youth summit

മഅ്ദിൻ സാദാത്ത് യൂത്ത് സമ്മിറ്റ് സമാപിച്ചു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി പ്രവാചക കുടുംബ പരമ്പരയിൽ പെട്ട യുവാക്കൾക്കായി യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചു. പൂക്കോട്ടൂർ മഅ്ദിൻ സാദാത്ത് കാമ്പസിൽ നടന്ന പരിപാടി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. രാവിലെ 9ന് ആരംഭിച്ച പരിപാടി വൈകീട്ട് 5ന് സമാപിച്ചു.
നേതൃപരിശീലനം, വ്യക്തിത്വ വികസനം, ഭാഷാ നൈപുണ്യം തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. സാദാത്തുക്കളുടെ സർവ്വോന്മുഖ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പത്തിന കർമ്മ പദ്ധതിയായ 'കൾട്ടിവേഷ'ന്റെ ഭാഗമായാണ് സമ്മിറ്റ് സംഘടിപ്പിച്ചത്.
ഖുർആൻ ലേണിംഗ്, പബ്ലിക് സപീക്കിംഗ്, ലീഡർഷിപ് സ്‌കിൽ ട്രൈനിംഗ്, സ്വലൈസ്, ലാൻഗ്വാജ് ലേണിംഗ്, വാസ്തു സയൻസ്, സ്പിരിച്വൽ എൻലൈറ്റ്മെന്റ് പ്രോഗ്രാം, കരിയർ ഗൈഡൻസ്, ലിറ്റററി വർക്ക്ഷോപ്പ്, പ്രീമാരിറ്റൽ കൗൺസലിംഗ് എന്നിങ്ങനെ വിവിധ പരിപാടികളാണ് കൾട്ടിവേഷന്റെ ഭാഗമായി നടപ്പിലാക്കുന്നത്.
സുലൈമാൻ ഫൈസി കിഴിശ്ശേരി, ഇബ്‌റാഹീം ബാഖവി മേൽമുറി, നൗഫൽ മാസ്റ്റർ കോഡൂർ, സൈഫുള്ള നിസാമി ചുങ്കത്തറ, സ്വാദിഖ് ടി. പി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സയ്യിദ് ഖാസിം സ്വാലിഹ് അൽ ഹൈദ്രൂസി സ്വാഗതവും ദുൽഫുഖാറലി സഖാഫി മേൽമുറി നന്ദിയും പറഞ്ഞു

02

പെൺകുട്ടികൾക്കുള്ള മഅ്ദിൻ ക്യൂ ലാന്റ് കാമ്പസ് സമർപ്പിച്ചു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച മഅ്ദിൻ ക്യൂ ലാന്റ് ഗേൾസ് കാമ്പസ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബുബക്കർ മുസ്‌ലിയാർ സമർപ്പിച്ചു. മഞ്ചേരി പുൽപ്പറ്റ മഅ്ദിൻ ക്യൂ ലാന്റ് കാമ്പസിൽ നടന്ന ചടങ്ങിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി മുഹിയുസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. കർണാടക ഫുഡ്& സിവിൽ സപ്ലൈ വകുപ്പ് മന്ത്രി യു.ടി ഖാദർ മുഖ്യാഥിതിയായി.
പെൺകുട്ടികൾക്കായി പ്രൈമറി തലം മുതൽ വിവിധ പഠന സംവിധാനങ്ങളാണ് ക്യൂലാന്റ് കാമ്പസിൽ ഒരുക്കുന്നത്. അത്യാധുനിക സാങ്കേതിക സംവിധാനത്തിൽ ക്രമീകരിച്ച കാമ്പസിൽ തഹ്ഫീളുൽ ഖുർആൻ കോളേജും ബോർഡിംഗ് സ്‌കൂളും പ്രവർത്തനം ആരംഭിച്ചു. ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കുന്നതോടൊപ്പം സ്‌കൂൾ, മദ്‌റസാ പഠനം പൂർത്തീകരിക്കുന്നതിനും മതവിഷയങ്ങളിൽ കൂടുതൽ അവഗാഹം നേടുന്നതിനും ഇവിടെ സൗകര്യമൊരുക്കുന്നു.
പതിനൊന്ന് ഏക്കർ വിശാലമായ ഭൂമിയിൽ വിവിധ വിദ്യാഭ്യാസ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. സ്മാർട്ട് ക്ലാസ് റൂം, ഖുർആൻ തിയേറ്റർ, ഓട്ടോമേഷൻ ടെക്‌നോളജി വഴി അത്യാധുനിക സാങ്കേതിക സംവിധാനത്തിലുള്ള സ്മാർട്ട് ബെൽ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ കാമ്പസിന്റെ പ്രത്യേകതയാണ്.
ഉന്നത പഠന മേഖലകളിൽ വനിതകൾക്ക് സുരക്ഷിതമായ പഠനാവസരങ്ങൾ സൃഷ്ടിക്കുന്നതിനും ധാർമ്മിക ബോധമുള്ള വിദ്യാസമ്പന്നരായ കുടുംബിനികളെ വാർത്തെടുക്കുന്നതിനുമായി സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയാണ് മഅ്ദിൻ നടപ്പിലാക്കുന്നത്. റസിഡൻഷ്യൽ സൗകര്യത്തോടെ പ്രൈമറി തലംതൊട്ട് ഗവേഷണ തലം വരെയുള്ള വിദ്യാഭ്യാസാവസരങ്ങളാണ് വിവിധ കാമ്പസുകളിലായി ഒരുക്കുന്നത്. ഷീ കാമ്പസ്, ദാറുസ്സഹ്‌റ എന്നീ കാമ്പസുകൾ മഅ്ദിൻ അക്കാദമിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നു.
ചടങ്ങിൽ സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാർ, സുലൈമാൻ സഖാഫി മാളിയേക്കൽ, വണ്ടൂർ അബ്ദുറഹ്്മാൻ ഫൈസി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, മുഹമ്മദ് ഷരീഫ് നിസാമി, നൗഫൽ മാസ്റ്റർ കോഡൂർ, എ.പി കരീം ഹാജി ചാലിയം, ഒ.എം.എ റഷീദ് ഹാജി, ലത്തീഫ് ഹാജി ദുബായ് ഗോൾഡ്, സഈദ് ഊരകം പ്രസംഗിച്ചു. മൊയ്തീൻ മുസ്‌ലിയാർ പള്ളിപ്പുറം, സി.കെ. യു മോങ്ങം, അലവി ദാരിമി കാരപ്പറമ്പ്, സൈതലവി ദാരിമി ആനക്കയം, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട്, ഹൈക്ക ഹൈദർ ഹാജി, അബ്ദു ഹാജി വേങ്ങര, ബാവ ഹാജി സംബന്ധിച്ചു. സമാപന പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീൻ അഹ്്ദൽ മുത്തനൂർ നേതൃത്വം നൽകി. ക്യൂലാന്റ് മാനേജർ സൈനുദ്ധീൻ നിസാമി കുന്ദമംഗലം കൃതജ്ഞത അറിയിച്ചു

