മഅ്ദിൻ വൈസനിയം കൊല്ലം ജില്ലാ പ്രിപ്പറെറ്റ്റി കോൺഫറൻസ് പ്രൗഢമായി

കൊല്ലം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ജില്ലാ പ്രിപ്പെറെറ്റ്റി കോൺഫറൻസ് സംഘടിപ്പിച്ചു. കൊട്ടുകാട് അൽ അമീൻ പബ്ലിക് സ്‌കൂളിൽ നടന്ന പരിപാടി പി. എ ഹൈദ്രോസ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എച്ച് ഇസ്സുദ്ധീൻ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി വൈസനിയം സന്ദേശ പ്രഭാഷണം നടത്തി. വൈസനിയത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് ചടങ്ങിൽ രൂപം നൽകി.
കെ. എസ് കെ തങ്ങൾ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി തങ്ങൾ, സയ്യിദ് സയ്യിദ് ശഹീർ ബുഖാരി കടലുണ്ടി, സയ്യിദ് ആഷിഖ് തങ്ങൾ, ഡോ. പി. എ മുഹമ്മദ് കുഞ്ഞി സഖാഫി (എസ്.വൈ.എസ് സംസ്ഥാന വൈസ്.പ്രസിഡന്റ്), പി. എ മുഹമ്മദ് ഫാറൂഖ് നഈമി(എസ്.എസ് എഫ് സംസ്ഥാന പ്രസിഡന്റ്), നൈസാം സഖാഫി, ഷാജഹാൻ സഖാഫി, അഹ്മദ് സഖാഫി, പ്രൊഫ. എൻ ഇല്യാസ് കുട്ടി, അസ്ഹർ എന്നിവർ പ്രസംഗിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved