മഅ്ദിൻ വൈസനിയം ത്രിദിന ആദർശ ക്യാമ്പിന് ഉജ്ജ്വല സമാപനം

മലപ്പുറം: ആദർശ രംഗത്ത് യുവ പണ്ഡിത പ്രതിഭകളെ സജ്ജരാക്കി മഅ്ദിൻ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൈസനിയം ത്രിദിന ആദർശ ക്യാംപിന് ഉജ്ജ്വല സമാപനം. സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. വ്യതിയാന ചിന്തകൾക്കെതിരെ യുവ പണ്ഡിതർ കർമ്മസജ്ജരാകണമെന്നും രാജ്യത്തെ അഖണ്ഡത തകർക്കുന്ന പുത്തൻ പ്രസ്ഥാനങ്ങളെ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി അധ്യക്ഷത വഹിച്ചു. ഹബീബ്‌കോയ തങ്ങൾ ചെരക്കാപറമ്പ് പ്രാരംഭ പ്രാർത്ഥനക്കും സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി. ഇബ്റാഹിം ബാഖവി മേൽമുറി, കെ. കെ എം സഅ്ദി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബ്ദുർറശീദ് സഖാഫി ഏലംകുളം, അഹ്മദ് കാമിൽ സഖാഫി മമ്പീതി, അബ്ദുല്ല അമാനി പെരുമുഖം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ എന്നിവർ പ്രസംഗിച്ചു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന വൈസനിയം ആദർശ ക്യാംപയിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആദർശ ക്യാമ്പിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട എഴുനൂറ് പ്രതിനിധികളാണ് സംബന്ധിച്ചത്.
മൂന്ന് ദിവസമായി നീണ്ടുനിന്ന ക്യാംപിന്റെ സമാപന ദിവസമായ ഇന്നലെ ‘അഹ്ലുസ്സുന്നഃ; ആചാരങ്ങൾ’ എന്ന വിഷയത്തിൽ അബൂബക്ർ അഹ്സനി പറപ്പൂർ, ‘തബ്ലീഗ് ജമാഅത്ത്; ഉൽഭവവും വളർച്ചയും’ എന്നവിഷയത്തിൽ അബ്ദുർ റശീദ് സഖാഫി പത്തപ്പിരിയം, ‘തബ്ലീഗ് ജമാഅത്ത്; ആധുനിക മുഖം’ എന്ന വിഷയത്തിൽ അബ്ദുർറശീദ് സഖാഫി മേലാറ്റൂർ, ‘ഖാദിയാനിസം’ എന്ന വിഷയത്തിൽ അബ്ദുർറശീദ് സഖാഫി ഏലംകുളം എന്നിവർ സംസാരിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved