വൈസനിയം നേതൃസംഗമം പ്രൗഢമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം ജില്ലാ നേതൃസംഗമം പ്രൗഢമായി. മഅ്ദിൻ എജ്യൂപാർക്കിൽ സംഘടിപ്പിച്ച പരിപാടി സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ഹബീബ്‌കോയ തങ്ങൾ ചെരക്കാപറമ്പ് പ്രാർത്ഥന നടത്തി.
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് കെ പി എച്ച് തങ്ങൾ കാവനൂർ, എസ് എം എ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, കെ എം എ റഹീം സാഹിബ്, മുസ്ഥഫാ മാസ്റ്റർ കോഡൂർ, എസ് എം എ ഈസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുർറശീദ് സഖാഫി പത്തപ്പിരിയം, എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ, എസ് എസ് എഫ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശരീഫ് നിസാമി മഞ്ചേരി, എസ് എസ് എഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഹമ്മാദ് അബ്ദുല്ല സഖാഫി എന്നിവർ പ്രസംഗിച്ചു. സയ്യിദ് സീതിക്കോയ തങ്ങൾ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, വടശ്ശേരി ഹസൻ മുസ്‌ലിയാർ, അലവി സഖാഫി കൊളത്തൂർ, ഊരകം അബ്ദുർറഹ്മാൻ സഖാഫി, എൻ. എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സീനത്ത് അബ്ദുർറഹ്മാൻ ഹാജി, കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി എന്നിവർ സംബന്ധിച്ചു.
ഡിസംബർ 27 മുതൽ 30 വരെ സ്വലാത്ത് നഗറിൽ നടക്കുന്ന വൈസനിയം സമാപന സംഗമത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് രൂപം നൽകി. ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഊരകം അബ്ദുർറഹ്മാൻ സഖാഫി ചെയർമാനും ഫഖ്‌റുദ്ധീൻ സഖാഫി ജനറൽ കൺവീനറും ഹമീദ് ഹാജി കൊടിഞ്ഞി, സയ്യിദ് മുർതളാ സഖാഫി, ഹസൈനാർ സഖാഫി കുട്ടശ്ശേരി, കെ പി ജമാൽ കരുളായി, മുഹമ്മദ് മാസ്റ്റർ ക്ലാരി, സുലൈമാൻ ഹാജി ഇന്ത്യനൂർ, ഹമ്മാദ് അബ്ദുല്ല സഖാഫി, ശാക്കിർ സിദ്ധീഖി, മുഹമ്മദലി മുസ് ലിയാർ പൂക്കോട്ടൂർ, ഫൈസൽ അഹ്‌സനി എടയൂർ, യു ടി ശമീർ പുല്ലൂർ അംഗങ്ങളായും കർമ്മ സമിതി രൂപീകരിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved