മഅ്ദിൻ എജ്യൂപാർക്ക് ഡിസംബർ 17ന് ഗവർണർ സമർപ്പിക്കും

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വിദ്യാഭ്യാസ സമുച്ചയമായ എജ്യൂപാർക്ക് ഡിസംബർ 17ന് ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം നാടിന് സമർപ്പിക്കും. ചടങ്ങിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിക്കും.
മഅ്ദിൻ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ക്യാമ്പസിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ഇൻഡസ്ട്രിയൽ ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ആംബിൾ ഷോർ ഡെസ്റ്റിറ്റിയൂട്ട് ഹോം, കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ, സയ്യിദ് ജലാലുദ്ധീൻ ബുഖാരി മസ്ജിദ്, ടെക്‌നോറിയം റെസിഡൻഷ്യൽ സ്‌കൂൾ, സൈടെക് ആൻഡ് മെഡ് പാർക്ക്, ഹയർ സെക്കൻഡറി സ്‌കൂൾ, സ്‌പെഷ്യൽ സ്‌കൂൾ ഫോർ ബ്ലൈൻഡ്, ടൈലറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
5000 വിദ്യാർത്ഥികൾക്ക് ഒരേ സമയം താമസിച്ച് പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു. മഅ്ദിൻ വൈസനിയത്തോടനുബന്ധിച്ച് സമർപ്പിക്കുന്ന നാലാമത്തെ കാമ്പസാണിത്. നേരത്തെ പെൺകുട്ടികൾക്കായുള്ള ഷീ കാമ്പസ്, ക്യൂ ലാന്റ് എന്നീ കാമ്പസുകളും തൃശൂർ ജില്ലയിൽ ഡ്രീം സ്ട്രീറ്റും നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചിരുന്നു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved