02 (1)

വൈസനിയം ക്യൂ വേൾഡ് ഖുർആൻ സ്റ്റഡി സെന്റർ

മലപ്പുറം: മഅദിൻ ഇരുപതാം വാർഷികം വൈസനിയത്തിന്റെ ഭാഗമായി ഇരുപതിനായിരം പേർക്ക് ഖുർആൻ പഠനം ഒരുക്കുന്ന ക്യൂ വേൾഡ് സമസ്ത ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശഫീക്ക് ബുഖാരി കരുവൻതിരുത്തി പ്രാർത്ഥന നിർവഹിച്ചു. മഅദിൻ സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട്, ഖാരിഅ് അസ്‌ലം സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, അബ്ദുല്ല അമാനി പെരുമുഖം സംബന്ധിച്ചു. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഖുർആൻ പഠനം ഒരുക്കുന്ന ക്യൂ വേൾഡ് സ്റ്റഡിയുടെ ആദ്യഘട്ടം സൂറത്തുൽ ഫാത്തിഹ ആയിരിക്കും. പണ്ഡിതന്മാർക്ക് പ്രത്യേകബാച്ചുകൾ ഉണ്ടായിരിക്കും. മഅദിൻ ഖുർആൻ സ്റ്റഡി സെന്ററിൽ ചേരുവാനും പുതിയ സെന്ററുകൾ ആരംഭിക്കുവാനും ബന്ധപ്പെടുക 9946062020,9947352006

fex Expo Brochure

വൈസനിയം ഇന്റർനാഷണൽ ഫെസ്സ് എക്സ്പോ ഒരുങ്ങുന്നു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ഗ്രാന്റ് കോൺഫറൻസിനോടനുബന്ധിച്ച് ഇന്റർനാഷണൽ ഫെസ് എക്സ്പോ ഒരുങ്ങുന്നു. ഡിസംബർ 23 മുതൽ 30 വരെ നീളുന്ന എക്സിബിഷനിൽ മതം, ശാസ്ത്രം, റോബോട്ടിക്സ്, ഓട്ടോമൊബൈൽ ടെക്നോളജി, പരിസ്ഥിതി, ചരിത്രം, ബഹിരാകാശം, കടൽ, സെറികൾച്ചർ, കാലിഗ്രഫി, ഇന്നൊവേഷൻ തുടങ്ങി 60 പവലിയനുകളാണുള്ളത്.
കൗതുകവും വൈവിധ്യവും സമ്മേളിക്കുന്ന എക്സ്പോയിൽ ഏഴ് ദിവസങ്ങളിലായി സന്ദർശകർക്ക് കാണാനുള്ള അവസരമൊരുക്കും. മൊറോക്കോയിലെ ചരിത്ര പ്രാധാന്യമുള്ള ഫാസ് നഗരിയുടെ പേരിലാണ് എക്സ്‌പോ രൂപപ്പെടുത്തിയിട്ടുള്ളത്. സാധാരണ പ്രദർശന വേദികളിൽ നിന്ന് വ്യത്യസ്തമായി ഫെസ് എക്സ്പോ കാണുന്നവർക്ക് എക്സ്പോയെ ആസ്പദമാക്കിയുള്ള വിജ്ഞാന പരീക്ഷയിലും പങ്കെടുക്കാവുന്നതാണ്. സ്‌കൂൾ മദ്രസ കോളേജ് എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എത്തുന്ന സന്ദർശകർക്ക് എക്‌സ്‌പോ സന്ദർശിക്കാൻ പ്രത്യേകം അവസരമൊരുക്കുന്നുണ്ട്. മഅദിൻ ഇന്നവേഷൻ ആൻഡ് റിസർച്ച് സെന്ററിന് കീഴിൽ ഒരുക്കുന്ന ടെക്‌നോ പവലിയനിൽ ഇൻഫർമേഷൻ ടെക്‌നോളജിയുടെ അത്യാധുനിക സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി വിഡിയോ, ത്രീഡി തുടങ്ങിയവ പരിചയപ്പെടുത്തും
എക്‌സ്‌പോയോടനുബന്ധിച്ച് വിശാലമായ വിപണന സ്റ്റാളുകളും സംവിധാനിച്ചിട്ടുണ്ട്.
വിവരങ്ങൾക്ക് ബന്ധപ്പെടുക: 9656601041

IMG_4080 (1)

ദ്വിദിന കർമ ശാസ്ത്ര ക്യാമ്പിന് പ്രൗഢ സമാപനം

മലപ്പുറം: മഅ്ദിൻ അക്കാദമി വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായി സ്വലാത്ത് നഗറിൽ രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച ദ്വിദിന കർമ്മ ശാസ്ത്ര പഠന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിനകത്തും പുറത്ത് നിന്നുമായി ആയിരത്തോളം പ്രതിനിധികളാണ് ക്യാമ്പിൽ സംബന്ധിച്ചത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ, സമസ്ത കേന്ദ്ര മുശാവറ മെമ്പർ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാർ, അബ്ദുറഷീദ് സഖാഫി ഏലംകുളം, അഹ്്മദ് അബ്ദുള്ള അഹ്്‌സനി ചെങ്ങാനി, അബൂശാക്കിർ സുലൈമാൻ ഫൈസി, അബൂബക്കർ അഹ്്‌സനി പറപ്പൂർ, സുലൈമാൻ സഅ്ദി വയനാട്, അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ, അഹ്്മദ് കാമിൽ സഖാഫി മമ്പീതി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് നടന്ന് വരുന്നത്. ഇന്ന് രാവിലെ 9ന് സ്ത്രീകൾക്കായി എം ലൈറ്റ് സംഘടിപ്പിക്കുന്നുണ്ട്. കുടുംബ ശാക്തീകരണം എന്ന വിഷയത്തിൽ റഹ്്മത്തുള്ള സഖാഫി എളമരം ക്ലാസെടുക്കും. പ്രകീർത്തന സദസ്സ്, പ്രാർത്ഥന എന്നിവ പരിപാടിയിൽ നടക്കും

_04V8559 copy

അന്താരാഷ്‌ട്ര ഇബ്‌നു ബത്തൂത്ത സമ്മേളനം സമാപിച്ചു

കോഴിക്കോട്‌: മലപ്പുറം മഅ്‌ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ലോക സഞ്ചാരിയായ ഇബ്‌നു ബത്തൂത്തയെക്കുറിച്ചുള്ള രണ്ടാമത്‌ അന്താരാഷ്‌ട്ര സമ്മേളനം സമാപിച്ചു. ബത്തൂത്തയുടെ ഇഷ്‌ട നഗരിയായ കോഴിക്കോട്ട്‌ അദ്ദേഹത്തിന്‌ ഒരു സ്‌മാരകമെന്ന ആശയം മുന്നോട്ടു വെച്ച സമ്മേളനത്തില്‍ ആറ്‌ വിഭാഗങ്ങളിലായി 22 പ്രബന്ധങ്ങളാണ്‌ അവതരിപ്പിച്ചത്‌.
ഇബ്‌നു ബത്തൂത്തയുടെയും മറ്റു ചരിത്രകാരന്മാരുടെയും കോഴിക്കോട്‌ എന്ന വിഷയത്തില്‍ പ്രഫ. പ്രഫ. മെഹര്‍ദാദ്‌ ശുകൂഹി (അമേരിക്ക) മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ഒഫീറ ഗാംലീല്‍ (സ്‌കോട്ട്‌ലന്റ്‌), ഡോ. അബ്ബാസ്‌ പനക്കല്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ആലംങീര്‍ (ബംഗ്ലാദേശ്‌), കെ.എ നുഐമാന്‍ (കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി), അബു സലാഹ്‌ സകേന്ദര്‍ (ധാക്ക യൂണിവേഴ്‌സിറ്റി), മുഹമ്മദ്‌ ഹിശാം (മൊറോക്കോ) എന്നിവര്‍ പ്രസംഗിച്ചു.
`സഞ്ചാരം, വ്യാപാരം, പാരമ്പര്യം, ഒഴുക്കുകള്‍’ എന്ന പ്രമേയത്തിലൂന്നി നടന്ന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പഠനങ്ങള്‍ക്ക്‌ തുടര്‍ച്ചയുണ്ടാകണമെന്നും സാമൂഹ്യ പ്രാധാന്യമുള്ള ഇത്തരമൊരു വിഷയം ചര്‍ച്ച ചെയ്യാന്‍ മഅ്‌ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമം അഭിനന്ദനീയമാണെന്നും സമാപന സംഗമത്തില്‍ പ്രഭാഷണം നടത്തിയ മാര്‍കോ വെന്തുറ അഭിപ്രായപ്പെട്ടു.
2017 ഏപ്രിലില്‍ മൊറോക്കോയിലെ അഗാദിര്‍ സര്‍വകലാശാലയില്‍ നടന്ന ഇബ്‌നു ബത്തൂത്ത കോണ്‍ഫറന്‍സിന്റെ തുടര്‍ച്ചയായാണ്‌ ആഗാദിര്‍ യൂണിവേഴ്‌സിറ്റി, മലേഷ്യന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക്‌ സര്‍വകലാശാല, യു.എന്‍.എ.ഒ.സി, ഹംദര്‍ദ്‌ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ മഅ്‌ദിന്‍ പരിപാടി സംഘടിപ്പിച്ചത്‌.

A R Photo- Ibn Batuta

ഇബ്‌നു ബത്തൂത്തയുടെ കോഴിക്കോടന്‍ സ്‌മരണക്ക്‌ എ.ആര്‍ ആപ്പിലൂടെ പുനര്‍ ജനനം

കോഴിക്കോട്‌: കോഴിക്കോട്‌ കടലില്‍ വെച്ചുണ്ടായ കപ്പല്‍ഛേദത്തെപ്പറ്റി ഇബ്‌നു ബത്തൂത്ത തന്റെ യാത്രാവിവിരണമായ �രിഹ്‌ല�യില്‍ പറയുന്നുണ്ട്‌. നിസ്‌കാരപ്പായയല്ലാത്ത മുഴുവന്‍ സമ്പാദ്യവും കടലെടുത്തു. ഭാര്യയും കുട്ടികളുമെല്ലാം മരിച്ചു. അന്ന്‌ കരയിലായതിനാല്‍ മാത്രമാണ്‌ ഇബ്‌നു ബത്തൂത്ത ബാക്കിയായത്‌.
ഇബ്‌നു ബത്തൂത്ത കോണ്‍ഫറന്‍സില്‍ ഈ രംഗം ഓഗ്യുമെന്റല്‍ റിയാലിറ്റിയിലൂടെ (എ.ആര്‍) പുനരാവിഷ്‌കരിച്ചിരിക്കുന്നു. മഅ്‌ദിന്‍ റിസര്‍ച്ച്‌ ആന്റ്‌ ഇന്നൊവേഷന്‍ സെന്റര്‍ തയ്യാറാക്കിയ വൈസനിയം എ.ആര്‍ ആപ്പ്‌ വഴി കപ്പല്‍ഛേദത്തിന്റെ ചിത്രം നോക്കിയാല്‍ ഇബ്‌നു ബത്തൂത്തയുടെ കപ്പല്‍ കാറ്റിലും കോളിലും പെട്ട്‌ തകരുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ തെളിയും. Vicennium A R Experience എന്ന ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പ്രശസ്‌ത ഹോളണ്ട്‌ ചിത്രകാരന്‍ നോര്‍മന്‍ മക്‌ഡൊണാള്‍ഡ്‌ വരച്ച കപ്പലപകടത്തിന്റെ ചിത്രം സ്‌കാന്‍ ചെയ്യുകയാണ്‌ വേണ്ട്‌ത്‌. (ചിത്രം വാര്‍ത്തയോടൊപ്പം അയക്കുന്നന്നു). മഅ്‌ദിന്‍ ന്യൂ മീഡിയ ഡയറക്‌ടര്‍ എന്‍.വി യാസിറിന്റെ നേതൃത്വത്തിലാണ്‌ ഇന്നൊവേഷന്‍ സെന്റര്‍ ആപ്പ്‌ തയ്യാറാക്കിയത്‌.
ആപ്പ്‌ വഴി 500 രൂപ സ്‌കാന്‍ ചെയ്‌താല്‍ മഅ്‌ദിന്‍ അക്കാദമിയുടെ പ്രൊഫൈല്‍ വീഡിയോയും കാണാനാവുമെന്ന്‌ യാസിര്‍ അറിയിച്ചു.

flag

SNEHAYATHRA

സ്നേഹ യാത്ര (ആലപ്പുഴ ജില്ല)

11ാം ദിനം (ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ല)

സ്നേഹ യാത്ര 10ാം ദിനം (എറണാകുളം ജില്ല)

സ്നേഹ യാത്ര 9ാം ദിനം (തൃശ്ശൂർ ജില്ല)

സ്നേഹ യാത്ര 8ാം ദിനം (പാലക്കാട് ജില്ല)

സ്നേഹ യാത്ര 7ാം ദിനം (നീലഗിരി ജില്ല)

സ്നേഹ യാത്ര 6ാം ദിനം (വയനാട് ജില്ല)

സ്നേഹ യാത്ര 5ാം ദിനം (കോഴിക്കോട്)

സ്നേഹ യാത്ര 4ാം ദിനം (കോഴിക്കോട്)

സ്നേഹ യാത്ര 3ാം ദിനം (കണ്ണൂർ)

സ്നേഹ യാത്ര 2ാം ദിനം (കാസർഗോഡ്)

സ്നേഹ യാത്ര 1ാം ദിനം (കർണ്ണാടക)

1. Ibn Battuta Conference ianuguration

Intl Conference on Ibn Battuta travels begins today

KOZHIKODE: The International Ibnu Battuta Conference on ‘travel, trade, traditions and trajectories’ will begin on Tuesday at Hilite Conference hall at Kozhikode. The two day conference is being organized by Madin Academy, Malappuram in association with various foreign universities, United Nations Alliance of Civilizations (UNAOC) and Hamdard Foundation, Delhi. Morocco ambassador to India H.E. Mr. Mohamed Maliki will inaugurate the conference. The event named after medieval era Moroccan scholar and explorer Ibn Battuta will be marked with presentation of various research papers on civilization and intercontinental trade links of historical Malabar region which stretches across coastline of Kerala, Tamil Nadu and Karnataka. The conference will focus on early century Malabar and its international connection with global trading communities.
Scholars from USA, Caneda, Itlay, UK, China, UAE, Malaysia, Netherlands, Bangladesh will present papers on varied aspects of Ibn Battuta’s travel and its history. Prof. Ross Dunn from San Deigo State University, USA, will speak on Battuta’s social interactions. Dr. Sebastian Prange of the University of British Colombia, Canada will speak of the development of Islam on the Malabar Coast. Dr. Morgan Davis, Maxwell Institute, USA, Prof. Scott Kugle, Emori University, USA, Prof. Marco Ventura, University of Siena, Italy, Prof.MehrsdadShokooy of University of Greenwich, Prof.Baharul Islam, Indian Institute of Advanced Study, Shimla. Dr. Zhang Yuvanpeng, Director, Institute of World Economy, China, Dr.Shaojin Chai, Ministry of Culture, UAE, Dr. Mahmood Kooria, Leiden University, Netherlands, K.P Fabian, Indian Society of International Law, New Delhi, Dr.Ophira Gamliel, University of Glasgow Dr.KhoundkarAlamgir, National University, Bangladesh, and others will talk in various sessions of the conference.
The first International Ibnu Battuta Conference was held at Agadir University, Morocco in 2017. The Kozhikode which is hosting the second edition of the conference has significance in travels of Ibn Battuta who introduced the port city as one of the safest in the world during that time.

flag

സ്നേഹ യാത്രക്ക് ഭാഷാ സംഗമ ഭൂമിയിൽ ഉജ്ജ്വല തുടക്കം

കാസർഗോഡ്: ‘ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ’ എന്ന ശീർഷകത്തിൽ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന സ്‌നേഹ യാത്രക്ക് ഭാഷാ സംഗമ ഭൂമിയിൽ ഉജ്ജ്വല തുടക്കം. മാനവിക ഐക്യവും മത സൗഹാർദവും ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ‘സ്‌നേഹ കൈരളിക്കായ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വൈസനിയം സ്‌നേഹ യാത്ര കാസർഗോഡ് ജില്ലയിലെ ഹൊസങ്കടിയിൽ നിന്നും ആരംഭിച്ചു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, മഅ്ദിൻ ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിക്ക് പതാക കൈമാറി. സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, എസ് ജെ എം സംസ്ഥാന ട്രഷറർ വി പി എം ഫൈസി വില്യാപള്ളി, ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, കൽത്തറ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുർറഷീദ് നരിക്കോട്, സ്‌നേഹ യാത്ര കോ ഓഡിനേറ്റർ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബി. എസ് അബ്ദുല്ല കുഞ്ഞിഫൈസി, ഇബ്‌റാഹീം ബാഖവി മേൽമുറി, വൈസനിയം വർക്കിംഗ് കൺവീനർ മുസ്തഫ മാസ്റ്റർ കോഡൂർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ദുൽഫുഖാറലി സഖാഫി, സൈനുദ്ധീൻ നിസാമി കുന്ദമംഗലം എന്നിവർ സംബന്ധിച്ചു.
യാത്രയുടെ മുന്നോടിയായി മർഹൂം സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരിയുടെ മഖാം സിയാറത്ത് നടന്നു. തുടർന്ന് ആയിരങ്ങളുടെ അകമ്പടിയോടെ സ്‌നേഹ യാത്രയെ ആദ്യ സ്വീകരണ കേന്ദ്രമായ ഹൊസങ്കടിയിലേക്ക് ആനയിച്ചു.
ഇന്ന് (തിങ്കൾ) കാസർഗോഡ് ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ സ്നേഹ യാത്രക്ക് സ്വീകരണം നൽകും. രാവിലെ 10ന് സീതാംഗോളിയിൽ സ്വീകരണ സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി. എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകുേന്നരം 2:30ന് ചെർക്കളയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് മാണിക്കോത്ത് നടക്കുന്ന പരിപാടി ഡോ. വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറ് മണിക്ക് കാലിക്കടവിൽ നടക്കുന്ന മാനവിക സമ്മേളനം പി കരുണാകരൻ എം പി ഉദ്ഘാടനം ചെയ്യും. കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.ഖാദർ മാങ്ങാട് മുഖ്യാതിഥിയാകും.
നാളെ(ഡിസംബർ നാലിന്) കണ്ണൂരിൽ പ്രവേശിക്കു സ്നേഹ യാത്ര അഞ്ച്, ആറ് തിയ്യതികളിൽ കോഴിക്കോടും ഏഴിന് വയനാട്-നീലഗിരി, എട്ടിന് പാലക്കാട്, 10ന് തൃശ്ശൂർ, 11ന് എറണാകുളം, 12ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും 13ന് ആലപ്പുഴയിലും 14ന് കൊല്ലത്തും പര്യടനം പൂർത്തിയാക്കി യാത്ര 15ന് തിരുവനന്തപുരത്ത് സമാപിക്കും. മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിക്കും.

VICENNIUM PHOTO GALLERY

View this post on Instagram

അറിവിനെയും അറിവിടങ്ങളേയും ഹൃദയത്തിലേറ്റിയ സ്‌നേഹജനങ്ങൾ സ്വലാത്ത് നഗറിൽ ഒത്തുചേർന്നു. പാട്രൻസ് മീറ്റിലാണ് മഅ്ദിൻ പ്രസ്ഥാനത്തിന് വെള്ളവും വെളിച്ചവും പകർന്ന പൊടിയാട്ടുകാർ ഒത്തുചേർന്നത്. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. 40 ആളുകളുമായി തുടങ്ങിയ സ്വലാത്ത് മജ്ലിസും 16 കുട്ടികളുമായി ആരംഭിച്ച ദർസും മഅദിൻ എന്ന പ്രസ്ഥാനത്തിന്റെ അടിത്തറ പാകി. ജനലക്ഷങ്ങളുടെ അത്താണിയായി മാറിയ സ്വലാത്ത് മജ്ലിസും കാൽ ലക്ഷത്തോളം വിദ്യാർത്ഥികളിലെത്തി നിൽക്കുന്ന മഅ്ദിൻ അക്കാദമി നിസ്വാർത്ഥമായ അദ്ധ്വാനത്തിന്റെ കർമ്മഫലമാണ് . പൊടിയാട്ടിലെ വിവിധ മഹല്ലുകളിൽ നിന്നുള്ള കാരണവന്മാരെ ചടങ്ങിൽ ആദരിച്ചു... #MadinAcademy #Vicennium #Malappuram #Swalathnagar #PatronsMeet

A post shared by Madin Vicennium (@vicennium) on

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved