മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷിക സമ്മേളനമായ വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ പ്രിപ്പറെറ്ററി കോൺഫറൻസുകൾക്ക് ഒറ്റപ്പാലത്ത് തുടക്കമായി. പാലക്കാട് ജില്ലാ പ്രിപ്പെററ്ററി കോൺഫറൻസ് സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം മുഹമ്മദ് മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ‘മഅ്ദിൻ നാളെയെ നിർമിക്കുന്നു’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. വൈസനിയം കോ-ഓർഡിനേറ്റർ വി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി സന്ദേശം നൽകി.
എൻ.കെ സിറാജുദ്ധീൻ ഫൈസി, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, മുഹമ്മദ് മുസ്്ലിയാർ അമ്പലപ്പാറ, മുബാറക് സഖാഫി മേപ്രം, മുഹമ്മദ് കുട്ടി മാസ്റ്റർ പള്ളിക്കുറുപ്പ്, ടി.പി.എൻ കുട്ടി മുസ്്ലിായർ, ഉമർ ഫൈസി മാരായ മംഗലം, സയ്യിദ് ശഹീർ തങ്ങൾ സുലൈമാൻ മുസ്്ലിയാർ ചുണ്ടംപറ്റ എന്നിവർ പ്രസംഗിച്ചു.
ഉമർ മദനി സ്വാഗതവും ഡോ. നാസർ ഒറ്റപ്പാലം നന്ദിയുംപറഞ്ഞു.
വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായ മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികം, വൈസനിയം 2018 ഡിസംബർ 27, 28, 29, 30 തിയ്യതികളിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രിപ്പറെറ്ററി സമ്മേളനങ്ങൾ നടക്കും. അടുത്ത മാസം 5 ന് തൃശൂരിലും 7 ന് എറണാങ്കുളത്തും കൊല്ലത്തും ജില്ലാ പ്രിപ്പെററ്ററി കോൺഫറൻ്സുകൾ നടക്കും.
