fex Expo Brochure

വൈസനിയം ഇന്റർനാഷണൽ ഫെസ്സ് എക്സ്പോ ഒരുങ്ങുന്നു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ഗ്രാന്റ് കോൺഫറൻസിനോടനുബന്ധിച്ച് ഇന്റർനാഷണൽ ഫെസ് എക്സ്പോ ഒരുങ്ങുന്നു. ഡിസംബർ 23 മുതൽ 30 വരെ നീളുന്ന എക്സിബിഷനിൽ മതം, ശാസ്ത്രം, റോബോട്ടിക്സ്, ഓട്ടോമൊബൈൽ ടെക്നോളജി, പരിസ്ഥിതി, ചരിത്രം, ബഹിരാകാശം, കടൽ, സെറികൾച്ചർ, കാലിഗ്രഫി, ഇന്നൊവേഷൻ തുടങ്ങി 60 പവലിയനുകളാണുള്ളത്.
കൗതുകവും വൈവിധ്യവും സമ്മേളിക്കുന്ന എക്സ്പോയിൽ ഏഴ് ദിവസങ്ങളിലായി സന്ദർശകർക്ക് കാണാനുള്ള അവസരമൊരുക്കും. മൊറോക്കോയിലെ ചരിത്ര പ്രാധാന്യമുള്ള ഫാസ് നഗരിയുടെ പേരിലാണ് എക്സ്‌പോ രൂപപ്പെടുത്തിയിട്ടുള്ളത്. സാധാരണ പ്രദർശന വേദികളിൽ നിന്ന് വ്യത്യസ്തമായി ഫെസ് എക്സ്പോ കാണുന്നവർക്ക് എക്സ്പോയെ ആസ്പദമാക്കിയുള്ള വിജ്ഞാന പരീക്ഷയിലും പങ്കെടുക്കാവുന്നതാണ്. സ്‌കൂൾ മദ്രസ കോളേജ് എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എത്തുന്ന സന്ദർശകർക്ക് എക്‌സ്‌പോ സന്ദർശിക്കാൻ പ്രത്യേകം അവസരമൊരുക്കുന്നുണ്ട്. മഅദിൻ ഇന്നവേഷൻ ആൻഡ് റിസർച്ച് സെന്ററിന് കീഴിൽ ഒരുക്കുന്ന ടെക്‌നോ പവലിയനിൽ ഇൻഫർമേഷൻ ടെക്‌നോളജിയുടെ അത്യാധുനിക സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി വിഡിയോ, ത്രീഡി തുടങ്ങിയവ പരിചയപ്പെടുത്തും
എക്‌സ്‌പോയോടനുബന്ധിച്ച് വിശാലമായ വിപണന സ്റ്റാളുകളും സംവിധാനിച്ചിട്ടുണ്ട്.
വിവരങ്ങൾക്ക് ബന്ധപ്പെടുക: 9656601041

IMG_4080 (1)

ദ്വിദിന കർമ ശാസ്ത്ര ക്യാമ്പിന് പ്രൗഢ സമാപനം

മലപ്പുറം: മഅ്ദിൻ അക്കാദമി വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായി സ്വലാത്ത് നഗറിൽ രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച ദ്വിദിന കർമ്മ ശാസ്ത്ര പഠന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിനകത്തും പുറത്ത് നിന്നുമായി ആയിരത്തോളം പ്രതിനിധികളാണ് ക്യാമ്പിൽ സംബന്ധിച്ചത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ, സമസ്ത കേന്ദ്ര മുശാവറ മെമ്പർ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാർ, അബ്ദുറഷീദ് സഖാഫി ഏലംകുളം, അഹ്്മദ് അബ്ദുള്ള അഹ്്‌സനി ചെങ്ങാനി, അബൂശാക്കിർ സുലൈമാൻ ഫൈസി, അബൂബക്കർ അഹ്്‌സനി പറപ്പൂർ, സുലൈമാൻ സഅ്ദി വയനാട്, അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ, അഹ്്മദ് കാമിൽ സഖാഫി മമ്പീതി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് നടന്ന് വരുന്നത്. ഇന്ന് രാവിലെ 9ന് സ്ത്രീകൾക്കായി എം ലൈറ്റ് സംഘടിപ്പിക്കുന്നുണ്ട്. കുടുംബ ശാക്തീകരണം എന്ന വിഷയത്തിൽ റഹ്്മത്തുള്ള സഖാഫി എളമരം ക്ലാസെടുക്കും. പ്രകീർത്തന സദസ്സ്, പ്രാർത്ഥന എന്നിവ പരിപാടിയിൽ നടക്കും

_04V8559 copy

അന്താരാഷ്‌ട്ര ഇബ്‌നു ബത്തൂത്ത സമ്മേളനം സമാപിച്ചു

കോഴിക്കോട്‌: മലപ്പുറം മഅ്‌ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ലോക സഞ്ചാരിയായ ഇബ്‌നു ബത്തൂത്തയെക്കുറിച്ചുള്ള രണ്ടാമത്‌ അന്താരാഷ്‌ട്ര സമ്മേളനം സമാപിച്ചു. ബത്തൂത്തയുടെ ഇഷ്‌ട നഗരിയായ കോഴിക്കോട്ട്‌ അദ്ദേഹത്തിന്‌ ഒരു സ്‌മാരകമെന്ന ആശയം മുന്നോട്ടു വെച്ച സമ്മേളനത്തില്‍ ആറ്‌ വിഭാഗങ്ങളിലായി 22 പ്രബന്ധങ്ങളാണ്‌ അവതരിപ്പിച്ചത്‌.
ഇബ്‌നു ബത്തൂത്തയുടെയും മറ്റു ചരിത്രകാരന്മാരുടെയും കോഴിക്കോട്‌ എന്ന വിഷയത്തില്‍ പ്രഫ. പ്രഫ. മെഹര്‍ദാദ്‌ ശുകൂഹി (അമേരിക്ക) മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ഒഫീറ ഗാംലീല്‍ (സ്‌കോട്ട്‌ലന്റ്‌), ഡോ. അബ്ബാസ്‌ പനക്കല്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ആലംങീര്‍ (ബംഗ്ലാദേശ്‌), കെ.എ നുഐമാന്‍ (കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി), അബു സലാഹ്‌ സകേന്ദര്‍ (ധാക്ക യൂണിവേഴ്‌സിറ്റി), മുഹമ്മദ്‌ ഹിശാം (മൊറോക്കോ) എന്നിവര്‍ പ്രസംഗിച്ചു.
`സഞ്ചാരം, വ്യാപാരം, പാരമ്പര്യം, ഒഴുക്കുകള്‍' എന്ന പ്രമേയത്തിലൂന്നി നടന്ന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പഠനങ്ങള്‍ക്ക്‌ തുടര്‍ച്ചയുണ്ടാകണമെന്നും സാമൂഹ്യ പ്രാധാന്യമുള്ള ഇത്തരമൊരു വിഷയം ചര്‍ച്ച ചെയ്യാന്‍ മഅ്‌ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമം അഭിനന്ദനീയമാണെന്നും സമാപന സംഗമത്തില്‍ പ്രഭാഷണം നടത്തിയ മാര്‍കോ വെന്തുറ അഭിപ്രായപ്പെട്ടു.
2017 ഏപ്രിലില്‍ മൊറോക്കോയിലെ അഗാദിര്‍ സര്‍വകലാശാലയില്‍ നടന്ന ഇബ്‌നു ബത്തൂത്ത കോണ്‍ഫറന്‍സിന്റെ തുടര്‍ച്ചയായാണ്‌ ആഗാദിര്‍ യൂണിവേഴ്‌സിറ്റി, മലേഷ്യന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക്‌ സര്‍വകലാശാല, യു.എന്‍.എ.ഒ.സി, ഹംദര്‍ദ്‌ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ മഅ്‌ദിന്‍ പരിപാടി സംഘടിപ്പിച്ചത്‌.

A R Photo- Ibn Batuta

ഇബ്‌നു ബത്തൂത്തയുടെ കോഴിക്കോടന്‍ സ്‌മരണക്ക്‌ എ.ആര്‍ ആപ്പിലൂടെ പുനര്‍ ജനനം

കോഴിക്കോട്‌: കോഴിക്കോട്‌ കടലില്‍ വെച്ചുണ്ടായ കപ്പല്‍ഛേദത്തെപ്പറ്റി ഇബ്‌നു ബത്തൂത്ത തന്റെ യാത്രാവിവിരണമായ �രിഹ്‌ല�യില്‍ പറയുന്നുണ്ട്‌. നിസ്‌കാരപ്പായയല്ലാത്ത മുഴുവന്‍ സമ്പാദ്യവും കടലെടുത്തു. ഭാര്യയും കുട്ടികളുമെല്ലാം മരിച്ചു. അന്ന്‌ കരയിലായതിനാല്‍ മാത്രമാണ്‌ ഇബ്‌നു ബത്തൂത്ത ബാക്കിയായത്‌.
ഇബ്‌നു ബത്തൂത്ത കോണ്‍ഫറന്‍സില്‍ ഈ രംഗം ഓഗ്യുമെന്റല്‍ റിയാലിറ്റിയിലൂടെ (എ.ആര്‍) പുനരാവിഷ്‌കരിച്ചിരിക്കുന്നു. മഅ്‌ദിന്‍ റിസര്‍ച്ച്‌ ആന്റ്‌ ഇന്നൊവേഷന്‍ സെന്റര്‍ തയ്യാറാക്കിയ വൈസനിയം എ.ആര്‍ ആപ്പ്‌ വഴി കപ്പല്‍ഛേദത്തിന്റെ ചിത്രം നോക്കിയാല്‍ ഇബ്‌നു ബത്തൂത്തയുടെ കപ്പല്‍ കാറ്റിലും കോളിലും പെട്ട്‌ തകരുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ തെളിയും. Vicennium A R Experience എന്ന ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പ്രശസ്‌ത ഹോളണ്ട്‌ ചിത്രകാരന്‍ നോര്‍മന്‍ മക്‌ഡൊണാള്‍ഡ്‌ വരച്ച കപ്പലപകടത്തിന്റെ ചിത്രം സ്‌കാന്‍ ചെയ്യുകയാണ്‌ വേണ്ട്‌ത്‌. (ചിത്രം വാര്‍ത്തയോടൊപ്പം അയക്കുന്നന്നു). മഅ്‌ദിന്‍ ന്യൂ മീഡിയ ഡയറക്‌ടര്‍ എന്‍.വി യാസിറിന്റെ നേതൃത്വത്തിലാണ്‌ ഇന്നൊവേഷന്‍ സെന്റര്‍ ആപ്പ്‌ തയ്യാറാക്കിയത്‌.
ആപ്പ്‌ വഴി 500 രൂപ സ്‌കാന്‍ ചെയ്‌താല്‍ മഅ്‌ദിന്‍ അക്കാദമിയുടെ പ്രൊഫൈല്‍ വീഡിയോയും കാണാനാവുമെന്ന്‌ യാസിര്‍ അറിയിച്ചു.

flag

സ്നേഹ യാത്രക്ക് ഭാഷാ സംഗമ ഭൂമിയിൽ ഉജ്ജ്വല തുടക്കം

കാസർഗോഡ്: 'ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ' എന്ന ശീർഷകത്തിൽ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന സ്‌നേഹ യാത്രക്ക് ഭാഷാ സംഗമ ഭൂമിയിൽ ഉജ്ജ്വല തുടക്കം. മാനവിക ഐക്യവും മത സൗഹാർദവും ഉയർത്തുകയെന്ന ലക്ഷ്യത്തോടെ 'സ്‌നേഹ കൈരളിക്കായ്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വൈസനിയം സ്‌നേഹ യാത്ര കാസർഗോഡ് ജില്ലയിലെ ഹൊസങ്കടിയിൽ നിന്നും ആരംഭിച്ചു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, മഅ്ദിൻ ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിക്ക് പതാക കൈമാറി. സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, എസ് ജെ എം സംസ്ഥാന ട്രഷറർ വി പി എം ഫൈസി വില്യാപള്ളി, ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, കൽത്തറ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുർറഷീദ് നരിക്കോട്, സ്‌നേഹ യാത്ര കോ ഓഡിനേറ്റർ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബി. എസ് അബ്ദുല്ല കുഞ്ഞിഫൈസി, ഇബ്‌റാഹീം ബാഖവി മേൽമുറി, വൈസനിയം വർക്കിംഗ് കൺവീനർ മുസ്തഫ മാസ്റ്റർ കോഡൂർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ദുൽഫുഖാറലി സഖാഫി, സൈനുദ്ധീൻ നിസാമി കുന്ദമംഗലം എന്നിവർ സംബന്ധിച്ചു.
യാത്രയുടെ മുന്നോടിയായി മർഹൂം സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരിയുടെ മഖാം സിയാറത്ത് നടന്നു. തുടർന്ന് ആയിരങ്ങളുടെ അകമ്പടിയോടെ സ്‌നേഹ യാത്രയെ ആദ്യ സ്വീകരണ കേന്ദ്രമായ ഹൊസങ്കടിയിലേക്ക് ആനയിച്ചു.
ഇന്ന് (തിങ്കൾ) കാസർഗോഡ് ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ സ്നേഹ യാത്രക്ക് സ്വീകരണം നൽകും. രാവിലെ 10ന് സീതാംഗോളിയിൽ സ്വീകരണ സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി. എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകുേന്നരം 2:30ന് ചെർക്കളയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് മാണിക്കോത്ത് നടക്കുന്ന പരിപാടി ഡോ. വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറ് മണിക്ക് കാലിക്കടവിൽ നടക്കുന്ന മാനവിക സമ്മേളനം പി കരുണാകരൻ എം പി ഉദ്ഘാടനം ചെയ്യും. കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.ഖാദർ മാങ്ങാട് മുഖ്യാതിഥിയാകും.
നാളെ(ഡിസംബർ നാലിന്) കണ്ണൂരിൽ പ്രവേശിക്കു സ്നേഹ യാത്ര അഞ്ച്, ആറ് തിയ്യതികളിൽ കോഴിക്കോടും ഏഴിന് വയനാട്-നീലഗിരി, എട്ടിന് പാലക്കാട്, 10ന് തൃശ്ശൂർ, 11ന് എറണാകുളം, 12ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും 13ന് ആലപ്പുഴയിലും 14ന് കൊല്ലത്തും പര്യടനം പൂർത്തിയാക്കി യാത്ര 15ന് തിരുവനന്തപുരത്ത് സമാപിക്കും. മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിക്കും.

One Day in Haram

ഹറമിലെ കാണാ കാഴ്ചകളുമായി വണ്‍ ഡേ ഇന്‍ ഹറം വൈസനിയത്തില്‍ പ്രദര്‍ശനത്തിന്

മലപ്പുറം: മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ ഇതു വരെ കാണാത്ത ദൃശ്യങ്ങളുമായി വണ്‍ ഡേ ഇന്‍ ഹറം ആദ്യമായി ഇന്ത്യയിലെത്തുന്നു. മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയത്തോടനുബന്ധിച്ചാണ് ഇതിന്‍റെ പ്രദര്‍ശനം നടക്കുന്നത്.
ഹറം പള്ളിയുടെ മാനേജ്മെന്‍റ് ഓഫീസിന്‍റെ സഹകരണത്തോടെ നിര്‍മിച്ച 82 മിനുട്ട് ദൈര്‍ഘ്യമുള്ള ഫിലിം നിര്‍മിച്ചത് പ്രശസ്ത ബ്രിട്ടീഷ് സംവിധായകനായ അബ്റാര്‍ ഹുസൈന്‍ ആണ്. രണ്ട് കോടിയോളം രൂപയാണ് ചിലവ്. യു.എസ്, യു.കെ, ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി എന്നിവിടങ്ങളിലെല്ലാം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്.
മക്ക-മദീന പള്ളികളുടെ ചുമതല കൂടി വഹിക്കുന്ന മക്ക ഇമാം ശൈഖ് സുദൈസാണ് ഡോക്യുമെന്‍ററി പരിചയപ്പെടുത്തുന്നത്. സാധാരണക്കാര്‍ക്ക് അപ്രാപ്യമായതും മനുഷ്യ ദൃഷ്ടികള്‍ക്ക് ഒപ്പിയെടുക്കാനാവാത്തതുമായ ഫ്രൈമുകളാണ് ഇതിന്‍റെ പ്രത്യേകത. ഹെലികോപ്ടര്‍, ഹെലി ക്യാം എന്നിവയും അത്യാധുനിക ചിത്രീകരണ സംവിധാനങ്ങളുമുപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ പലതും വിശ്വാസി മനസ്സുകളെ പുണ്യ ഹറമിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. സംസം കിണറിന്‍റെ ഉള്‍ ഭാഗത്തേക്ക് ഹെലി ക്യാം പറത്തിയെടുത്ത ദൃശ്യങ്ങളും നഗ്ന നേതൃങ്ങള്‍ക്ക് പകര്‍ത്താനാവാത്ത ഹജറുല്‍ അസ്വദിന്‍റെ കാഴ്ചയും ആരെയും പിടിചച്ചരുത്തുന്നതാണ്.
ഹറമിലെ ജോലിക്കാരിലൂടെ പുണ്യ ഗേഹത്തിന്‍റെ കഥ പറയുന്നുവെന്നതാണ് ഡോക്യുമെന്‍ററിക്ക് സംവിധായകന്‍ അബ്റാര്‍ ഹുസൈന്‍ നല്‍കുന്ന വിശദീകരണം. സുബ്ഹി നിസ്കാരത്തിനു മുന്നേ തുടങ്ങുന്ന ഫിലിം അവസാനിക്കുന്നത് ഇശാ നിസ്കാരത്തോടെയാണ്. വെയിലിന്‍റെ ചലനങ്ങള്‍ക്കൊപ്പം ഹറമിലെ വിവിധ വകുപ്പുകള്‍ വിശ്വാസികള്‍ക്ക് ഒരുക്കുന്ന സംവിധാനങ്ങളും വെള്ളിയാഴ്ച ഖുതുബയുമെല്ലാം ചേര്‍ത്ത് ഹറമിലെത്തിയവര്‍ക്കും പോകാത്തവര്‍ക്കും ഒരു പോലെ വിസ്മയമാകുന്നു ഹറമിലെ ഒരു ദിനം.
ഇതുവരെ പ്രദര്‍ശനം നടന്ന സ്ഥലങ്ങളിലെല്ലാം ടിക്കറ്റ് വെച്ച് ആളുകളെ നിയന്ത്രിക്കുകയായിരുന്നു. എന്നാല്‍, വൈസനിയത്തോടനുബന്ധിച്ച് സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ അബ്റാര്‍ ഹുസൈന്‍ പറയുന്നു.
വൈസനിയം സമ്മേളനത്തിന്‍റെ രണ്ടാം ദിനമായ ഡിസംബര്‍ 28ന് വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രദര്‍ശനത്തിനായി സംവിധായകന്‍ അബ്റാര്‍ ഹുസൈനും സംഘവും കേരളത്തിലെത്തുന്നുണ്ട്. ഹജ്ജ്-ഉംറ തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടിയും പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