Peace Forum - Armonia journal

മഅ്ദിന്‍ അര്‍മോണിയ ജേണലിന് അന്താരാഷ്ട്ര പീസ് ഫോറത്തില്‍ പ്രത്യേക അംഗീകാരം

മലപ്പുറം: ബഹുസ്വരതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരണമാരംഭിച്ച അര്‍മോണിയ ജേണലിന് അബൂദാബിയില്‍ നടന്ന അന്താരാഷ്ട്ര പീസ് ഫോറത്തില്‍ പ്രത്യേക അഭിനന്ദനം. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ദിവസം നടന്ന നാലാമത് അന്താരാഷ്ട്ര പീസ് ഫോറം പരിപാടിയിലാണ് അഭിന്ദനം ലഭിച്ചത്.
മുന്‍ യു.എസ് പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സന്റെ ഉപദേശകനും ഹാര്‍വാഡ് ജേണല്‍ സ്ഥാപക എഡിറ്ററുമായ ഡോ. റോബര്‍ട്ട് ഫാറൂഖ് ഡിക്‌സന്‍ ക്രൈയിനിന്റെ മുഖ്യ പത്രാധിപത്യത്തിലുള്ള അര്‍മോണിയ ജേണല്‍ നേരത്തെ യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനാണ് പ്രകാശനം ചെയ്തത്.
ആശയ സംഘട്ടനത്തിനപ്പുറം വൈവിധ്യത്തിലെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നതാണ് ജേണലെന്ന് പീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സെഷാന്‍ സഫര്‍ അഭിപ്രായപ്പെട്ടു. മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്‍ കരീം ഈസ ഉള്‍പ്പെടെയുള്ളവര്‍ക്ക് മഅ്ദിന്‍ ചെയര്‍മാന്‍ അര്‍മോണിയ ജേണല്‍ സമ്മാനിച്ചു.
പീസ് ഫോറവും മഅ്ദിന്‍ അക്കാദമിയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും ഫോറത്തിന്റെ പ്രവര്‍ത്തനം ഇന്ത്യയിലേക്കു വ്യാപിപ്പിക്കുന്നതിനുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയെന്ന് സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങളും സെഷാന്‍ സഫറും അറിയിച്ചു.
പരിപാടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര സമാധാന അവാര്‍ഡ് ക്രൈസ്തവ-മുസ്‌ലിം സൗഹൃദ സംഘമായ ഈജിപ്ഷ്യന്‍ ഫാമിലി ഹൗസ് (ബൈത്തുല്‍ ആഇല) എന്ന സംഘടനക്ക് ലഭിച്ചു.
സമൂഹത്തില്‍ ഐക്യത്തിന്റെയും ഒരുമയുടെയും അടയാളമായി വിശേഷിപ്പിക്കപ്പെടുന്ന പ്രവാചക പൗത്രന്റെ പേരിലുള്ള അവാര്‍ഡ് ഫോറം മുന്നോട്ടുവെക്കുന്ന ഉന്നത ലക്ഷ്യങ്ങളുടെ അടയാളമാണെന്ന് സമ്മേളനത്തിന്റെ സംഘാടകരായ ഫോറം ഫോര്‍ പ്രമോട്ടിംഗ് പീസ് ഇന്‍ മുസ്‌ലിം സൊസൈറ്റീസ് തലവന്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി തലവന്‍ ശൈഖ് അഹ്മദ് ത്വയ്യിബ്, അന്തരിച്ച കോപ്റ്റിക് ഓര്‍ത്തഡോക്‌സ് വിഭാഗം തലവന്‍ പോപ്പ് ഷനൂദ എന്നിവര്‍ മുന്‍കൈയെടുത്ത് 2011ല്‍ ആരംഭിച്ച ഈ പദ്ധതി ഇസ്‌ലാം പേടിയുടെയും മതങ്ങളുടെ പേരിലുള്ള ഭീകരതയുടെയും കാലത്ത് മാതൃകാപരമാണെന്ന് ഫോറം അഭിപ്രായപ്പെട്ടു. യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, യു.എ.ഇ ഔഖാഫ് ചെയര്‍മാന്‍ ഡോ. മതാര്‍ അല്‍ കഅ്ബി തുടങ്ങിയവരുടെ സാനിധ്യത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഫോറം ഫോര്‍ പീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി മുസ്‌ലിം പണ്ഡിതര്‍, ഗവണ്‍മെന്റ് പ്രതിനിധികള്‍, വ്യത്യസ്ത മത നേതാക്കള്‍ എന്നിവരുള്‍പ്പെടെ 700 പ്രതിനിധികളാണ് മൂന്നുദിവസങ്ങളിലായി അബൂദാബിയില്‍ സംബന്ധിച്ചത്. ഇന്ത്യന്‍ പ്രതിനിധിയായി കേരളമുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പങ്കെടുത്തു.

Armonia Journal Release photo

മഅ്ദിൻ അക്കാദമിയുടെ വൈസനിയം സമ്മാനം: അർമോണിയ ജേണൽ ശൈഖ് നഹ്‌യാൻ മുബാറക് അൽ നഹ്‌യാൻ പ്രകാശനം ചെയ്തു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അർമോണിയ ജേണൽ യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ പ്രകാശനം ചെയ്തു.
അബൂദാബിയിൽ വെച്ചു നടന്ന ചടങ്ങിൽ ഫോറം ഫോർ പ്രമോട്ടിംഗ് പീസ് ഇൻ മുസ്‌ലിം സൊസൈറ്റീസ് പ്രസിഡണ്ട് ശൈഖ് അബ്ദുല്ലാ ബിൻ ബയ്യ, അർമോണിയ എഡിറ്റർ ഇൻ ചീഫ് ഡോ. റോബർട്ട് ഡിക്‌സൻ ക്രയിൻ, മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, സായിദ് യൂണിവേഴ്‌സിറ്റി പ്രസിഡൻഷ്യൽ ഓഫീസ് ഉപദേശകൻ ഡോ. നസ്ർ മുഹമ്മദ് ആരിഫ് തുടങ്ങിയവരുടെ സാനിധ്യമുണ്ടായിരുന്നു.
മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയം പദ്ധതികളുടെ ഭാഗമായാണ് അർമോണിയ പ്രസിദ്ധീകരണമാരംഭിക്കുന്നത്. വിവിധ സമൂഹങ്ങൾക്കിടയിൽ നില നിൽക്കുന്ന സൗഹൃദവും ഒരുമയും ശക്തിപ്പെടുത്തുകയും വിയോജിപ്പുകളെ സഹിഷ്ണുതയോടെ കാണാൻ പ്രേരിപ്പിക്കുകയുമാണ് അർമോണിയയുടെ ലക്ഷ്യം.
അമേരിക്കയിലെ വെർജീനിയയിലാണ് ജേണലിന്റെ എഡിറ്റോറിയൽ ഓഫീസ്. ഡോ. റോബർ ഡിക്‌സൻ ക്രയിനിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചംഗ എഡിറ്റോറിയൽ സമിതിയാണ് വർഷത്തിൽ മൂന്നു തവണ പ്രസിദ്ധികരിക്കുന്ന അർമോണിയയുടെ ഉള്ളടക്കം തീരുമാനിക്കുക. വിവിധ രാജ്യങ്ങളിലെ അക്കാദമിക് പണ്ഡിതരും സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് വിപുലമായ അർമോണിയ പത്രാധിപ സമിതിയും ഗവേഷരുടെ കൂട്ടായ്മയും വർഷത്തിൽ മൂന്നു തവണ ഒന്നിച്ചു ചേരും. കഴിഞ്ഞയാഴ്ച മലപ്പുറം മഅ്ദിൻ അക്കാദമിയിൽ ചേർന്ന അർമോണിയ സിമ്പോസിയമായിരുന്നു ഇതിൽ ആദ്യത്തേത്. 2018 ഏപ്രിലിൽ യു.എസിലാണ് അടുത്ത സമ്മേളനം.
‘വിവിധ സംസ്‌കാരങ്ങളുടെ സൗഹൃദാനുഭവങ്ങളെ പരിചയപ്പെടുത്താനും ഒരുമയുടെ കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കാനുമാണ് അർമോണിയ ഉദ്ദേശിക്കുന്നത്. സംഘർഷത്തെക്കാളും മുസ്‌ലിം, ഹിന്ദു, ക്രൈസ്തവ, ജൂത ദർശനങ്ങളുൾപ്പെടെയുള്ളവക്ക് പറയാനുളളത് പാരസ്പര്യത്തിന്റെ അനുഭവങ്ങളാണ്. ലോക നീതിയിലധിഷ്ഠിതമായ പാരമ്പര്യ ഇസ്‌ലാമിന്റെ പ്രകാശനങ്ങൾക്ക് അർമോണിയയിലിടമുണ്ടാവും’ - ജേണൽ മുഖ്യ പത്രാധിപർ ഡോ. റോബർട്ട് ക്രയിൻ പറഞ്ഞു.
ജേണലിന്റെ പേരായി മൈത്രി എന്നർത്ഥം വരുന്ന ലാറ്റിൻ പദം തിരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്ന് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. ‘മത സൗഹാർദ്ദത്തിന്റെ ഏറ്റവും ഉത്തമ മാതൃകയായി പരിചയപ്പെടുത്താവുന്ന ചരിത്രവും വർത്തമാനവുമാണ് കേരളത്തിനുള്ളത്. ചരിത്രത്തിലെ മലബാർ ബഹുസ്വരതയുടെ പ്രതീകമാണ്. വൈസനിയത്തിന്റെ മുഖ്യ പ്രമേയങ്ങളിലൊന്നായ മലബാർ പഠനത്തിന് കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ അർമോണിയയിലൂടെ ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സ്‌പോ 2020 അന്താരാഷ്ട്ര ഉപദേശക അംഗമായ പ്രഫ. അദം സിമൗസ്‌കി, ശൈഖ് മഹ്ഫൂസ് ബിൻ ബയ്യ, ഫോറം ഫോർ പ്രമോട്ടിംഗ് പീസ് ഇൻ മുസ്‌ലിം സൊസൈറ്റീസ എക്‌സിക്യുട്ടീവ് ഡയറക്ടർ സെഷാൻ സഫർ, അമേരിക്കൻ അക്കൗണ്ടബിലിറ്റി പ്രൊജക്ട് ഓഫീസർ ഡോ. ജോൺ ക്രയിൻ, ഡോ. അബ്ബാസ് പനക്കൽ, മുഹമ്മദ് അനീസ്, ഉമർ മേൽമുറി, സഈദ് ഊരകം എന്നിവർ സംബന്ധിച്ചു

Pluralism seminar

സാമൂഹ്യ നീതി ഇസ് ലാ മിക ബഹുസ്വരതയുടെ അടിത്തറ: ജോണ്‍ ക്രയിന്‍

കോഴിക്കോട്: സാമൂഹ്യ നീതിയാണ് ഇസ് ലാം വിഭാവനം ചെയ്യുന്ന ബഹുസ്വരതയുടെ സവിശേഷതയെന്ന് അമേരിക്ക ആസ്ഥാനമായുള്ള എക്കൗണ്ടബിലിറ്റി പ്രൊജക്റ്റ് അംഗം ഡോ. ജോണ്‍ ക്രയിന്‍ അഭിപ്രായപ്പെട്ടു. ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ സംഘടിപ്പിച്ച ‘പ്രവാചക പാരമ്പര്യത്തിലെ ബഹുസ്വര സാധ്യതകള്‍’ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
സാമൂഹ്യ നീതിയെക്കുറിച്ച് പറയുന്നത് ഒരു കുറ്റമായി കാണുന്ന പ്രവണത വളര്‍ന്നു വരുന്നുവെന്നത് ആപല്‍ക്കരമായി കാണേണ്ടതാണ്. 2009ല്‍ അല്‍ അസ്ഹര്ർ യൂണിവേഴ്‌സിറ്റിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ നടത്തിയ പ്രസംഗത്തിന്റെ കരടില്‍ നിന്നും പ്രസംഗമെഴുത്തുകാര്‍ നീതി എന്ന വാക്ക് നാലു തവണ വെട്ടിമാറ്റിയ കാര്യം പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
കനേഡിയന്‍ ബ്രിട്ടീഷ് കവി പോള്‍ അബ്ദുല്‍ വദൂദ് സതര്‍ലന്റ്, ഇബ്നു അറബി സൊസൈറ്റി ഫാക്കല്‍റ്റി അംഗം ഡോ. എറിക് ശുഐബ് വിങ്ക്ള്‍, ഒ.പി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. അമാന്‍ ഷാ, യൂസുഫ് ഝാ (യു.എ.ഇ) , ഡോ. അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി എന്നിവര്‍ പ്രസംഗിച്ചു.
വൈസനിയത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര അക്കാദമിക് എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി നടക്കുന്ന അര്‍മോണിയ സിംബോസിയം മഅ്ദിന്‍ അക്കാദമിയില്‍ ഇന്നു 10 മുതല്‍ നടക്കും. ‘ഇബ്‌നു അറബിയുടെ സ്‌നേഹ വഴികള്‍’ എന്ന വിഷയത്തില്‍ ഇന്നു 7നും നാളെ രാവിലെ 10നും ഡോ. എറിക് വിങ്കിളിന്റെ പ്രഭാഷണമുണ്ടാവും.

cultivation

അഹ്‌ലുബൈത്തിനായി പത്തിന കർമ്മ പദ്ധതിയുമായി മഅ്ദിൻ

മലപ്പുറം: പ്രവാചക കുടുംബ പരമ്പരയായ അഹ്‌ലുബൈത്തിനായി മലപ്പുറം മഅ്ദിൻ അക്കാദമി നടപ്പിലാക്കുന്ന പത്തിന കർമ്മ പദ്ധതിയായ 'കൾട്ടിവേഷൻ' പ്രഖ്യാപനം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവ്വഹിച്ചു.
അഹ്‌ലുബൈത്ത് വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേതൃപരിശീലനം, വ്യക്തിത്വ വികസനം, ഭാഷാ നൈപുണ്യം തുടങ്ങിയ നിരവധി മേഖലകളിലുള്ള പരിശീലന പദ്ധതികളാണ് മഅ്ദിൻ സാദാത്ത് അക്കാദമിയുടെ കീഴിൽ ഒരുങ്ങുന്നത്.
ഖുർആൻ ലേണിംഗ്, പബ്ലിക് സപീക്കിംഗ്, ലീഡർഷിപ് സ്‌കിൽ ട്രൈനിംഗ്, സ്വലൈസ്, ലാൻഗ്വാജ് ലേണിംഗ്, വാസ്തു സയൻസ്, സ്പിരിച്വൽ എൻലൈറ്റ്‌മെന്റ് പ്രോഗ്രാം, കരിയർ ഗൈഡൻസ്, ലിറ്റററി വർക്ക്‌ഷോപ്പ്, പ്രീമാരിറ്റൽ കൗൺസലിംഗ് എന്നിവയാണ് നടപ്പിലാക്കുന്ന കർമ്മ പദ്ധതികൾ. ഇതിന്റെ ഭാഗമായി പ്രൊഫഷണൽ വിദ്യാർത്ഥികൾക്കുള്ള പ്രൊഫഷണൽ സാദാത്ത് മീറ്റ് ഡിസംബർ 26ന് സാദാത്ത് അക്കാദമി കാമ്പസിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സ്വലാത്ത് നഗറിൽ നടന്ന ചടങ്ങിൽ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് റാഷിദ് തങ്ങൾ മുശൈഖി അസ്സഖാഫി, സയ്യിദ് അബ്ദുസ്സലാം ജീലാനി പരപ്പനങ്ങാടി, കെ കെ എസ് തങ്ങൾ ജമലുല്ലൈലി വേങ്ങര, സയ്യിദ് വാഹിദലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുജീബ് ജമലുല്ലൈലി കൊടിഞ്ഞി, സയ്യിദ് ഹസനുൽ ഖാദിരി ജീലാനി മമ്പാട്, സയ്യിദ് ജിഫ്രി തങ്ങൾ കൊടിഞ്ഞി, സയ്യിദ് മുസ്തഫ പൂക്കോയ തങ്ങൾ ബുഖാരി തുടങ്ങിയവർ സംബന്ധിച്ചു

leners licens camp

ഭിന്നശേഷി ലേണേഴ്‌സ് ലൈസൻസ് ക്യാമ്പ് നടത്തി

മലപ്പുറം: മഅ്ദിൻ അക്കാദമിയും ഓൾകേരള റൈറ്റ്‌സ് ഫെഡറേഷനും സംയുക്തമായി ഭിന്നശേഷിക്കാർക്കായി ലേണേഴ്‌സ് ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ലൈസൻസ് രജിസ്‌ട്രേഷൻ, ഇംറാൻസ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന, ബോധവൽക്കരണ ക്ലാസ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
ഇരുനൂറോളം ഭിന്നശേഷിക്കാർ സംബന്ധിച്ച പരിപാടി മലപ്പുറം എം.വി.ഐ ഷഫീഖ് ഉദ്ഘാടനം ചെയ്തു. മഅ്ദിൻ വൈസനിയം ഏബ്ൾ വേൾഡിന്റെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള ലൈസൻസ് ക്യാമ്പിന്റെ രണ്ടാം ഘട്ടമാണിത്. നേരത്തെ നാൽപത്തിയാറ് പേർക്ക് ലൈസൻസ് ലഭ്യമാക്കുന്നതിന് നേതൃത്വം നൽകിയിരുന്നു. ഇതിന് പുറമെ 58 പേർക്ക് കാർ, ഓട്ടോ ലൈസൻസിനുള്ള മെഡിക്കൽ ബോർഡ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു.
പരിപാടിയിൽ പരി മാനുപ്പ ഹാജി, ദുൽഫുഖാറലി സഖാഫി, സൈനുദ്ധീൻ നിസാമി കുന്ദമംഗലം, മുനീർ പൊന്മള, തോരപ്പ മുസ്തഫ, ബാവ എരഞ്ഞിമാവ്, ഡോ. മുഹമ്മദ് റാഫി എന്നിവർ സംബന്ധിച്ചു.
sneha sancharam

വൈസനിയം സ്നേഹ സഞ്ചാരത്തിന് ഉജ്ജ്വല തുടക്കം

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്നേഹ സഞ്ചാരത്തിന് ഉജ്ജ്വല തുടക്കമായി. മഅ്ദിന്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ ജാഥാ ക്യാപ്റ്റന്‍മാര്‍ക്ക് പതാകകള്‍ കൈമാറി.
ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം, ലഹരിയടക്കമുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം, വൈസനിയം സന്ദേശ പ്രചാരണം എന്നിവ ഉള്‍ക്കൊള്ളിച്ച് ചാവക്കാട്, മണ്ണാര്‍ക്കാട്, കുന്ദംകുളം, ബേപ്പൂര്‍, ഓമശ്ശേരി, വഴിക്കടവ് എന്നീ ആറ് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകള്‍ ഏപ്രില്‍ 16 ന് മലപ്പുറത്ത് സമാപിക്കും.
വിവിധ സ്ഥലങ്ങളില്‍ യഥാക്രമം എസ്.വൈ.എസ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് സയ്യിദ് ഫള്ല്‍ വാടാനപ്പള്ളി, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കുമരംപുത്തൂര്‍ അലി മുസ്ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ താഴെപ്ര മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, പി.ടി.എ റഹീം എം.എല്‍.എ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മത-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വിവിധ യാത്രകള്‍ക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ ഫുഖാറലി സഖാഫി മേല്‍മുറി എന്നിവര്‍ നേതൃത്വം നല്‍കും. നൂറ്റി ഒന്ന് അംഗ വൈസനിയം സ്ക്വാഡ് യാത്രയെ അനുഗമിക്കും. ആയിരത്തി നാനൂറ് കേന്ദ്രങ്ങളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനവും പ്രഭാഷണവും ലഘുലേഖാ വിതരണവും നടക്കും.
മഅ്ദിന്‍ കാമ്പസില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റന്‍മാരായ സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved