വൈസനിയം ‘പ്രിപ്പെററ്റ്‌റി കോൺഫറൻസ്’ പ്രൗഢമായി

മലപ്പുറം: മഅ്ദിൻ അക്കാദമി വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രിപ്പെററ്റ്‌റി കോൺഫറൻസിന് പ്രൗഢമായ സമാപനം. രാവിലെ 9ന് ശജറ കോൺഫറൻസോടെ ആരംഭിച്ച പരിപാടി വൈകുന്നേരം അഞ്ചോടെ സമാപിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
കോൺഫറൻസ് ഹാളിന്റെ കവാടത്തിൽ സ്ഥാപിച്ച നിർമ്മിത ബുദ്ധിയുടെ സഹായത്താൽ രൂപകൽപ്പന ചെയ്ത പുഞ്ചിരിച്ചാൽ മാത്രം തുറക്കുന്ന സ്‌മൈൽ ഗേറ്റിന്റെ ഉദ്ഘാടനം ചടങ്ങിൽ സ്പീക്കർ നിർവ്വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലർ ഡോ. കെ.കെ.എൻ കുറുപ്പ് വൈസനിയം സന്ദേശ പ്രഭാഷണം നടത്തി. സിവിൽ സർവ്വീസിൽ ഉന്നത റാങ്ക് നേടിയ മുഹമ്മദ് ജുനൈദിന് സ്പീക്കർ വൈസനിയോപഹാരം നൽകി. വൈസനിയം സമ്മേളന പദ്ധതി പ്രകാശനവും ചടങ്ങിൽ നടന്നു.
കേരളാ മോട്ടോർ വാഹന വകുപ്പ് മഅ്ദിൻ ഏബിൾ വേൾഡുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് വിതരണവും സ്പീക്കർ നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന ക്ലാസ്സിന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി ഉമ്മർ നേതൃത്വം നൽകി.
ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് ഇസ്മാഈലുൽ ബുഖാരി കടലുണ്ടി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, അബൂ ഹനീഫൽ ഫൈസി, കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്, അബ്ദുൽ ലത്വീഫ് സഅ്ദി പഴശ്ശി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, യു.എ നസീർ (പ്രസിഡന്റ്, നന്മ കൂട്ടായ്മ, ന്യൂയോർക്ക്), നിരാർ കുന്നത്ത്് (പ്രസിഡന്റ്, നന്മ കൂട്ടായ്മ, വാഷിംഗ്ടൺ), ആസിഫ് ഇ.ടി.വി (പ്രസിഡന്റ്, കേരള മുസ്്ലിം കമ്മ്യൂണിറ്റി, സാൻഫ്രാൻസിസ്‌കോ), കേരള മുസ്്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, മലബാർ ഡവലെപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീർ എന്നിവർ സംസാരിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved