വൈസനിയം ഹയ്യാബിനാ പരിപാടിക്ക് സഅദിയ്യയില്‍ ഉജ്ജ്വല തുടക്കം

ദേളി: മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന ഹയ്യാബിനാ 2018ന് ദേളി ജാമിഅ സഅദിയ്യയില്‍ ഉജ്ജ്വല തുടക്കം കുറിച്ചു. സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ.പി.അബ്ദുല്ല മുസ് ലിയാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആലൂര്‍, മൗലാനാ മുഹമ്മദ് സലീം സിറാജ് ചെന്നൈ, അബ്ദുല്‍ ബാരി ഫൈസി തളിപ്പറമ്പ, കെ.കെ.ഹുസൈന്‍ ബാഖവി, സൈദലവി ഖാസിമി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, ഇബ്രാഹിം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ബഷീര്‍ സഅദി, കുട്ടശ്ശേരി അബ്ദള്ള ബാഖവി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുല്ലച്ചേരി അബ്ദുല്‍ റഹ് മാന്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, സ്വാലിഹ് ഹാജി മുക്കൂട്, ചിയ്യൂര്‍ അബ്ദുള്ള സഅദി, ഉസ്മാന്‍ സഅദി, അഹ്മദ് ബെണ്ടിച്ചാല്‍, ഇബ്രാഹിം സഅദി മുഗു, ഫാസില്‍ സഅദി, റഷീദ് സഅദി ആറ്റാശ്ശേരി, അഹ്മദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved