അഹ്‌ലുബൈത്തിനായി പത്തിന കർമ്മ പദ്ധതിയുമായി മഅ്ദിൻ

മലപ്പുറം: പ്രവാചക കുടുംബ പരമ്പരയായ അഹ്‌ലുബൈത്തിനായി മലപ്പുറം മഅ്ദിൻ അക്കാദമി നടപ്പിലാക്കുന്ന പത്തിന കർമ്മ പദ്ധതിയായ 'കൾട്ടിവേഷൻ' പ്രഖ്യാപനം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവ്വഹിച്ചു.
അഹ്‌ലുബൈത്ത് വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേതൃപരിശീലനം, വ്യക്തിത്വ വികസനം, ഭാഷാ നൈപുണ്യം തുടങ്ങിയ നിരവധി മേഖലകളിലുള്ള പരിശീലന പദ്ധതികളാണ് മഅ്ദിൻ സാദാത്ത് അക്കാദമിയുടെ കീഴിൽ ഒരുങ്ങുന്നത്.
ഖുർആൻ ലേണിംഗ്, പബ്ലിക് സപീക്കിംഗ്, ലീഡർഷിപ് സ്‌കിൽ ട്രൈനിംഗ്, സ്വലൈസ്, ലാൻഗ്വാജ് ലേണിംഗ്, വാസ്തു സയൻസ്, സ്പിരിച്വൽ എൻലൈറ്റ്‌മെന്റ് പ്രോഗ്രാം, കരിയർ ഗൈഡൻസ്, ലിറ്റററി വർക്ക്‌ഷോപ്പ്, പ്രീമാരിറ്റൽ കൗൺസലിംഗ് എന്നിവയാണ് നടപ്പിലാക്കുന്ന കർമ്മ പദ്ധതികൾ. ഇതിന്റെ ഭാഗമായി പ്രൊഫഷണൽ വിദ്യാർത്ഥികൾക്കുള്ള പ്രൊഫഷണൽ സാദാത്ത് മീറ്റ് ഡിസംബർ 26ന് സാദാത്ത് അക്കാദമി കാമ്പസിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സ്വലാത്ത് നഗറിൽ നടന്ന ചടങ്ങിൽ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് റാഷിദ് തങ്ങൾ മുശൈഖി അസ്സഖാഫി, സയ്യിദ് അബ്ദുസ്സലാം ജീലാനി പരപ്പനങ്ങാടി, കെ കെ എസ് തങ്ങൾ ജമലുല്ലൈലി വേങ്ങര, സയ്യിദ് വാഹിദലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുജീബ് ജമലുല്ലൈലി കൊടിഞ്ഞി, സയ്യിദ് ഹസനുൽ ഖാദിരി ജീലാനി മമ്പാട്, സയ്യിദ് ജിഫ്രി തങ്ങൾ കൊടിഞ്ഞി, സയ്യിദ് മുസ്തഫ പൂക്കോയ തങ്ങൾ ബുഖാരി തുടങ്ങിയവർ സംബന്ധിച്ചു

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved