മെഡ്ഹിൽഫെ 2018

(മെഗാ മെഡിക്കൽ ക്യാമ്പ്)

When
23, 24 November 2018

Where
Ma'din Public School, 
Swalath Nagar, Malappuram

 

ആതുര സേവന രംഗത്ത് ഇതിനകം തന്നെ ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മഅ്ദിന്‍ അക്കാദമി അതിന്റെ ഇരുപതാം വാര്‍ഷികാഘോ ഷത്തിന്റെ ഭാഗമായി  ശ്രദ്ധേയമായ പുതിയ ചുവടുവെപ്പുകള്‍ക്ക് ഒരുങ്ങുകയാണ്. സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന കരുതലും കാരുണ്യവും തേടുന്ന നിരാലംബരായ രോഗികള്‍ക്ക് സാന്ത്വനവും സഹായവുമെത്തിക്കുന്നതിന് ഹോസ്‌പെയ്‌സ് പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതിക്ക് കീഴില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ധ പരിചരണങ്ങളും സാധാരണക്കാരായ രോഗികള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മഅ്ദിന്‍ അക്കാദമി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

വിഭാഗങ്ങൾ

  1. പ്രമേഹം
  2. ഹൃദയം
  3. കിഡ്‌നി
  4. കണ്ണ്
  5. ചര്‍മ്മം
  6. ഡെന്റല്‍
  7. ഇ എന്‍ ടി
  8. ജനറല്‍ മെഡിസിന്‍
  9. കമ്മ്യൂണിറ്റി മെഡിസിന്‍
  10. മുഖവൈകല്യം
  11. നെഫ്രോളജി
  12. സൈക്യാട്രി
  13. പീഡിയാട്രിക്
  14. വൈകല്യമുള്ള കുട്ടികളുടെ വിഭാഗം
  15. സൈക്കോ തെറാപ്പി
  16. കൗണ്‍സലിംഗ്
  17. ജീവിതശൈലി രോഗങ്ങള്‍

കോഴിക്കോട് മെഡിക്കൽ കോളേജ് ടീം

ഡോ. മുരളീധരൻ നമ്പൂതിരി

ഇ. എൻ. ടി. വിഭാഗം മേധാവി, കോഴിക്കോട് മെഡിക്കൽ കോളേജ്

ഡോ. കെ.സി. സോമൻ

സർജറി വിഭാഗം മേധാവി, കോഴിക്കോട് മെഡിക്കൽ കോളേജ്

ഡോ. ഇ. എൻ അബ്ദുൽ ലത്തീഫ്

സ്കിൻ വിഭാഗം മേധാവി, കോഴിക്കോട് മെഡിക്കൽ കോളേജ്

ഡോ. ഫിലിപ്സ് കാർസോഡ

യൂറോളജി വിഭാഗം മേധാവി, കോഴിക്കോട് മെഡിക്കൽ കോളേജ്

ഡോ. തുളസീധരൻ

ജനറൽ മെഡിസിൻ വിഭാഗം മേധാവി, കോഴിക്കോട് മെഡിക്കൽ കോളേജ്

ഡോ. ടി. പി. നൗഷാദ്‌

യൂണിറ്റ് ചീഫ്. നെഫ്രോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്

ഫോൺ +916235000037, +918606129256, +919946788483, +918943019599

മെഡ്ഹിൽഫെ മെഗാക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും മുകളിൽ നൽകിയ നമ്പറുകളിൽ ബന്ധപ്പെടാം

WhatsApp Chat

Event in Facebook