മഅ്ദിൻ വൈസനിയം; എസ് എസ് എഫ് ‘ഹൈവേ ഷോ’ ശ്രദ്ധേയമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം സമ്മേളന പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പദയാത്ര ‘ഹൈവേ ഷോ’ നടത്തി. കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, വള്ളുവമ്പ്രം എന്നി കേന്ദ്രങ്ങളിൽനിന്ന് ഉച്ചക്ക് രണ്ടു മണിക്കാരംഭിച്ച യാത്രക്ക് എസ് എസ് എഫ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശുക്കൂർ സഖാഫി, ജനറൽ സെക്രട്ടറി യൂസഫ് പെരിമ്പലം, ഫിനാൻസ് സെക്രട്ടറി ശാക്കിർ സിദ്ദീഖി നേതൃത്വം നൽകി.
ജില്ലയിലെ 11 ഡിവിഷനിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂർ, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ശരീഫ് നിസാമി മഞ്ചേരി എന്നിവർ ജാഥാക്യാപ്റ്റൻമാർക്ക് വിവിധ കേന്ദ്രങ്ങളിൽ പതാക കൈമാറി.
മൂന്നു കേന്ദ്രങ്ങളിൽ നിന്നുള്ള റാലികളും വൈകീട്ട് 5മണിക്ക് മഅ്ദിൻ കാമ്പസിൽ സംഗമിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി യാത്രയെ സ്വീകരിച്ച് പ്രഭാഷണം നടത്തി. ഇബ്രാഹീം ബാഖവി മേൽമുറി, ജലീൽ സഖാഫി കടലുണ്ടി, ദുൽസുക്കാറലി സഖാഫി, ശരീഫ് നിസാമി, ശമീർ കുറുപ്പത്ത് തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ സംബന്ധിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved