ibnubadutha conference HD

മലബാർ പഠനങ്ങളുടെ പൊരുൾ തേടാൻ അന്താരാഷ്ട്ര ഇബ്‌നു ബത്തൂത്ത സമ്മേളനം

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി വിവിധ യൂണിവേഴ്‌സിറ്റികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഒരുക്കുന്ന മലബാർ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ചൊവ്വ, ബുധൻ തിയ്യതികളിൽ നടക്കും. 'സഞ്ചാരം, വ്യാപാരം, പാരമ്പര്യം, ഒഴുക്കുകൾ' എന്ന പ്രമേയത്തിലൂന്നി വിശ്വപ്രസിദ്ധ സഞ്ചാരിയായ ഇബ്‌നുബത്തൂത്തയുടെ നാമധേയത്തിലുള്ള പരിപാടി കോഴിക്കോട് ഹൈലൈറ്റ് കോൺഫറൻസ് ഹാളിലാണ് ഒരുക്കുന്നത്.
2017 മാർച്ച് മാസത്തിൽ മൊറോക്കോയിലെ അഗാദിർ സർവകലാശാലയിൽ നടന്ന ഇബ്‌നു ബത്തൂത്ത കോൺഫറൻസിന്റെ തുടർച്ചയായാണ് സമ്മേളനത്തിന് മഅ്ദിൻ ആഥിത്യമരുളുന്നത്. ആഗാദിർ യൂണിവേഴ്‌സിറ്റിക്കു പുറമെ മലേഷ്യൻ അന്താരാഷ്ട്ര ഇസ്‌ലാമിക് സർവകലാശാല, യു.എൻ.എ.ഒ.സി, ഹംദർദ് ഫൗണ്ടേഷൻ എന്നിവരും സംഘാടക സമിതിയിലുണ്ട്.
കേരളം, തമിഴ്‌നാട്, കർണാടകയുടെയും ചില ഭാഗങ്ങൾ എന്നിവയെല്ലാമുൾപ്പെട്ട വിശാലമായ ഭൂപ്രദേശത്തിനാണ് ചരിത്രത്തിൽ മലബാർ എന്ന് വിശേഷിപ്പിക്കുന്നത്. കിഴക്കും പടിഞ്ഞാറും തമ്മിൽ അതി പ്രാചീന കാലം മുതലേ നിലനിന്ന ആഗോള വ്യാപാര ശൃംഖലയിലെ വിശ്വസ്ത കണ്ണിയായിരുന്നു എക്കാലവും മലബാർ. ചൈന മുതൽ ജാവ, സിലോൺ, മാലിദ്വീപ് വഴി പേർഷ്യയിലേക്കും തുടർന്ന് യൂറോപിലേക്കും നീണ്ട വ്യപാരത്തിലെ രണ്ട് ലോകത്തേയും ബന്ധിപ്പിച്ച പ്രദേശമായിരുന്നു മലബാർ. ഈ ബന്ധങ്ങൾ മലബാറിൽ സവിശേഷമായൊരു സാംസ്‌കാരിക ഭൂമികയെ രൂപപ്പെടുത്തി.
പതിനാലാം നൂറ്റാണ്ടിലെ മൊറോക്കൻ സഞ്ചാരി ഇബ്‌നു ബത്തൂത തന്റെ ആഗോള സഞ്ചാരത്തിനിനിടയിൽ മലബാർ സന്ദർശിച്ച് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിത തുറമുഖ നഗരം എന്നും മഹിമയിൽ ഈജിപ്തിലെ പ്രസിദ്ധ അലക്‌സാണ്ട്രിയ തുറമുഖത്തോടും ഉപമിച്ച കോഴിക്കോട് നഗരത്തിലാണ് ഇബ്‌നു ബത്തൂത അകാദമിക് സമ്മേളനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മലബാറിന്റെ സവിശേഷമായ ഈ വ്യാപാര-സാംസ്‌കാരിക വിനിമയ ബന്ധങ്ങൾ, പ്രാചീന കാലത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന രേഖകൾ, ചരിത്ര വ്യക്തിത്വങ്ങൾ, മലബാർ ചരിത്ര പഠനത്തിലുള്ള വ്യത്യസ്ത തലങ്ങൾ, പ്രാഥമിക ചരിത്ര രേഖകൾ തുടങ്ങി ആഴത്തിലുള്ള ചർച്ചകളാണ് ഈ അക്കാദമിക് സമ്മേളനത്തിലുണ്ടാവുക. ഇബ്‌നു ബത്തൂത പഠനങ്ങളിൽ ആഗോള പ്രശസ്തരും ഏറ്റവും മികച്ച പഠനങ്ങൾ നടത്തിയവരുമായ ഗവേഷകർ സമ്മേളനത്തിൽ പ്രബന്ധമവതരിപ്പിക്കും.
വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുക: www.ibics.net

road to ma'din a

ലക്ഷം വിദ്യാർത്ഥികളുമായി സംവദിച്ച് 'റോഡ് ടു മഅ്ദിൻ' പരിപാടിക്ക് തുടക്കം

മലപ്പുറം: 'ജ്ഞാനസമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ' എന്ന ശീർഷകത്തിൽ നടക്കുന്ന മഅ്ദിൻ അക്കാദമിയുടെ വൈസനിയം സമാപന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ഐ എ എം ഇ മലപ്പുറം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'റോഡ് ടു മഅ്ദിൻ' പര്യടനത്തിന് തുടക്കമായി. ഐ എ എം ഇ സംസ്ഥാന സെക്രട്ടറി നൗഫൽ മാസ്റ്റർ കോഡൂരാണ് യാത്ര നയിക്കുന്നത്. വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന ലക്ഷം വിദ്യാർത്ഥികളുമായി യാത്രയിൽ സംവാദമൊരുക്കും.
മഅ്ദിൻ അക്കാദമി മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്‌കാരം, സ്‌പോട്ട് ക്വിസ്, മെസേജിംഗ്, മോട്ടീവ് ടോക്ക് എന്നിവ പര്യടനത്തിന്റെ ഭാഗമായി നടക്കും. കൊളത്തൂർ ഇർശാദിയ്യ: ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന സോൺ തല ഉദ്ഘാടനം മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവ്വഹിച്ചു. ഇർശാദിയ്യ ജനറൽ സെക്രട്ടറി പി. അലവി സഖാഫി കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു.
ഐ എ എം ഇ സോൺ ചെയർമാൻ മുഹമ്മദ് ശാഫി പി.കെ, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് അശ്കർ.സി.കെ, മഅ്ദിൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സൈതലവിക്കോയ. പി, ഐ എ എം ഇ സോൺ കൺവീനർ അബ്ദുറഹ്മാൻ ചെമ്മങ്കടവ്, ഡോ. ശാക്കിർ, അശ്കർ സഖാഫി, യു ടി എം ശമീർ പുല്ലൂർ, കുഞ്ഞീതു സി. പി, മാനേജർ പി.അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു. നാളെ(വ്യാഴം) രാവിലെ ഒമ്പത് മണിക്ക് കൊളമംഗലം എം ഇ ടി സ്‌കൂൾ, നുസ്‌റത്ത് രണ്ടത്താണി, തിരൂർ എം ഇ ടി സെൻട്രൽ സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളിൽ വിദ്യാർത്ഥികളുമായി സംവദിക്കും.

2

ആയിരങ്ങൾക്ക് ആശ്വാസമേകി വൈസനിയം മെഗാ മെഡിക്കൽ ക്യാമ്പ്

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആയിരങ്ങൾക്ക് ആശ്വാസമായി. സ്വലാത്ത് നഗറിൽ നടന്ന ചടങ്ങിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇ എൻ ടി വിഭാഗം തലവൻ ഡോ. മുരളീധരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മഅ്ദിൻ അക്കാദമിക് ഡയറക്ടർ നൗഫൽ കോഡൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, മഅ്ദിൻ സെക്രട്ടറി പരി മുഹമ്മദ്, ദുൽഫുഖാറലി സഖാഫി മേൽമുറി, മുജീബ് വടക്കേമണ്ണ, പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സൈതലവിക്കോയ. പി, അശ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.“
ക്യാമ്പിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രമേഹം, കിഡ്‌നി, കണ്ണ്, ചർമ്മം, ഡെന്റൽ, ഇ എൻ ടി, ജനറൽ മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, മുഖവൈകല്യം, നെഫ്രോളജി, സൈക്യാട്രി, പീഡിയാട്രിക്, വൈകല്യമുള്ള കുട്ടികളുടെ വിഭാഗം, സൈക്കോ തെറാപ്പി, കൗൺസലിംഗ്, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.“
കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഫിലിക്‌സ് കാർഡോസ, ചർമ്മരോഗ വിദഗ്ദൻ ഡോ. ഇ.എൽ അബ്ദുൽ ലത്തീഫ്, സർജറി വിഭാഗം മേധാവി ഡോ. കെ. സി. സോമൻ, ഇഎൻടി വിഭാഗം മേധാവി ഡോ. മുരളീധൻ നമ്പൂതിരി, നെഫ്രോളജി വിദഗ്ദൻ ഡോ. ടി.പി. നൗഷാദ്, മഞ്ചേരി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗത്തിൽ നിന്നും ഡോ. നസ്‌ല, ഡോ. യാസിർ, ഡോ. ഇബ്രാഹീം, ഡോ. ഷാഹുൽ ഹമീദ്, ഡോ. ആഷിഖ്, സൈക്ര്യാട്രിസ്റ്റ് ഡോ. ഷമീറലി, കോഴിക്കോട് ഇംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. എം. ഐ. ഖലീൽ, കോഴിക്കോട് സി ആർ സിയിലെ ഓഡിയോളജിസ്റ്റ് ഡോ. ശിവരാജ് എൽ ബിറ്റേ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സുരേഷ് കുമാർ, സ്‌പെഷ്യൽ എഡ്യുക്കേഷൻ വിഭാഗത്തിലെ ഡോ. സുരേഷ്, മഅ്ദിൻ ലൈഫ് ഷോർ ക്ലിനിക്കിലെ സൈക്കോളജിസ്റ്റ് നിവ ഡൊമിനിക് തുടങ്ങിയ വിദഗ്ധരായ ഡോക്ടർമാർ പരിശോധന നടത്തി. രോഗികൾക്ക് സൗജന്യമരുന്ന് വിതരണവും ലാബ് പരിശോധനയും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.

agro space

മഅ്ദിൻ വൈസനിയം വാഴക്കുല വിളവെടുപ്പിന് തുടക്കമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ജനകീയ കൂട്ടായ്മയിൽ നടപ്പിലാക്കിയ വാഴകൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽകുമാർ ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കാർഷിക രംഗത്ത് സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിനും വിഷരഹിത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി മഅ്ദിൻ പന്ത്രണ്ടാം വാർഷികാഘോഷമായ എൻകൗമിയത്തോടെ ആരംഭിച്ച കാർഷിക പദ്ധതികളുടെ തുടർച്ചയണ് വൈസനിയം ആഗ്രോസ്‌പെയ്‌സ്.
പതിനായിരം കുടുംബങ്ങൾക്ക് സൗജന്യമായി മൂന്ന് വീതം വാഴക്കന്നുകളായിരുന്നു വൈസനിയത്തിന്റെ ഭാഗമായി വിതരണം ചെയ്തത്. മൂന്നിൽ ഒരു വാഴക്കുല വൈസനിയം സമ്മേളനത്തിലേക്ക് നൽകുന്നതിന്റെ ഉദ്ഘാടന കർമ്മം സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി വാഴക്കുല സ്വീകരിച്ച് നിർവ്വഹിച്ചു.
മഅ്ദിൻ മോഡൽ അക്കാദമി പ്രിൻസിപ്പൾ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മെമ്പർ ദുൽഫുഖാറലി സഖാഫി, എസ്.എസ്.എഫ് ജില്ലാ ഉപാധ്യക്ഷൻ ശാക്കിർ സിദ്ധീഖി, വൈസനിയം കോ-ഓർഡിനേറ്റർ സൈനുദ്ധീൻ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, മഹ്മൂദ് ഹസ്സൻ അഹ്‌സനി, ജംഷീർ അംജദി ഉള്ളണം, മൻസൂർ അദനി ഊരകം, ഹംസ അദനി പൊട്ടിക്കല്ല്, അബ്ദുറഹ്മാൻ ചെമ്മങ്കടവ് എന്നിവർ സംബന്ധിച്ചു.

Untitled-1

വൈസനിയം യുവ ഗവേഷക സംഗമം: പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി 'അകാദമിക് ഗവേഷണം: പ്രതിനിധാനം, പ്രതിഫലനം, സ്വത്വ രൂപീകരണം 'എന്ന വിഷയത്തിൽ ഡിസംബർ 26ന് സംഘടിപ്പിക്കുന്ന യുവ ഗവേഷക സംഗമത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.
വിവിധ സർവകലാശാലകളിൽ നിന്നുള്ള യുവ ഗവേഷകർക്ക് ഒരുമിച്ചു കൂടാനും പുതിയ ഗവേഷണ മേഖലകളെ പരിചയപ്പെടാനുമുള്ള ഒരു തുറന്ന ചർച്ചാവേദിയാണ് യുവ ഗവേഷക സംഗമം. നിലവിൽ എം.ഫിൽ, പി.എച്ച്.ഡി ചെയ്യുന്നവരോ പ്രബന്ധങ്ങൾ സമർപ്പിച്ചവരോ ആയ രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കാണ് പ്രബന്ധമവതരിപ്പിക്കാൻ അവസരം. താൽപര്യമുള്ള ഗവേഷക വിദ്യാർത്ഥികൾക്കും പരിപാടിയിൽ പങ്കെടുക്കാം.
ഗവേഷകർ അബ്‌സ്ട്രാക്ടിൽ അവരുടെ വിഷയത്തിന്റെ പ്രാധാന്യം, വ്യാപ്തി തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. അകാദമിക് മേഖലയിൽ ഒരു ഗവേഷകന് എത്രത്തോളം തന്റെ സാമൂഹിക പരിസരത്തെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നു, തന്റെ ഗവേഷണ ഫലങ്ങൾ എത്രത്തോളം സമൂഹത്തിലേക്ക് തിരിച്ചെത്തുന്നു, ഗവേഷകൻ കടന്നു പോകുന്ന മേഖലകൾ, ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് വിഷയത്തിന്റെ ഉള്ളടക്കം.
അറബിയിലോ ഇംഗ്ലീഷിലോ ആയിരിക്കണം പ്രബന്ധം അയക്കേണ്ടത്. ഈ മാസം 25ന് മുമ്പായി അബ്‌സ്ട്രാക്ട് അയക്കുകയും ഡിസംബർ 15ന് മുമ്പായി മുഴുവൻ പേപ്പറും സമർപ്പിക്കേണ്ടതുമാണ്. സംഗമത്തിൽ പങ്കെടുക്കുന്നതിന് www.vicennium.info/yrc2018 എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുക. വിവരങ്ങൾക്ക്: 9567707416, 9746151640, 8891365646

Madin-Edupark-Campus

മഅ്ദിൻ എജ്യൂപാർക്ക് ഡിസംബർ 17ന് ഗവർണർ സമർപ്പിക്കും

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വിദ്യാഭ്യാസ സമുച്ചയമായ എജ്യൂപാർക്ക് ഡിസംബർ 17ന് ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം നാടിന് സമർപ്പിക്കും. ചടങ്ങിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിക്കും.
മഅ്ദിൻ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ക്യാമ്പസിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ഇൻഡസ്ട്രിയൽ ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ആംബിൾ ഷോർ ഡെസ്റ്റിറ്റിയൂട്ട് ഹോം, കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ, സയ്യിദ് ജലാലുദ്ധീൻ ബുഖാരി മസ്ജിദ്, ടെക്‌നോറിയം റെസിഡൻഷ്യൽ സ്‌കൂൾ, സൈടെക് ആൻഡ് മെഡ് പാർക്ക്, ഹയർ സെക്കൻഡറി സ്‌കൂൾ, സ്‌പെഷ്യൽ സ്‌കൂൾ ഫോർ ബ്ലൈൻഡ്, ടൈലറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
5000 വിദ്യാർത്ഥികൾക്ക് ഒരേ സമയം താമസിച്ച് പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു. മഅ്ദിൻ വൈസനിയത്തോടനുബന്ധിച്ച് സമർപ്പിക്കുന്ന നാലാമത്തെ കാമ്പസാണിത്. നേരത്തെ പെൺകുട്ടികൾക്കായുള്ള ഷീ കാമ്പസ്, ക്യൂ ലാന്റ് എന്നീ കാമ്പസുകളും തൃശൂർ ജില്ലയിൽ ഡ്രീം സ്ട്രീറ്റും നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചിരുന്നു.

Untitled-3

വൈസനിയം പ്രതിനിധി സമ്മേളനം രജിസ്‌ട്രേഷൻ ആരംഭിച്ചു

മലപ്പുറം: മഅ്ദിൻ അക്കാദമി വൈസനിയം സമാപന സമ്മേളനത്തിനുള്ള പ്രതിനിധി രജിസ്‌ട്രേഷൻ ഉദ്ഘാടനം തുനീഷ്യൻ അംബാസിഡർ നജ്മുദ്ധീൻ അക്ഹൽ നിർവ്വഹിച്ചു. ഡിസംബർ 27 മുതൽ 30 വരെ നാല് ദിവസം നടക്കുന്ന സമ്മേളനത്തിൽ ആത്മീയ സമ്മേളനം, ഇബ്‌നുബത്തൂത്ത കോൺഫറൻസ്, ഫ്യൂച്ചർ ഓഫ് ഇന്ത്യൻ ഡെമോക്രസി പബ്ലിക് സെമിനാർ, മലബാർ മ്യൂറിംഗ്‌സ് കോൺഫറൻസ്, നാഷണൽ ഉലമാ കോൺഫറൻസ്, ഖുർആൻ വിസ്മയം, ക്വാളിറ്റി മൈഗ്രേഷൻ, യംഗ് റിസേർച്ച് സെമിനാർ, അകക്കണ്ണ്, ഏബ്ൾവേൾഡ് സമ്മിറ്റ്, നോളജ് റിട്രീറ്റ്, ഇസ്‌ലാമിക് ബാങ്കിംഗ് സെമിനാർ, ഇന്റർനാഷണൽ ഡെലിഗേറ്റ്‌സ് മീറ്റ്, കോൺവൊക്കേഷൻ സെർമണി, ഇന്റർഫെയ്ത്ത് കോൺഫറൻസ്, ദഅ്‌വാ കോൺഫറൻസ്, ന്യൂമീഡിയ, ഇന്റർനാഷണൽ പീസ് സർക്യൂട്ട്, അറബിക് സമ്മേളനം, റീ ബിൽഡിംഗ് കേരള, വൈസനിയം ഗ്രാന്റ് കോൺഫറൻസ് തുടങ്ങിയവയാണ് സമ്മേളനത്തിലെ പ്രധാന പരിപാടികൾ.
രാജ്യത്തിനകത്തും പുറത്ത് നിന്നുമുള്ള പ്രമുഖർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. വൈസനിയം സമ്മേളനത്തിലെ പ്രതിനിധികളാകാൻ ംംം.്ശരലിിശൗാ.ശിളീ/റലഹൃലഴ എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യുക. വിവരങ്ങൾക്ക് :9744748497, 8129910327

ss

വൈസനിയം പീസ് കോൺഫറൻസ് സമാപിച്ചു

ന്യൂഡൽഹി: ലോകസമാധാനത്തിന് പ്രവാചക മാതൃക നിർദേശിച്ച് മഅ്ദിൻ വൈസനിയം പീസ് കോൺഫറൻസ്. ഡൽഹി ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന സമാധാന സമ്മേളനം ഡൽഹി മാളവ്യനഗർ എം എൽ എ സ്വമനാഥ് ഭാരതി ഉദ്ഘാടനം ചെയ്തു. നല്ല മനുഷ്യനാകാൻ മുസ്ലിംകൾ അവരുടെ വേദഗ്രന്ഥങ്ങൾ ജീവതത്തിൽ പകർത്തിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ഗ്രന്ഥങ്ങൾ വായിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക. അത് നല്ല മനുഷ്യനാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാധനത്തിനുള്ള ശ്രമങ്ങൾ അടിസ്ഥാനഘടകമായ കുടുംബത്തിൽ നിന്ന് ആരംഭിക്കണമെന്ന് സമ്മേളനത്തിൽ മുഖ്യപ്രാഭാഷണം നടത്തിയ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി പറഞ്ഞു. സമാധാനത്തിനും സൗഹൃദത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ കുടുംബങ്ങൾക്കിടയിൽ നിന്നും സുഹൃത്തുക്കൾക്കിടയിൽ നിന്നുമാണ് ആരംഭിക്കേണ്ടത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ന്യൂനപക്ഷ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ സ്ഥാപനങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ സഹായിക്കുകയാണെങ്കിൽ കേരളത്തിലെ സന്നദ്ധ സംഘടനകൾ സ്ഥാപനങ്ങൾ ആരംഭിക്കാൻ തയ്യാറാണെന്ന് മർകസ് നോളജ്സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ, ഒ.പി ജിന്താൾ സർവകലാശാല ഡയറ്കടർ അമാൻ ശാഹ, ഈജിപത് കൾച്ചറൽ കോൺസുലർ പ്രൊഫ. മുഹമ്മദ് ശുകർ നദ, മോറോക്കോ കോൺസുലർ ഹിശാം ബായർ, മൊറോക്കോ എംബസി ഫസ്റ്റ് സെക്രട്ടറി മുഹമ്മദിൽ വാഇൽ, ഉമർ മേൽമുറി, സുബൈൽ അംജദി ജെ.എൻ.യു, വൈസനിയം ഇന്റർ നാഷണൽ റിലേഷൻ ഓഫീസർ ഹബീബ് കോയ, അമീൻ സഖാഫി തുടങ്ങിയവർ പങ്കെടുത്തു.
അടുത്തമാസം 27 മുതൽ 30 വരെ മലപ്പുറം മഅ്ദിൻ ക്യാമ്പസിൽ നടക്കുന്ന മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഡൽഹിയിൽ പീസ് കോൺഫറസ് സംഘടിപ്പിച്ചത്. വിവിധ യു എൻ ഏജൻസികൾ അന്താരാഷ്ട്ര സർവകലാശാലകൾ എന്നിവയുടെ സഹകരണത്തോടെ യാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന വൈസനിയം സമ്മേളനം നടക്കുന്നത്.

adharsha

മഅ്ദിൻ വൈസനിയം ത്രിദിന ആദർശ ക്യാമ്പിന് ഉജ്ജ്വല സമാപനം

മലപ്പുറം: ആദർശ രംഗത്ത് യുവ പണ്ഡിത പ്രതിഭകളെ സജ്ജരാക്കി മഅ്ദിൻ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൈസനിയം ത്രിദിന ആദർശ ക്യാംപിന് ഉജ്ജ്വല സമാപനം. സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. വ്യതിയാന ചിന്തകൾക്കെതിരെ യുവ പണ്ഡിതർ കർമ്മസജ്ജരാകണമെന്നും രാജ്യത്തെ അഖണ്ഡത തകർക്കുന്ന പുത്തൻ പ്രസ്ഥാനങ്ങളെ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി അധ്യക്ഷത വഹിച്ചു. ഹബീബ്‌കോയ തങ്ങൾ ചെരക്കാപറമ്പ് പ്രാരംഭ പ്രാർത്ഥനക്കും സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി. ഇബ്റാഹിം ബാഖവി മേൽമുറി, കെ. കെ എം സഅ്ദി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബ്ദുർറശീദ് സഖാഫി ഏലംകുളം, അഹ്മദ് കാമിൽ സഖാഫി മമ്പീതി, അബ്ദുല്ല അമാനി പെരുമുഖം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ എന്നിവർ പ്രസംഗിച്ചു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന വൈസനിയം ആദർശ ക്യാംപയിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആദർശ ക്യാമ്പിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട എഴുനൂറ് പ്രതിനിധികളാണ് സംബന്ധിച്ചത്.
മൂന്ന് ദിവസമായി നീണ്ടുനിന്ന ക്യാംപിന്റെ സമാപന ദിവസമായ ഇന്നലെ 'അഹ്ലുസ്സുന്നഃ; ആചാരങ്ങൾ' എന്ന വിഷയത്തിൽ അബൂബക്ർ അഹ്സനി പറപ്പൂർ, 'തബ്ലീഗ് ജമാഅത്ത്; ഉൽഭവവും വളർച്ചയും' എന്നവിഷയത്തിൽ അബ്ദുർ റശീദ് സഖാഫി പത്തപ്പിരിയം, 'തബ്ലീഗ് ജമാഅത്ത്; ആധുനിക മുഖം' എന്ന വിഷയത്തിൽ അബ്ദുർറശീദ് സഖാഫി മേലാറ്റൂർ, 'ഖാദിയാനിസം' എന്ന വിഷയത്തിൽ അബ്ദുർറശീദ് സഖാഫി ഏലംകുളം എന്നിവർ സംസാരിച്ചു.

nilagiri

മഅ്ദിൻ വൈസനിയം: നീലഗിരിയിൽ മുന്നൊരുക്ക സമ്മേളനം നടത്തി

ഗൂഡല്ലൂർ: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നീലഗിരി ജില്ലാ മുന്നൊരുക്ക സമ്മേളനം ശ്രദ്ധേയമായി. പാടന്തറ മർക്കസിൽ നടന്ന പരിപാടി ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശ്ശോല ഉദ്ഘാടനം ചെയ്തു. സമസ്ത നീലഗിരി ജില്ലാ പ്രസിഡന്റ് മൊയ്തു മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി വൈസനിയം സന്ദേശ പ്രഭാഷണം നടത്തി. വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ നീലഗിരി ജില്ലയിൽ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു. വൈസനിയത്തിന്റെ ഭാഗമായ ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പ്രചാരണ പരിപാടികൾക്ക് ചടങ്ങിൽ രൂപം നൽകി.
അബ്ദുർറഹ്്മാൻ ദാരിമി സീഫോർത്ത്, കെ.പി മുഹമ്മദ് ഹാജി ഗൂഡല്ലൂർ, ഹംസ ഹാജി,സി.കെ കുഞ്ഞാലൻ മദനി വാക്കുമൂല, പി.കെ മുഹമ്മദ് മുസ്്‌ലിയാർ പാടന്തറ, സയ്യിദ് അൻവർ ഷാ സഅ്ദി, കെ.പി മുഹമ്മദ് ഹാജി, ഷറഫുദ്ധീൻ മാസ്റ്റർ, സിറാജുദ്ധീൻമദനി, ജഅ്ഫർ മാസ്റ്റർ ആലവയൽ എന്നിവർ സംബന്ധിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved