മഅ്ദിൻ വൈസനിയം ആലപ്പുഴ ജില്ലാ പ്രിപ്പറെറ്റ്റി കോൺഫറൻസ് സമാപിച്ചു

ആലപ്പുഴ: ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രിപ്പെറെറ്റ്റി കോൺഫറൻസ് സമാപിച്ചു.
വൈകുന്നേരം മൂന്നിന് കൊച്ചിൻ മജ്‌ലിസിൽ നടന്ന പരിപാടി കൺസ്യൂമർ ജില്ലാ ജഡ്ജ് ഇ. എം മുഹമ്മദ് ഇബ്‌റാഹീം ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുന്നാസിർ തങ്ങൾ അധ്യക്ഷത വഹിച്ചു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി സന്ദേശ പ്രഭാഷണം നടത്തി. വൈസനിയത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് ചടങ്ങിൽ രൂപം നൽകി.
പി എസ് എം ആറ്റക്കോയ തങ്ങൾ, സയ്യിദ് കൊച്ചുകോയ തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, പി കെ മുഹമ്മദ് ബാദുഷ സഖാഫി, ഹാഷിം കാമിൽ സഖാഫി, എം എം ഹനീഫ മൗലവി, അബ്ദുർറഹ്മാൻ ദാരിമി, എസ് നസീർ, അഹ്മദ് സഖാഫി, എസ് സിദ്ധീഖ് സഖാഫി, കബീർ ഹാജി എന്നിവർ പ്രസംഗിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved