'മുഹാദസ അറബിയ്യ'
വൈസനിയം ഫിയസ്ത അറബിയ്യ
മുഹാദസ അറബിയ്യ
ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തോടനുബന്ധിച്ച് മഅ്ദിൻ അക്കാദമി സംഘടിപ്പിക്കുന്ന 'വൈസനിയം ഫിയസ്ത അറബിയ്യ'യുടെ ഭാഗമായി ഡിസംബർ 18ന് രാവിലെ ഒമ്പതിന് അഖില കേരള 'മുഹാദസ അറബിയ്യ' മത്സരം സംഘടിപ്പിക്കുന്നു. ആധുനിക രീതിയിൽ അറബി ഭാഷയിൽ രണ്ടുപേർ നടത്തുന്ന സംഭാഷണമാണ് മുഹാദസ അറബിയ്യ. പുതിയ തലമുറക്ക് അറബി ഭാഷാ രംഗത്ത് പ്രാവീണ്യം നൽകുന്നതിനാണ് സംഭാഷണ മത്സരം സംഘടിപ്പിക്കുന്നത്.
ശരീഅത്ത് കോളേജ്, അറബി കോളേജ്, ദഅ്‌വാ കോളേജ്, ആർട്സ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരടങ്ങുന്ന ടീമിനാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. വിഷയം മത്സര ദിവസമാണ് നൽകുക. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും സമ്മാനമായി നൽകും.
ദിനാചരണത്തിന്റെ ഭാഗമായി വൈകുന്നേരം മൂന്നിന് അന്താരാഷ്ട്ര അറബിക് സെമിനാർ നടക്കും. അറബിക് ഭാഷാ രംഗത്തെ പ്രമുഖർ പ്രബന്ധങ്ങളവതരിപ്പിക്കും. ഫിയസ്ത അറബിയ്യയുടെ ഭാഗമായി വർക്ക് ഷോപ്പ്, രചനാ ക്യാമ്പുകൾ, അറബി സാഹിത്യ കൂട്ടായ്മകൾ, അവാർഡ് ദാനം എന്നിവ നടക്കും.
Event detailes
When
18 December 2018
Where
Ma'din Campus,
Swalath Nagar, Malappuram
Register before
10 Dec 2018
ഫോൺ +919142619890, +919037176582
വൈസനിയം ഫിയസ്ത അറബിയ്യ സംബന്ധമായ വിവരങ്ങൾക്കു മാത്രം മുകളിൽ നൽകിയ നമ്പറുകളിൽ ബന്ധപ്പെടാം