WhatsApp Image 2018-11-30 at 8.50.46 AM

മർകസിൽ വൈസനിയം 'ഹയ്യാബിനാ' പ്രൗഢമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി കാരന്തൂർ മർകസിൽ സംഘടിപ്പിച്ച 'ഹയ്യാ ബിനാ' പ്രൗഢമായി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സാമൂഹ്യ ക്ഷേമവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് സുന്നി പ്രസ്ഥാനത്തിനു കീഴിൽ വിവിധ സ്ഥാപനങ്ങൾ വഴി രാജ്യത്ത് നടപ്പിലാക്കുന്നതെന്നും സമൂഹത്തിന്റെ ഉന്നമനത്തിനും വൈജ്ഞാനിക പുരോഗതിക്കുമായി മഅ്ദിൻ അക്കാദമി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തവും മാതൃകാ പരവുമായ നിരവധി പദ്ധതികളാണ് മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയത്തിന്റെ ഭാഗമായി നടപ്പിലാക്കിയത്. വൈസനിയം സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മർകസ് ജന. മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി വൈസനിയം സന്ദേശ പ്രഭാഷണം നടത്തി. മർക്കസാണ് എല്ലാ പ്രവർത്തനങ്ങളിലും മഅ്ദിൻ അക്കാദമിക്ക് വഴികാട്ടിയെന്നും സുൽത്താനുൽ ഉലമ നൽകുന്ന പിന്തുണയും ആശിർവാദവുമാണ് എല്ലാ പ്രവർത്തനങ്ങൾക്കും ഊർജ്ജം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപള്ളി, മുഖ്താർ ഹസ്‌റത്ത്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, കൽത്തറ അബ്ദുൽ ഖാദിർ മദനി, പി സി അബ്ദുല്ല മുസ്‌ലിയാർ കാവനൂർ, ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, എൻ. അലി അബ്ദുല്ല, മജീദ് കക്കാട്, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, റഷീദ് നരിക്കോട്, പി ഇബ്‌റാഹീം ബാഖവി മേൽമുറി, ദുൽഫുഖാറലി സഖാഫി മേൽമുറി, സൈനുദ്ധീൻ നിസാമി കുന്ദമദഗലം, ഇ വി അബ്ദുർറഹ്മാൻ, ഉനൈസ് മുഹമ്മദ്, അഡ്വ. ശരീഫ് പ്രസംഗിച്ചു. സി പി ഉബൈദുള്ള സഖാഫി സ്വാഗതവും ബാദുഷാ സഖാഫി നന്ദിയും പറഞ്ഞു.

mahabba

വൈസനിയം മഹബ്ബ സമ്മേളനം സംഘടിപ്പിച്ചു

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ മഹബ്ബ സമ്മേളനം സംഘടിപ്പിച്ചു. വൈകുന്നേരം നാലിന് ആരംഭിച്ച പരിപാടിയിൽ ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പുണ്യറസൂലിന്റെ ജന്മമാസത്തെ വിശ്വാസികൾ മദ്ഹുകൾ പറഞ്ഞും പ്രകീർത്തന ഗീതങ്ങളിലൂടെയും ധന്യമാക്കണമെന്ന് അദ്ദേഹംപറഞ്ഞു. മുസ്‌ലികളുടെപ്രവാചക സ്‌നേഹത്തെ ചോദ്യം ചെയ്യാനും മീലാദാ ഘോഷത്തിനെതിരെ പ്രചരണം നടത്താനും ചില പുത്തനാശയക്കാർ ശ്രമം നടത്തുന്നുണ്ട്. അത്തരക്കാരെ തിരിച്ചറിഞ്ഞ് വിശ്വാസികൾ അഹ്‌ലുസ്സുന്നയിൽ അടിയുറച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജന. സെക്രട്ടറി അബൂഹനീഫൽ ഫൈസി പ്രഭാഷണം നടത്തി. ഹാഫിള് നഈം വി. ടി, മാസ്റ്റർ അസദ്, ഹാഫിള് മുബശ്ശിർ പെരിന്താറ്റിരി തുടങ്ങിയവർ പ്രകീർത്തന സദസ്സിന് നേതൃത്വം നൽകി.
മൗലിദ് ജൽസ, ഖുർആൻ പാരായണം, സ്വലാത്തുന്നാരിയ്യ, വിർദുല്ലത്വീഫ്, ബുർദ പാരായണം, ജനാസ നിസ്‌കാരം, പ്രാർത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്്മാൻ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, ഇബ്‌റാഹീം ബാഖവി മേൽമുറി, മദ്‌റസാ അധ്യാപക ക്ഷേമ നിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ ഹാജി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട്, കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി എന്നിവർ സംബന്ധിച്ചു.

WhatsApp Image 2018-11-29 at 6.39.37 AM

ഈജിപ്ത് വൈസനിയം പ്രിപ്പറേറ്ററി കോൺഫ്രൻസ് സമാപിച്ചു

കൈറോ: മഅദിൻ വൈസനിയത്തോട നുബന്ധിച്ച് വിവിധ രാജ്യങ്ങളിൽ നടന്നുവരുന്ന പരിപാടികളുടെ ഭാഗമായി ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ വൈസനിയം പ്രിപ്പറേറ്ററി കോൺഫറൻസ് നടത്തി. അൽ അസ്ഹർ യൂണിവേഴ്സിറ്റി പഠന കാര്യവകുപ്പ് മേധാവി ഡോ. അയ്മൻ ഹജ്ജാർ ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭയുമായി ചേർന്ന് ആഗോളതലത്തിൽ മതങ്ങൾക്കിടയിൽ സഹിഷ്ണുത വർധിപ്പിക്കുന്നതിന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരിയുടെ നേതൃത്വത്തിൽ മഅദിൻ അക്കാദമി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മർകസ് മുദരിസ് മുഹമ്മദ് കുഞ്ഞ് സഖാഫി പറവൂർ അധ്യക്ഷത വഹിച്ചു.അൽ അസ്ഹർ യൂണിവേഴ്സിറ്റി ഹെെഅതു മശാഇഖുൽ കിബാർ മേധാവി ഡോ. മഹ്മൂദ് സിദ്ഖി സിദ്ദീഖ് മുഖ്യാതിഥിയായി. ഡിജിറ്റൽ ലൈബ്രറി ഓഫീസ് ഹെഡ് ഡോ .അബു യസീദ് സലാമ, മർകസ് മുദരിസ് ത്വാഹ സഖാഫി സംബന്ധിച്ചു . ഹാഫിള് റാഷിദ് അസ്ഹരി ചെമ്മാട് വൈസനിയം സന്ദേശ പ്രഭാഷണം നടത്തി. വാസിഅ് അസ്ഹരി വേങ്ങര സ്വാഗതവും സ്വലാഹുദ്ദീൻ അയ്യൂബി നെല്ലിക്കാട്ടിരി നന്ദിയും ആശംസിച്ചു

Untitled-1

ഗ്രാൻഡ് കോൺഫറൻസിന് ഒരു മാസം നീളുന്ന പരിപാടികൾ വൈസനിയം സമ്മേളനം ഡിസംബർ 27 മുതൽ 30 വരെ

മലപ്പുറം: 'ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ' എന്ന ശീർഷകത്തിൽ മൂന്ന് വർഷമായി നടന്നു വരുന്ന മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയം ഡിസംബർ 27 മുതൽ 30 വരെ നടക്കുന്ന ഗ്രാൻഡ് കോൺഫറൻസോടെ സമാപിക്കും. 2015 ഏപ്രിൽ മാസം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിച്ച വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതിയോടൊപ്പം നിന്ന് വിദ്യാഭ്യാസം, പരിസ്ഥിതി, സാംസ്‌കാരികം, കൃഷി, കുടുംബം, ആരോഗ്യം, കാരുണ്യം തുടങ്ങി 20 മേഖലകളിൽ 120ലധികം വിവിധ പരിപാടികളാണ് രാജ്യത്തിനകത്തും പുറത്തുമായി നടപ്പിലാക്കിയത്.
വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വൈസനിയം സ്‌നേഹ യാത്ര ഡിസംബർ രണ്ടിന് ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിക്ക് പതാക കൈമാറിക്കൊണ്ട് സ്‌നേഹ യാത്രക്ക് സമാരംഭം കുറിക്കും. യാത്ര 15ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തിന് പുറമെ തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂർ ജില്ലകളിലും യാത്ര പര്യടനം നടത്തും. ഉദ്ഘാടന സമ്മേളനം ഡിസംബർ 2ന് ഞായറാഴ്ച വൈകുന്നേരം നാലിന് കാസർഗോഡ് ഹൊസങ്കടിയിൽ കർണ്ണാടക നഗര വികസന വകുപ്പ് മന്ത്രി യു ടി ഖാദർ ഉദ്ഘാടനം ചെയ്യും.
ഡിസംബർ 4, 5 തിയ്യതികളിൽ രണ്ടാമത് അന്താരാഷ്ട്ര ഇബ്‌നു ബത്തൂത്ത കോൺഫറൻസ് കോഴിക്കോട് നടക്കും. മൊറോക്കോ അംബാസിഡർ മുഹമ്മദ് മാലികി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം മൊറോക്കോയിലെ അഗാദിറിൽ നടന്ന ഒന്നാം കോൺഫറൻസിന്റെ തുടർച്ചയായാണ് ഈ പരിപാടി. കേരളത്തിന്റെ പൈതൃകവും സാംസ്‌കാരിക വിനിമയങ്ങളും സംബന്ധിച്ച് ഉന്നത ഗവേഷണങ്ങൾ നടത്തിയ ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പ്രബന്ധങ്ങളവതരിപ്പിക്കും.
ഡിസംബർ 6, 7 തിയ്യതികളിൽ നടക്കുന്ന കർമ്മശാസ്ത്ര പഠന ക്യാമ്പിൽ കർമ്മശാസ്ത്ര രംഗത്തെ പുതിയ പ്രവണതകൾ ചർച്ച ചെയ്യും. ക്യാമ്പിന് പ്രമുഖ പണ്ഡിതർ നേതൃത്വം നൽകും
ഡിസംബർ 8ന് വനിതകൾക്കായി എം ലൈറ്റ് എന്ന പേരിൽ സംഗമം നടത്തും. രാവിലെ 9മുതൽ ഉച്ചക്ക് 1 വരെ നടക്കുന്ന പരിപാടിയിൽ കുടുംബ ശാക്തീകരണം, പ്രകീർത്തന സദസ്സ്, പ്രാർത്ഥനാ സംഗമം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.
ഡിസംബർ 17ന് ഉച്ചക്ക് രണ്ടിന് വൈസനിയം ഗാർഡ് കോൺഫറൻസ് നടക്കും. സമസ്ത കേന്ദ്ര മുശാവറ ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാർത്ഥന നിർവ്വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് മഅ്ദിൻ എജ്യു പാർക്ക് കാമ്പസിന്റെ ഉദ്ഘാടനം ബഹു. കേരള ഗവർണർ റിട്ട. ജസ്റ്റിസ് പി സദാശിവം നിർവ്വഹിക്കും.
ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഫിയസ്ത അറബിയ്യ ക്യാംപയിനിന്റെ ഭാഗമായി ഡിസംബർ 18ന് 'മുഹാദസ അറബിയ്യ' മത്സരവും അറബി ഭാഷാ സെമിനാറും നടക്കും.
ഡിസംബർ 20ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറുമായി ചേർന്ന് റീഡിംഗ് അദ്കിയ; തസവ്വുഫ് ആൻഡ് ഹ്യൂമൺ എന്ന വിഷയത്തിൽ യൂണിവേഴ്‌സിറ്റിയിൽ അക്കാദമിക് സെമിനാർ സംഘടിപ്പിക്കും. വിശ്വപ്രസിദ്ധ സൂഫി ഗ്രന്ഥമായ അദ്കിയയെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന സെമിനാറിൽ കേരളത്തിലെ ഇസ്‌ലാമിന്റെ ആത്മീയ-ജ്ഞാന പാരമ്പര്യം ചർച്ച ചെയ്യും.
ഡിസംബർ 23ന് രാവിലെ 10ന് നടക്കുന്ന മുൽതഖൽ അഷ്‌റാഫ് സാദാത്ത് സംഗമം സയ്യിദ് അതാഉള്ള തങ്ങൾ കാസർകോഡ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ശറഫുദ്ദീൻ ജമലുലൈലി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ പ്രാർത്ഥന നിർവ്വഹിക്കും. വൈകുന്നേരം ഏഴിന് മൂന്ന് ദിനങ്ങളിലായി നടക്കുന്ന മജ്‌ലിസ്സുന്നസീഹ ഉദ്‌ബോധന സദസ്സിന് തുടക്കമാകും. പ്രഭാഷണ വേദികളിലെ പ്രമുഖർ ഡിസംബർ 25 വരെ നടക്കുന്ന പരിപാടിക്ക് നേതൃത്വം നൽകും.
ഡിസംബർ 25ന് വൈകുന്നേരം 5ന് അകക്കണ്ണ് പരിപാടി നടക്കും. കാഴ്ചാ പരിമിതിയുണ്ടായിട്ടും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും.
ഡിസംബർ 26ന് 'അക്കാദമിക് ഗവേഷണം: പ്രതിനിധാനം, പ്രതിഫലനം, സ്വത്വ രൂപീകരണം' എന്ന വിഷയത്തിൽ യുവ ഗവേഷക സംഗമം നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ നിന്നുള്ള യുവ ഗവേഷകർ സംബന്ധിക്കും. ഉച്ചക്ക് രണ്ടിന് സംസാര ശേഷിയില്ലാത്തവരുടെ സൈലന്റ് സെമിനാർ നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6ന് നടക്കുന്ന സർഗ സംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രകീർത്തന കാവ്യങ്ങൾ അവതരിപ്പിക്കപ്പെടും.
വൈസനിയം സമാപന സമ്മേളനത്തിന് ഡിസംബർ 27ന് തുടക്കമാകും. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളുടെ പിന്തുണയും വിശ്രുത സർവ്വകലാശാലകളുടെ സഹകരണവും സമ്മേളനത്തിനുണ്ട്. മഅ്ദിൻ അക്കാദമിയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദദാനം, ലോകപ്രശസ്ത പണ്ഡിതരുടെ നേതൃത്വത്തിലുള്ള ആത്മീയ വേദികൾ, അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന അക്കാദമിക് സമ്മിറ്റുകൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ നാലു ദിനങ്ങളിലായി നടക്കും. 30ന് നടക്കുന്ന മഹാ സമ്മേളനത്തോടെ വൈസനിയം സമാപിക്കും.
27 മുതൽ 30 വരെ നടക്കുന്ന സമ്മേളനത്തിൽ സ്ഥിരം പ്രതിനിധികളാവാൻ താത്പര്യമുള്ളവർക്ക് www.vicennium.info എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസറ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9633158822, 9645600072.

വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചവർ:
സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി (ചെയർമാൻ, മഅ്ദിൻ അക്കാദമി)
അബ്ദുസ്വമദ് ഹാജി (സെക്രട്ടറി, മഅ്ദിൻ അക്കാദമി)
ഉമർ മേൽമുറി (കോ ഓർഡിനേറ്റർ, വൈസനിയം)
ദുൽഫുഖാറലി സഖാഫി (മാനേജർ, മഅ്ദിൻ അക്കാദമി)

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved