പ്രഥമ ശുശ്രൂഷക്കായി കെ എസ് ആർ ടി സിയിൽ മഅ്ദിൻ വൈസനിയം ഫസ്റ്റ് എയിഡ്

മലപ്പുറം: അത്യാഹിതങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിന് വാഹനങ്ങളിലും പൊതുയിടങ്ങളിലും വീടുകളിലും അത്യാവശ്യമായ പ്രഥമ ശുശ്രൂഷാ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്ത് മഅ്ദിൻ അക്കാദമി. മഅ്ദിൻ വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി ആരംഭിച്ച ആതുര സേവന സന്നദ്ധ സംരംഭമായ ഹോസ്‌പൈസിനു കീഴിലാണ് വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ഫസ്റ്റ് എയിഡ് കിറ്റുകൾ സ്ഥാപിക്കുന്നത്.
യാത്രക്കിടയിലും വീടുകളിൽ നിന്നും അത്യാഹിതങ്ങൾ നേരിടുമ്പോൾ ആശുപത്രികളിലെത്തും വരെയുള്ള താൽക്കാലിക ശമനത്തിനായി ഫസ്റ്റ് എയിഡുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ അത്യാഹിതങ്ങൾ ആവർത്തിക്കുമ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിനാവശ്യമായ പ്രഥമ സുശ്രൂഷാ സംവിധാനങ്ങൾ വേണ്ടത്ര രീതിയിൽ ലഭ്യമാകാറില്ല. ഈ പശ്ചാത്തലത്തിലാണ് പ്രഥമ ശുശ്രൂഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ മഅ്ദിൻ ഹോസ്‌പൈസ് വൈസനിയത്തിന്റെ ഭാഗമായി ഇങ്ങനെയൊരു ദൗത്യവുമായി മുന്നിട്ടിറങ്ങിയത്. വാഹനങ്ങളിലും വീടുകളിലും വിവിധ സ്ഥാപനങ്ങളിലുമായി ആയിരം ഫസ്റ്റ് എയിഡ് കിറ്റുകളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുന്നത്.
മലപ്പുറം ഡിപ്പോയിലെ കെ എസ് ആർ ടി സി ബസുകളിൽ ഫസ്റ്റ് എയിഡ് ബോക്‌സുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മലപ്പുറം ആർ ടി ഒ കെ സി മണി നിർവ്വഹിച്ചു. മഅ്ദിൻ അക്കാദമി സെക്രട്ടറി പരി മുഹമ്മദ് ഹാജി ഫസ്റ്റ് എയിഡ് ബോക്‌സുകൾ കൈമാറി. കെ എസ് ആർ ടി സി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കെ പി രാധാകൃഷ്ണൻ, ജില്ലാ വർക് ഷോപ്പ് ഡിപ്പോ എൻജിനിയർ സാബിത് എ പി, മഅ്ദിൻ ഹോസ്‌പൈസ് കോ ഓർഡിനേറ്റർ അബ്ദുൽ വഹാബ് എരഞ്ഞിമാവ്, അലവി കോട്ടക്കൽ, സൈനുദ്ധീൻ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ തുടങ്ങിയവർ സംബന്ധിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved