മഅ്ദിൻ വൈസനിയം കണ്ണൂർ ജില്ലാ പ്രിപ്പറെറ്റ്‌റി കോൺഫറൻസ് സംഘടിപ്പിച്ചു

കണ്ണൂർ: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാ പ്രിപ്പെറെറ്റ്‌റി കോൺഫറൻസ് സമാപിച്ചു. കണ്ണൂർ ചേംബർ ഹാളിൽ നടന്ന പരിപാടി രാഗേഷ് എം പി ഉദ്ഘാടനം ചെയ്തു.
ളിയാഉൽ മുസ്ഥഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ മാട്ടൂൽ അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി വൈസനിയം സന്ദേശ പ്രഭാഷണം നടത്തി. വൈസനിയത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് ചടങ്ങിൽ രൂപം നൽകി.
കെ. പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, അബ്ദുൽലത്വീഫ് സഅ്ദി പഴശ്ശി, എൻ അശ്‌റഫ് സഖാഫി കടവത്തൂർ, സഹദ് തങ്ങൾ ഇരിക്കൂർ, അബ്ദുള്ള ബാഖവി, കെ. അബ്ദുർറഷീദ് ദാരിമി, അബ്ദുൽ ഹക്കീം സഅ്ദി, കെ. പി കമാലുദ്ധീൻ മുസ്‌ലിയാർ, കെ എ മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, ആർ. പി ഹുസൈൻ മാസ്റ്റർ, കെ അബ്ദുർറഷീദ് നരിക്കോട് എന്നിവർ പ്രസംഗിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved