eng (1)
vic

വൈസനിയം ഡേ വിജയിപ്പിക്കുക: നേതാക്കള്‍

ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷത്തിന്റെ സമാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മൂന്ന് വര്‍ഷമായി നടന്നുവരുന്ന ആഘോഷങ്ങളുടെ ഭാഗമായി 150ലധികം പദ്ധതികളാണ് 20 മേഖലകളിലായി മഅ്ദിന്‍ നടപ്പിലാക്കിയത്. സമൂഹത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതിന് കാലോചിതമായ പദ്ധതികളവതരിപ്പിക്കുന്നതോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികള്‍ക്ക് വൈസനിയം സാക്ഷിയായി.
വിദ്യാഭ്യാസ പദ്ധതികള്‍ക്കപ്പുറം സാമൂഹികസുരക്ഷയും സാമുദായിക ഐക്യവും മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് വൈസനിയം മുന്നോട്ടു വെച്ചത്.
സ്ത്രീ ശാക്തീകരണവും വ്യത്യസ്ത ശേഷിക്കാരുടെ ഉന്നമനവും ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ വൈസനിയം കാലയളവില്‍ നടപ്പിലാക്കി. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി യഥാവിധി പരിഹാരം കണ്ടെത്തി അവരെ കൂടെ നിര്‍ത്തുകയും ചെയ്തു. ആതുരസേവന രംഗത്തും വൈവധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വൈസനിയം തുടക്കമിട്ടു. ജീവ കാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് വൈസനിയം ഊന്നല്‍ നല്‍കിയത്. വീല്‍ചെയറില്‍ കഴിയുന്നവര്‍ക്കായുള്ള ഏബ്ള്‍ വേള്‍ഡും ശയ്യാവലംബികളായ നിര്‍ധന രോഗികള്‍ക്കായുള്ള ഹോസ്‌പൈസ് ആതുര സേവന സംരംഭവും വ്യത്യസ്ത ശേഷിക്കാരുടെ പുനരധിവാസത്തിനായുള്ള ലൈഫ്‌ഷോര്‍ റിഹാബിലിറ്റേഷന്‍ സെന്ററും പദ്ധതികളില്‍ ചിലത് മാത്രമാണ്.
വൈസനിയം സമ്മേളനത്തിന് കുറഞ്ഞ ദിനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പത്തിലധികം കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ആ ഇനത്തിലേക്ക് മാത്രമായി ചിലവ് വരുന്നത്. സമുദായത്തിനും ആദര്‍ശ പ്രസ്ഥാനത്തിനും അഭിമാനമായി വളര്‍ന്നു വന്ന മഅ്ദിന്‍ സാമൂഹ്യ പുരോഗതിക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് നമ്മുടെ കൂടി ബാധ്യതയാണ്. ഡിസംബര്‍ 14 വെള്ളിയാഴ്ച വൈസനിയം ഡേ ആയി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ വിളംബര ജാഥ, പതാക ഉയര്‍ത്തല്‍, ജുമുഅ പ്രഭാഷണം, ഫണ്ട് ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ഓരോ പ്രവര്‍ത്തകരും 100 രൂപ വൈസനിയം വിഹിതമായി നല്‍കി ഈ സദുദ്യമം വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

യൂണിറ്റുകളിൽ

വിളംബര ജാഥ

പതാക ഉയർത്തൽ
ജുമുഅ പ്രഭാഷണം
ഫണ്ട് ശേഖരണം
നേതാക്കൾ