വൈസനിയം സമ്മേളനം നാളെ (വ്യാഴം) തുടങ്ങും; ഗ്രാൻഡ് കോൺഫറൻസ് ഞായറാഴ്ച

മലപ്പുറം: ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ എന്ന പ്രമേയത്തിൽ നടന്നു വരുന്ന മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ സമാപന സമ്മേളനം നാളെ വ്യാഴാഴ്ച ആരംഭിക്കും. ഞായറാഴ്ച വരെ അഞ്ചു വേദികളിലായി ഇരുപത്ത് ഏഴ് സെഷനുകളാണ് ഉണ്ടാവുക. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. ആദാമെ ഡിങ് മുഖ്യാതിഥിയായി സംബന്ധിക്കുന്ന പരിപപാടിയിൽ വിദ്യാർത്ഥി സമ്മേളനം മുതൽ ഓഗ്യുമെന്റഡ് റിയാലിറ്റി വരെയുള്ള വിഷയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടക്കും.
രാവിലെ 10ന് മഅ്ദിൻ എജ്യു പാർക്കിൽ നടക്കുന്ന ഒന്നാമത് ബിരുദ ദാന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. കോട്ടൂർ കുഞ്ഞമ്മു മുസ് ലിയാർ പ്രാർത്ഥന നടത്തും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സനദ് ദാന പ്രഭാഷണം നടത്തും. ഡോ. അബ്ദുൽ ഫത്താഹ് അബ്ദുൽ ഗനി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, വി പി എം ഫൈസി വില്യാപള്ളി, മാണിക്കോത്ത് അബ്ദുള്ള മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിക്കും.
രണ്ടു മണിക്ക് നടക്കുന്ന സായിദ് വർഷം അന്താരാഷ്ട്ര സെമിനാറും സൗഹൃദ സംഗമവും സ്പീക്കർ പി. ശ്രീ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിക്കും. ലുലു ഗ്രൂപ്പ് തലവൻ എം. എ. യൂസുഫ് അലി ശൈഖ് സായിദ് അനുസ്മരണ പ്രഭാഷണവും മന്ത്രി. ഡോ. കെ.ടി ജലീൽ മുഖ്യ പ്രഭാഷണവും നിർവ്വഹിക്കും. 2018 ജനുവരി മുതൽ നടന്നു വരുന്ന സായിദ് വർഷം പരിപാടികളുടെ ഇന്ത്യയിലെ സമാപന വേദി കൂടിയാണിത്. ഇന്ത്യയോട്, പ്രത്യേകിച്ചും കേരളത്തോട് യു.എ.ഇക്കുള്ള അടുപ്പവും സ്‌നേഹവും ചർച്ചയാകുന്ന വേദിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ സംബന്ധിക്കും.
മഞ്ഞളാംകുഴി അലി എം എൽ എ, പി വി അൻവർ എം എൽ എ, അനിൽകുമാർ എം എൽ എ, പി ടി എ റഹീം എം എൽ എ, മദ്‌റസ ക്ഷേമ നിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ ഹാജി, ആര്യാടൻ മുഹമ്മദ്, കെ പി രാമനുണ്ണി, പി. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.
വൈകുന്നേരം ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനം ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ് ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറ പ്രാരംഭ പ്രാർത്ഥന നടത്തും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഡോ. അബ്ദുള്ള ഫദ്അഖ്, സയ്യിദ് ഉമർ ജിഫ്‌രി മദീന തുടങ്ങിയവർ സംബന്ധിക്കും. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സമാപന പ്രാർത്ഥന നടത്തും.
രണ്ടാം ദിനമായ വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന ഇസ് ലാമിക് ഫൈനാൻസ് സിമ്പോസിയം പ്രൊഫ. ഹസനുദ്ധീൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷത വഹിക്കും. ഡോ. അമ്മാർ അഹ്മദ് ദുബൈ മുഖ്യാതിഥിയാകും. വൈകുന്നേരം മൂന്നിന് സായിദ് ഹൗസിൽ ഇന്ത്യ; ഭാവിയുടെ വിചാരങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചാ സമ്മേളനം കർണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമി ഉദ്ഘാടനം ചെയ്യും.
ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിക്കും. മുൻ സുപ്രീം കോടതി ജഡ്ജ് മാർക്കണ്ഡേയ കഡ്ജു മുഖ്യാതിഥിയാകും. ഡോ. ഫൈസാൻ മുസ്ഥഫ വിഷയാവതരണം നടത്തും. അഡ്വ. കെ എൻ എ ഖാദർ എം എൽ എ, ഷംസീർ എം എൽ എ, അഡ്വ. ടി സിദ്ധീഖ് എന്നിവർ പ്രഭാഷണം നടത്തും. വൈകുന്നേരം ഏഴിന് സായിദ് ഹൗസിൽ നടക്കുന്ന വൺഡേ ഇൻ ഹറം ഡോക്യുമെന്ററി സ്‌ക്രീനിംഗ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കൊമ്പം മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. ശൈഖ് നാസർ റാശിദ് അൽ അബ്‌രി മുഖ്യാതിഥിയാകും. രാത്രി 8.30ന് ഖുർആൻ വിസ്മയം പരിപാടി നടക്കും. ശൈഖ് മുഹമ്മദ് സാലിം ബൂസഈദി ഉദ്ഘാടനം ചെയ്യും. ഖാരിഅ് നൂറുദ്ധീൻ സഖാഫി അധ്യക്ഷത വഹിക്കും. മൗലാനാ ഖാരിഅ് ത്വയ്യിബ് മളാഹിരി ഉത്തർപ്രദേശ്, ഉവൈസ് ഹമീദ് ബാവൽ മലേഷ്യ എന്നിവർ മുഖ്യാതിഥികളാകും.
മൂന്നാം ദിനമായ ശനിയാഴ്ച രാവിലെ ഒമ്പതിന് എജ്യൂപാർക്ക് പീസ് ലോഞ്ചിൽ നടക്കുന്ന ബിസിനസ്സ് ബ്രഞ്ച് ടി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും. എ പി അബ്ദുൽ കരീം ഹാജി ചാലിയം അധ്യക്ഷത വഹിക്കും. പ്രശസ്ത ട്രൈനർ മധു ഭാസ്‌കർ പ്രഭാഷണം നടത്തും. പത്തിന് സായിദ് ഹൗസിൽ നടക്കുന്ന നോളജ് റിട്രീറ്റ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഇഖ്ബാൽ ഹസനൈൻ അധ്യക്ഷത വഹിക്കും. മുഫ്തി യൂസുഫ് ഝാ യു എ ഇ മുഖ്യാതിഥിയാകും.
രാവിലെ 11ന് എജ്യൂപാർക്ക് പീസ് ലോഞ്ചിൽ നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനം ഡോ. അൻവർ ബഗ്ദാദി ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിക്കും. ഡോ. മൻസൂർ ഹാജി ചെന്നൈ മുഖ്യാതിഥിയാകും. ഡോ. അബ്ദുർറഹീം, അഡ്വ. എ കെ ഇസ്മാഈൽ വഫ തുടങ്ങിയവർ പ്രഭാഷണം നടത്തും.
ഉച്ചക്ക് രണ്ടിന് എജ്യൂപാർക്ക് അമിറ്റി സ്‌ക്വയറിൽ നടക്കുന്ന ബ്രോസ് ആന്റ് ബോസ് ഡോ. ഹനീഫ ഉദ്ഘാടനം ചെയ്യും. ഹബീബ് കോയ കുവൈത്ത് അധ്യക്ഷത വഹിക്കും. മധു ഭാസ്‌കർ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം മൂന്നിന് നടക്കുന്ന മലബാർ മൂറിംഗ്‌സ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ കെ എൻ കുറുപ്പ് അധ്യക്ഷത വഹിക്കും. ഡോ. ഇസ്മാഈൽ ശാബോ ജിൻ മുഖ്യാതിഥിയാകും. പ്രൊഫ. ഹീ സോ ലീ മുഖ്യപ്രഭാഷണം നടത്തും.
വൈകുന്നേരം നാലിന് സായിദ് ഹൗസിൽ നടക്കുന്ന ഖുർആൻ സമ്മേളനം ഡോ. അബ്ദുള്ള ഫദ്അഖ് സൗദി ഉദ്ഘാടനം ചെയ്യും. എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം അധ്യക്ഷത വഹിക്കും. ജസ്റ്റിസ്. സി എൻ രാമചന്ദ്രൻ മുഖ്യാതിഥിയാകും. ബഷീർ ഫൈസി വെണ്ണക്കോട്, റഹ്മത്തുള്ള സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര എന്നിവർ പ്രഭാഷണം നടത്തും.
വൈകുന്നേരം ഏഴിന് സായിദ് ഹൗസിൽ നടക്കുന്ന ദേശീയ ഇസ്‌ലാമിക സമ്മേളനം ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് തൻവീർ ഹാശിമി ഉദ്ഘാടനം ചെയ്യും. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിക്കും. ദൗറ ഇൽമിയ്യ വൈജ്ഞാനിക സംഗമം വെള്ളി, ശനി ദിവസങ്ങളിൽ ടെക്‌നോറിയം പീസ് ലോഞ്ചിൽ നടക്കും. പ്രമുഖ പണ്ഡിതർ നേതൃത്വം നൽകും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് സായിദ് ഹൗസിൽ നടക്കുന്ന ഗ്ലോബൽ മലയാളി മീറ്റ് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഐ സി എഫ് ചെയർമാൻ സയ്യിദ് അബ്ദുർറഹിമാൻ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. കെ മുരളീധരൻ എം എൽ എ മുഖ്യാതിഥിയാകും.
10ന് എജ്യൂപാർക്ക് അമിറ്റി സ്‌ക്വയറിൽ നടക്കുന്ന മുൽതഖൽ അശ്‌റാഫ് സാദാത്ത് സംഗമം സയ്യിദ് ഹബീബ് ഉമർ ബിൻ ഹഫീള് യമൻ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, ശൈഖ് സയ്യിദ് ഹബീബ് ഉമർ ജീലാനി മക്ക തുടങ്ങിയവർ മുഖ്യാതിഥികളാകും. സെന്തമിഴ് ഉലമാ ഉമറാ സംഗമം 10.30ന് അമിറ്റി സ്‌ക്വയറിൽ നടക്കും. മുഹമ്മദ് സലീം സിറാജി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുർറഹ്മാൻ അഹ്‌സനി കായൽപട്ടണം അധ്യക്ഷത വഹിക്കും. രാവിലെ 11ന് സായിദ് ഹൗസിൽ നടക്കുന്ന നവോത്ഥാന സമ്മേളനം വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. പി എ ഹൈദ്രോസ് മുസ് ലിയാർ കൊല്ലം അധ്യക്ഷത വഹിക്കും. അബ്ദുൽ മജീദ് കക്കാട്, പ്രൊഫ,. കെ എം എ റഹീം സാഹിബ്, സുലൈമാൻ സഖാഫി മാളിയേക്കൽ തുടങ്ങിയവർ പ്രഭാഷണം നടത്തും.
വൈസനിയത്തിന്റെ സമാപന സമ്മേളനം വൈകുന്നേരം നാലിന് സ്വലാത്ത് നഗറിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. യു എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. അദാമ ഡിംഗ് മുഖ്യാതിഥിയാകും. ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള്, ഡോ. അബ്ദുൽ ഫത്താഹ് അബ്ദുൽ ഗനി, ഗുട്ടിറെസ് കവനാഗ്, രമേശ് ചെന്നിത്തല, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, കർണ്ണാടക നഗര വികസന വകുപ്പ് മന്ത്രി യു ടി ഖാദർ, സി എം ഇബ്രാഹീം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എ പി അബ്ദുൽ കീം ഹാജി ചാലിയം, അബ്ദുള്ള കുഞ്ഞി ഹാജി ഏനപ്പൊയ എന്നിവർ പ്രസംഗിക്കും.
2015 ഏപ്രിൽ മാസം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിച്ച വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതിയോടൊപ്പം നിന്ന് വിദ്യാഭ്യാസം, പരിസ്ഥിതി, സാംസ്‌കാരികം, കൃഷി, കുടുംബം, ആരോഗ്യം, കാരുണ്യം തുടങ്ങി 20 മേഖലകളിൽ 120ലധികം വിവിധ പരിപാടികളാണ് രാജ്യത്തിനകത്തും പുറത്തുമായി നടപ്പിലാക്കിയത്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളുടെ പിന്തുണയും വിശ്രുത സർവ്വകലാശാലകളുടെ സഹകരണവും സമ്മേളനത്തിനുണ്ട്.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved