനിയം പ്രഭാഷണവും കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി.

flag 2

വൈസനിയം മഹാ സംഗമത്തിന് സ്വലാത്ത് നഗറിൽ അരങ്ങൊരുങ്ങി

മലപ്പുറം: സൂര്യവലയാകൃതിയിൽ അണിചേർന്ന ആയിരങ്ങൾ സാക്ഷി; ഇരുപത് ഭാഷകളിലുള്ള വൈസനിയം ഗാന ശിൽപത്തിന്റെ അകമ്പടി – മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയം സമാപന മഹാ സംഗമത്തിന്റെ പതാക വാനിലുയർന്നു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരും സ്വാഗത സംഘം ചെയർമാൻ സയ്യിദ് അലി ബാഫഖി തങ്ങളും ചേർന്നാണ് പത്ത് കിലോയിലധികം ഭാരമുള്ള പതാക ഓട്ടോമേഷൻ സാങ്കേതിക വിദ്യയിലൂടെ ഉയർത്തിയത്.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ഈജിപ്ത് കൾചറൽ കൗൺസിലർ ഡോ. മുഹമ്മദ് ശുക്ർ നദ മുഖ്യാതിഥിയായി. സ്വാഗത സംഘം ജനറൽ കൺവീനർ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ സന്ദേശ പ്രഭാഷണം നടത്തി.
മഅ്ദിൻ അക്കാദമിയുടെ വിദ്യാഭ്യാസ സാമൂഹിക കാരുണ്യ സേവന പ്രവർത്തനങ്ങൾ പ്രമേയമാക്കുന്ന 20 ഭാഷകളിൽ കോർത്തിണക്കിയ വൈസനിയം ഗാന ശിൽപം ചടങ്ങിൽ അവതരിപ്പിച്ചു. പാർസി, സ്പാനിഷ്, ചൈനീസ്, ജർമ്മൻ, അറബിക്, മലയാളം, ഇംഗ്ലീഷ്, ഉർദു, മലായ്, തമിഴ്, കാശ്മീരി, കന്നട, പോർച്ചുഗീസ്, ഗുജറാത്തി, തെലുങ്ക്, ടർക്കിഷ്, ലാറ്റിൻ, ഗ്രീക്ക്, ഫ്രഞ്ച്, പോളിഷ് എന്നീ ഭാഷകൾ ഉൾപ്പെടുത്തി മഅ്ദിൻ തഹ്ഫീളുൾ ഖുർആൻ കോളേജിലെ ഹബീബ് സഅ്ദി മൂന്നിയ്യൂരാണ് ഗാനം രചിച്ചത്. മഅ്ദിൻ വിദ്യാർത്ഥികളായ ഹാഫിള് നഈം, അസദ് പൂക്കോട്ടൂർ, സയ്യിദ് ആഷിക്, മുബഷിർ പെരിന്താറ്റിരി എന്നിവരുടെ നേതൃത്വത്തിൽ 20 വിദ്യാർത്ഥികളാണ് ആലാപനം നിർവ്വഹിച്ചത്.
വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ ഡിസംബർ ആദ്യത്തിൽ തന്നെ ആരംഭിച്ചിരുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെ സന്ദേശവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ സ്‌നേഹ യാത്രയും മാനവിക സമ്മേളനവും, ഇബ്‌നുബതൂത കോൺഫറൻസ്, മഅ്ദിൻ എജ്യൂപാർക്ക് ഉദ്ഘാടനം, അദ്കിയ സെമിനാർ, എം ലൈറ്റ് മതേഴ്‌സ് മീറ്റ് തുടങ്ങിയ സുപ്രധാനമായ പരിപാടികളാണ് ഇക്കാലയളവിൽ നടന്നത്.
സമ്മേളനത്തിന്റെ ഭാഗമായുള്ള ഫെസ് എക്‌സ്‌പോ 23ന് തുടങ്ങും. ഓഗ്യുമെന്റൽ റിയാലിറ്റിയുടെ വിസ്മയങ്ങളുമായി വൈസനിയ എ.ആർ ഷോയും അന്ന് പ്രദർശനം തുടങ്ങും. വൈസനിയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വ്യക്തിത്വങ്ങളും പ്രശസ്ത പണ്ഡിതരും സംഗമിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾക്കാണ് സ്വലാത്ത് നഗർ സാക്ഷിയാവുക.

tree

വൈസനിയത്തിന്റെ ഓർമ്മക്കായി വേങ്ങരയുടെ മാഗോസ്റ്റിൻ സ്വലാത്ത് നഗറിൽ തണലേകും

വേങ്ങര: മഅ്ദിൻ വൈസനീയത്തിന്റെ ഓർമ്മക്കായി വേങ്ങരയുടെ മാഗോസ്റ്റിൻ മരം സ്വലാത്ത് നഗറിൽ തണൽ വിരിക്കും. വേങ്ങര ഡിവിഷൻ എസ് എസ് എഫാണ് മഅ്ദിൻ കാംപസിൽ സ്‌നേഹേ മരം നട്ട് വളർത്തുന്നത്. മരം പന്തലിക്കും വരെ പരിപാലിച്ച് വളർത്തുന്ന ചുമതലയും ഡിവിഷൻ എസ് എസ് എഫ് ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ വേങ്ങരയിൽ നടന്ന വൈസനീയാരവം സ്വീകരണ സമ്മേളനത്തിൽ പ്രശസ്ഥ സാഹിത്യകാരൻ കെ പി രാമനുണ്ണി മാംഗോസ്റ്റ് തൈ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരിക്ക് കൈമാറി. പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഫല വൃക്ഷമാണ് മാഗോസ്റ്റിൻ ഏറെ ഫലപുഷ്ട്ടവും വിറ്റാമിനുകളും അടങ്ങിയ പുളിയും മധുരവുമുള്ള കായ്ഫലമാണ് മാഗോസ്റ്റിലുണ്ടാവുക.

IMG_6934

ലോക അറബിക് ഭാഷാ ദിനം: അറബിക് ഫിയസ്ത സംഘടിപ്പിച്ചു

മലപ്പുറം: ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിൻ അക്കാദമിയും അറബി ലാൻഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറവും (അലിഫ്) സംയുക്തമായി അറബിക് ഫിയസ്ത സംഘടിപ്പിച്ചു. മഅ്ദിൻ എജ്യൂപാർക്കിൽ നടന്ന പരിപാടി ഈജിപ്ത് കൾചറൽ കൗൺസിലർ ഡോ. മുഹമ്മദ് ശുക്ർ നദ ഉദ്ഘാടനം ചെയ്തു. അറബി ഭാഷാ പുരോഗതിക്കായി കേരളത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും നൂറ്റാണ്ടുകൾക്ക് മുമ്പു തന്നെ അറബ് നാടുകളുമായി കേരളം ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. വൈസനിയം അറബിക് ന്യൂസ് പോർട്ടൽ ലോഞ്ചിംഗ് സുഡാൻ ഡപ്യൂട്ടി അംബാസിഡർ ഡോ. ഉസ്മാൻ മുഹമ്മദ് അൽ ബഷീർ നിർവ്വഹിച്ചു. ഡോ. മിസ്ഹബ് സൽമാൻ സാമറായി ബഗ്ദാദ് മുഖ്യാതിഥിയായി. അലിഫ് ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി മുഖ്യപ്രഭാഷണം നടത്തി. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ഹസൈനാർ നദ്‌വി പാലക്കാട്, ഡോ. എൻ അബ്ദുൽ ജബ്ബാർ എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു.
അന്താരാഷ്ട്ര ഭാഷകളിൽ മുന്നിൽ നിൽക്കുന്ന അറബി ഭാഷയുടെ പഠനവും പരിശീലനവും ഭാവി തലമുറക്ക് തൊഴിൽ മേഖലകളിലും അന്താരാഷ്ട്ര മേഖലകളിലും കൂടുതൽ പുരോഗതി കൈവരിക്കുന്നതിലും വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ചതും നേരത്തെ നിരന്തരം ആവശ്യപ്പെട്ടതുമായ അറബിക് സർവ്വകലാശാല കേരളത്തിൽ എത്രയും വേഗം സ്ഥാപിക്കണമെന്നും ഷാർജാ ഭരണാധികാരി കോഴിക്കോടിന് വാഗ്ദാനം ചെയ്ത അറബിക് പഠന കേന്ദ്രം പെട്ടെന്ന് സ്ഥാപിക്കാൻ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിൽ സർക്കാറിനോട് ആവശ്യപ്പെട്ടു.
അബൂബക്കർ ശർവാനി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഇബ്‌റാഹീം ബാഖവി ബാഖവി, ഹുസൈൻ നൈബാരി, മൊയ്തീൻ മുസ്‌ലിയാർ പുൽപറ്റ, സുലൈമാൻ ഫൈസി കിഴിശ്ശേരി, തറയിട്ടാൽ ഹസൻ സഖാഫി, ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം, ഡോ. അബ്ദുൽ ഗഫൂർ അസ്ഹരി ഒതുക്കുങ്ങൽ, ഡോ. അബ്ദുൽ ഹക്കീം സഅ്ദി, ഡോ. മുഹമ്മദ് ഫൈസൽ അഹ്‌സനി രണ്ടത്താണി, മുഹമ്മദലി സഖാഫി കിടങ്ങയം, അമീൻ ഹസൻ സഖാഫി, ഡോ. അബൂബക്കർ നിസാമി, അബ്ദുസ്വമദ് സഖാഫി മേൽമുറി, അബ്ദുൽജലീൽ അസ്ഹരി, ജി. അബൂബക്കർ, കലാം മാവൂർ എന്നിവർ പ്രസംഗിച്ചു.

1

മഅ്ദിൻ എജ്യുപാർക്ക് ഗവർണർ നാടിന് സമർപ്പിച്ചു

മലപ്പുറം: സ്വലാത്ത് നഗർ മഅ്ദിൻ അക്കാദമിയുടെ സുപ്രധാന കാമ്പസുകളിലൊന്നായ എജ്യു പാർക്കിന്റെ ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് (റിട്ട) പി. സദാശിവം നിർവ്വഹിച്ചു. പുതുതലമുറയുടെ വൈജ്ഞാനിക ഭാവിക്കായി അത്യാധുനിക പഠന സംവിധാനങ്ങളൊരുക്കുന്ന മഅ്ദിൻ അക്കാദമി ഇരുപത് വർഷം കൊണ്ട് ഗണ്യമായ വളർച്ചയാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പുതിയ കാഴ്ചപ്പാടുകളിലൂടെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ച മഅ്ദിൻ ശിൽപി ഖലീൽ ബുഖാരി തങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദിൻ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായാണ് അറുപത് ഏക്കർ വിസ്തൃതിയിൽ 4000 വിദ്യാർത്ഥികൾക്ക് പഠനാവസരങ്ങളൊരുക്കുന്ന കാമ്പസ് നാടിന് സമർപ്പിച്ചത്. സ്പീക്കർ പി. ശ്രീമരാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മതവിദ്യാഭ്യാസം ശാസ്ത്രവുമായും സാങ്കേതികതയുമായും യോജിച്ചുപോകാത്തതാണെന്ന ധാരണയെ തിരുത്തുകയാണ് മഅ്ദിൻ അക്കാദമിയെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ ശിഥിലമാവാതെ സമാഹരിക്കാനുള്ള ശേഷിയാണ് ഇന്ത്യയെ മഹത്തരമാക്കുന്നത്. വിവിധ ആശയങ്ങൾ നിലകൊള്ളുന്ന സമൂഹത്തിൽ നിന്നും മത സഹിഷ്ണുതയുടെ സന്ദേശം നൽകുന്ന മഅ്ദിൻ കാലത്തിന്റെ മാറ്റങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. പുതിയ അറിവുകളെ പ്രക്രിയാ വത്കരിക്കാൻ കഴിയുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാൻ മഅ്ദിൻ അക്കാദമി നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി വൈസനിയം സന്ദേശം നൽകി. യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻ തലവൻ ഡോ. നാസിർ അബ്ദുൽ അസീസ് അൽ നാസിർ ചടങ്ങിൽ മുഖ്യാതിഥിയായി. പി. ഉബൈദുല്ല എം.എൽ.എ, എ.പി അബ്ദുൽ കരീംഹാജി, പ്രശസ്ത വാസ്തു കലാ ശിൽപി നസീർ ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
1997ൽ 118 വിദ്യാർത്ഥികളുമായി ആരംഭിച്ച മഅ്ദിൻ അക്കാദമി വിപുലമായ സൗകര്യങ്ങളോടെ ആരംഭിച്ച ആദ്യ കാമ്പസാണിത്. ധാർമികാടിത്തറയിൽ നിന്നു കൊണ്ട് ഏറ്റവും ആധുനികമായ വിദ്യാഭ്യാസം സാധ്യമാക്കുക, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും മുറുകെ പിടിച്ചു തന്നെ നവീനമായ മേഖലകളിലേക്ക് വിദ്യാർത്ഥികളെ നയിക്കുക എന്ന ലക്ഷ്യമാണ് എജ്യു പാർക്കിനുള്ളത്.
മേൽമുറി വില്ലേജിന് അതിരിടുന്ന കൊളായി മലയുടെ നെറുകയിൽ പണിതുയർത്തിയിരിക്കുന്ന കാമ്പസിന്റെ ആദ്യഘട്ടമാണ്് പണി പൂർത്തിയായി ഉദ്ഘാടനം നിർവ്വഹിച്ചത്. ആർട്്സ് ആൻഡ് സയൻസ് കോളേജ്, കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, ടെക്നോറിയം റെസിഡൻഷ്യൽ കാമ്പസ്, ആംപിൾ ഷോർ, ബ്ലൈന്റ് സ്‌കൂൾ, വൊക്കേഷനൽ ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ഹയർ സെക്കണ്ടറി സ്‌കൂൾ, സൈടെക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് എജ്യൂപാർക്കിലുള്ളത്.
മഅ്ദിൻ അക്കാദമിക്കു കീഴിലെ സെന്റർ ഫോർ ഫോറിൻ ലാംഗ്വേജസ്, പോളി ടെക്‌നിക് കോളേജ്, മഹബ്ബ സ്‌ക്വയർ, മ്യൂസിയം ആൻഡ് റിസർച്ച് സെന്റർ എന്നിവയോട് ചേർന്നാണ് എജ്യു പാർക്ക് സ്ഥിതി ചെയ്യുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി ഹിൽ വ്യൂ ഗാർഡൻ എന്ന റസിഡൻഷ്യൽ സെന്ററും പണി പൂർത്തിയായി വരുന്നു. മഅ്ദിൻ വിദേശ പഠന കേന്ദ്രത്തിൽ ഇപ്പോൾ സ്പാനിഷ്, ഇംഗ്ലീഷ്, അറബിക്, ജർമൻ, ഫ്രഞ്ച് ഭാഷകളിൽ ട്രൈനിംഗിനുള്ള അവസരമുണ്ട്. അന്താരാഷ്ട്ര യൂണിവേഴിസിറ്റികളിലേക്കുള്ള ഉപരി പഠനത്തിനുള്ള വാതായനമാണ് ഇതിലൂടെ മഅ്ദിൻ തുറന്നിടുന്നത്.

2

സ്‌നേഹത്തിനായി കൈകോർക്കാൻ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയിൽ പ്രൗഢ സമാപനം

തിരുവനന്തപുരം: സ്‌നേഹ കൈരളിക്കായ് എന്ന പ്രമേയത്തിൽ മലപ്പുറം മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന്് ആരംഭിച്ച വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയിൽ നടന്ന മാനവിക സമ്മേളനത്തോടെ സമാപനം. പ്രളയ മുഖത്ത് ഒന്നിച്ച കൈരളിയുടെ മാനവിക ഐക്യവും സാഹോദര്യവും നവകേരള നിർമ്മിതിക്കായി വിനിയോഗിക്കുന്നതിനും സാമുദായിക സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച സ്‌നേഹ യാത്രയുടെ ഭാഗമായുള്ള വിവിധ മാനവിക സംഗമങ്ങളിൽ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് സംബന്ധിച്ചത്. തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന സഹകരണ- ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളം നേരിട്ട എല്ലാ ദുരന്തങ്ങളെയും അതിജീവിച്ചത് സ്‌നേഹം കൊണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും പേരിലുള്ള ഈ കൂട്ടായ്മ ഹൃദയത്തെ കുളിരണിയിപ്പിക്കുന്നതാണ്. സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനായി സയ്യിദ് ഖലീൽ ബുഖാരിയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം പി എ ഹൈദ്രോസ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുള്ള ഹബീബുറഹ്മാൻ അൽ ബുഖാരി, വി.എസ് ശിവകുമാർ എം.എൽ.എ, അഡ്വ. ടി സിദ്ധീഖ്, സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്സ്വി, ഫാദർ യൂജിൻ പെരേര, സൈഫുദ്ധീൻ ഹാജി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സിദ്ധീഖ് സഖാഫി നേമം, സൈനുദ്ധീൻ നിസാമി കുന്ദമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.
കൊല്ലം ജില്ലയിലെ പ്രയാണം പൂർത്തിയാക്കി തലസ്ഥാന നഗരിയിലെത്തിയ സ്‌നേഹ യാത്രക്ക് രാവിലെ പത്തിന് പാരിപ്പള്ളിയിൽ ആദ്യ സ്വീകരണം നൽകി. തുടർന്നു നടന്ന മാനവിക സമ്മേളനം അഡ്വ. വി ജോയ് എം എൽ എ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ എം ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത സംസ്ഥാന സെക്രട്ടറി എച്ച് ഹാഷിം ഹാജി ആമുഖ പ്രസംഗവും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹാഷിർ സഖാഫി പ്രമേയ പ്രഭാഷണവും നടത്തി. സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച് ഇസ്സുദ്ധീൻ സഖാഫി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമുലുല്ലൈലി, ജലീൽ സഖാഫി കടലുണ്ടി, സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി,സമസ്ത ജില്ലാ സെക്രട്ടറി ജാബിർ ജൗഹരി അൽ ഫാളിലി, എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷൻ മുഹമ്മദ് ശരീഫ് സഖാഫി, എസ് ജെ എം ജില്ലാ സെക്രട്ടറി എ സാബിർ സൈനി, സയ്യിദ് മുഹമ്മദ് ത്വാഹാ മഹ്‌ളരി, മൻസൂറിദ്ധീൻ, അബ്ദുൽ സത്താർ, ബുഹാരി സഖാഫി എന്നിവർ സംസാരിച്ചു.
ഉച്ചക്ക് രണ്ടിന് പോത്തൻകോട് നടന്ന സ്വീകരണ സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് അബ്ദുൽ ഖാദിർ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. ബദറുസ്സാദാത്ത് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ജലീൽ സഖാഫി കടലുണ്ടി സന്ദേശ പ്രഭാഷണവും മുനീർ സഖാഫി കാരക്കുന്ന് സ്‌നേഹ ഭാഷണവും നടത്തി. സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ അൽ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ജാബിർ ജൗഹരി അൽ ഫാളിലി, മുഹമ്മദ് ശരീഫ് സഖാഫി, അബൂബക്കർ സഖാഫി അരീക്കോട്, അഷ്‌റഫ് സഖാഫി പൂപ്പലം, ഒ പി അബ്ദുസ്സമദ് സഖാഫി എന്നിവർ സംസാരിച്ചു

edupark

Governor to launch Ma’din Edu Park on Monday in Malappuram

MALAPPURAM:
The Malappuram based Madin Academy’s latest educational venture, the
Madin Edu Park will be inaugurated by Governor of Kerala Justice P.
Sadasivam on Monday. The newly built sprawling campus on the top of scenic
Kolay mount near Malappuram has extensive infrastructural facilities and
hosts several institutes. Speaker P.  Sreeramakrishnan will preside.
 
 The 60 acre campus can accommodate around 4,000 students. The
institutions in the campus include Madin Arts and Science College, College of
Integrated Studies, Technorium Reisdential Campus, Ample Shore, School for
the Blind, Vocational Training Institute, Higher Secondary School and  Scitech
Institute.  Madin Centre for Foreign Languages, Polytechnic College, Museum
and Research Centre, Mahabba Square are also part of the campus. A
residential centre named Hill View Garden meant for researchers and students
is also nearing completion inside the Edu Park which was built as part of the
Vicennium celebration of Madin. Chairman Sayyid Ibrahim Khaleel Al
Bukhari will deliver the Vicennium message in the inaugural session.
Kanthapuram A.P Abubacker Musliyar will be the key speaker. P.K
Kunhalikutty M.P, P. Ubaidullah M.L.A, A.P Abdul Kareem Haji will also
participate.
 
The head of the United Nations Alliance of Civilizations (UNAOC) Dr. Nassir
Abdulaziz Al Nasser will be the chief guest at the event. The Madin Academy
will also sign a MoU with the UNAOC for working together in the field of
cultural exchange and understanding. Madin Chairman Sayyid Ibrahim
Khaleel Al Bukhari had attended the UNAOC Global Forum last month in US.
Madin is the first Indian institute collaborating with the UNAOC which is an
initiative under the UN to improve understanding and cooperation among
nations and peoples across cultures and to reduce polarization at local and
global levels.

BUSINESS BRUNCH

ബിസിനസ് ബ്രഞ്ച് ഡിസംബർ 29 ന്

മലപ്പുറം: മഅ്ദിൻ അക്കാദമി വൈസനിയം സമാപന സമ്മേളനത്തോടനുബന്ധിച്ച് ബിസിനസ് ബ്രഞ്ച് സംഘടിപ്പിക്കുന്നു. ബിസിനസുകാർക്കും ബിസിനസ് നടത്താൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള സംരഭകത്വ പരിശീലനമാണ് ബിസിനസ് ബ്രഞ്ച്. എങ്ങനെ നന്നായി ബിസിനസ് ചെയ്യാം എന്നതാണ് സെമിനാർ വിഷയം. പുതിയ കാലത്തെ മാറ്റങ്ങളെ സംരഭങ്ങളിലും നിക്ഷേപങ്ങളിലും ഏത് തരത്തിൽ ഉപയോഗപെടുത്തണമെന്ന് പരിശീലന പരിപാടിയിൽ ചർച്ചയാകും. കേരളത്തിലെ പ്രമുഖ ബിസിനസ് പരിശീലകനും അറിയപെട്ട മോട്ടിവേഷണൽ സ്പീക്കറുമായ മധു ഭാസ്‌കരനാണ് ട്രൈനിങ്ങിന് നേതൃത്വം നൽകുക. ഈ മാസം 29 ന് ശനി രാവിലെ 9 മുതൽ 12 വരെയാണ് പരിപാടി. മഅദിൻ കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രോഗ്രാം . മുൻകൂട്ടിയുള്ള രജിസ്‌ട്രേഷനിലൂടെയാണ് പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് പ്രവേശനം നൽകുന്നത്. യോഗത്തിൽ ഒ.എം. എ റശീദ്, പരി മാനുപ്പ ഹാജി, ഡോ. അബ്ബാസ് പനക്കൽ, അബ്ദുസ്സമദ് ഹാജി എന്നിവർ പങ്കെടുത്തു. ബുക്കിങ്ങിനും വിവരങ്ങൾക്കും: 9995888045

malappuram

വൈസനിയം മലപ്പുറം ജില്ലാ യാത്ര ഡിസംബർ 19 മുതൽ

മലപ്പുറം: മഅ്ദിൻ വൈസനിയം സമാപന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാ യാത്ര ഈ മാസം 19, 20, 21 തിയ്യതികളിൽ നടക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നയിക്കുന്ന യാത്രക്ക് വിപുലമായ ഒരുക്കങ്ങളാണ് വിവിധ സോൺ കേന്ദ്രങ്ങളിൽ നടക്കുന്നത്.
ഡിസംബർ 19ന് രാവിലെ ഒമ്പതിന് പൊന്നാനിയിൽ തുടക്കം കുറിക്കുന്ന യാത്ര 11ന് എടപ്പാൾ, ഉച്ചക്ക് 2.30ന് പുത്തനത്താണി, വൈകുന്നേരം നാലിന്് വൈലത്തൂർ, അഞ്ചിന് കൊളപ്പുറം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി വൈകുന്നേരം 6.30ന്് വേങ്ങരയിൽ സമാപിക്കും. ഡിസംബർ 20 രാവിലെ ഒമ്പതിന് കോട്ടക്കലിൽ നിന്ന് ആരംഭിക്കുന്ന യാത്ര 11ന് പെരിന്തൽമണ്ണ, 2.30ന് വണ്ടൂർ, വൈകുന്നേരം നാലിന് നിലമ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം 6.30ന്് എടക്കരയിൽ സമാപിക്കും.
യാത്രയുടെ സമാപന ദിവസമായ ഡിസംബർ 21ന് ഉച്ചക്ക് രണ്ടിന് മഞ്ചേരിയിൽ നിന്ന് ആരംഭിച്ച് വൈകുന്നേരം 3.30ന് അരീക്കോട്, 4.30ന് കൊണ്ടോട്ടി എന്നിവിടങ്ങളിൽ പര്യടനം പൂർത്തീകരിച്ച് വൈകുന്നേരം ആറിന് മലപ്പുറത്ത് സമാപിക്കും.
ഇതു സംബന്ധമായി വൈസനിയം സോൾ സെന്ററിൽ നടന്ന യോഗം എസ് വൈ എസ് ജില്ലാ സെക്രട്ടറി എം അബൂബക്കർ മാസ്റ്റർ പടിക്കൽ ഉദ്ഘാടനം ചെയ്തു. അബ്ദു ഹാജി വേങ്ങര അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട്, എൻഎം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഷാഹുൽ ഹമീദ് ബാഖവി ശാന്തപുരം, മുസ്ഥഫ മാസ്റ്റർ കോഡൂർ, കരുവളളി അബ്ദുറഹീം, ഒ എം എ റഷീദ് ഹാജി, ദുൽഫുഖാറലി സഖാഫി മേൽമുറി, ശുക്കൂർ സഖാഫി കൊണ്ടോട്ടി, യൂസുഫ് പെരിമ്പലം എന്നിവർ പ്രസംഗിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved