മഅ്ദിൻ വൈസനിയം: ബിരുദദാന സമ്മേളനത്തോടെ ഉജ്ജ്വല തുടക്കം

മലപ്പുറം: രണ്ടു പതിറ്റാണ്ടിന്റെ സേവന വഴിയിൽ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിച്ച് മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയം സമാപന സമ്മേളത്തിന് തുടക്കമായി. മഅ്ദിൻ അക്കാദമിയുടെ വിവിധ കാമ്പസുകളിൽ നാലു ദിവസം 27 സെഷനുകളിലായി നടക്കുന്ന പരിപപാടികൾക്കാണ് ആരംഭമായത്. മഅ്ദിൻ അക്കാദമിയിൽ നിന്ന് സമന്വയ വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 400 യുവ പണ്ഡിതരുടെ സനദ് ദാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
രാവിലെ പത്തിന് എജ്യൂപാർക്കിൽ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റുകൾ ലഭിക്കുക എന്നത് പഠനത്തിന്റെ പൂർത്തീകരണമല്ല, വിശാലമായ പഠനത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാനം നിർവ്വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ഡോ അബ്ദുൽ ഫത്താഹ് അൽ ഗനി ഈജിപ്ത് മുഖ്യാതിഥിയായി. ചടങ്ങിൽ 165 അദനികളും 185 ഹാഫിളുകളും സനദ് ഏറ്റുവാങ്ങി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, ഡോ. അബ്ദുള്ള ഫദ്അഖ് മക്ക, പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, വി പി എം ഫൈസി വല്ല്യാപള്ളി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, വയനാട് അബ്ദുറഹ്മാൻ മുസ്ലിയാർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, കട്ടിപ്പാറ അഹ്മദ് കുട്ടി മുസ്ലിയാർ, പൊന്മള മൊയ്തീൻകുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, ടി പി അബൂബക്കർ മുസ്‌ലിയാർ വെന്മനാട് സംബന്ധിച്ചു.
ഉച്ചക്ക് രണ്ടിന് നടന്ന ഹാർമണി മീറ്റ് മതമൈത്രിയുടെ സന്ദേശം വിളിച്ചോതുന്നതായി. മഅ്ദിൻ എജ്യൂപാർക്കിൽ നടന്ന പരിപാടി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെപി രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യക്കു പറയാനുള്ളത് മതമൈത്രിയുടെയും മതസൗഹാർദ്ധത്തിന്റെയും ജീവിത മാതൃകകളുടെ ചരിത്രങ്ങളാണെന്നും വർഗീയതയുടെ കാലുഷ്യമല്ല രാജ്യത്തു വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യാതിഥിയായിരുന്നു. പി.കെ.എസ് തങ്ങൾ തലപ്പാറ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശ്, ഫാദർ ജോസഫ്, ടി.കെ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
വൈകുന്നേരം നടന്ന സായിദ് വർഷം അന്താരാഷ്ട്ര സെമിനാർ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ടി ജലീൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പത്മശ്രീ എം.എ യൂസുഫ് അലി ശൈഖ് സായിദ് അനുസ്്മരണ പ്രഭാഷണം നടത്തി. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് തലവൻ അദീബ് അഹ്്മദ്, അബ്ദുൽ ഖാദിർ തെരുവത്ത്, ഡോ. മുഹമ്മദ് കാസിം, ഡോ. കരീം വെങ്കിടങ്ങ് തുടങ്ങിയവർ സംബന്ധിച്ചു.
വൈകുന്നേരം അഞ്ചിന് നടന്ന ആത്മീയ സമ്മേളനം ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഡോ. അബ്ദുല്ല ഫദ്അഖ്, അസ്സയ്യിദ് ഉമറുൽ ജിഫ്‌രി മദീന, അസ്സയ്യിദ് അലി സൈദ്, അസ്സയ്യിദ് അഹ്മദ് ഹാശിം അൽ ഹബ്ശി, അസ്സയ്യിദ് ഹാമിദ് ഉമറുൽ ജീലാനി, അൽ ഹബീബ് മുഹ്‌യദ്ധീൻ ജമലുല്ലൈലി, അസ്സയ്യിദ് ബാഹസൻ ജമലുല്ലൈലി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ പത്തിന് നടക്കുന്ന ഇസ്‌ലാമിക് ഫിനാൻസ് സിമ്പോസിയം പ്രൊഫ. ഹസനുദ്ധീൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷത വഹിക്കും. ഡോ. അമ്മാർ അഹ്മദ് മുഖ്യാതിഥിയാകും. വൈകുന്നേരം മൂന്നിന് നടക്കുന്ന ഇന്ത്യ: ഭാവിയുടെ വിചാരങ്ങൾ ചർച്ചാ സമ്മേളനം കർണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് മാർക്കാണ്ഡേയ കട് ജു മുഖ്യാതിഥിയാകും. വൈകുന്നേരം ഏഴിന് വൺഡേ ഇൻ ഹറം ഡോക്യുമെന്ററി സ്‌ക്രീനിംഗ് നട
ക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് നടക്കുന്ന ഖുർആൻ വിസ്മയം ശൈഖ് മുഹമ്മദ് സാലിം ബൂസഈദി ഉദ്ഘാടനം ചെയ്യും.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved