പെൺകുട്ടികൾക്കുള്ള മഅ്ദിൻ ക്യൂ ലാന്റ് കാമ്പസ് സമർപ്പിച്ചു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച മഅ്ദിൻ ക്യൂ ലാന്റ് ഗേൾസ് കാമ്പസ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബുബക്കർ മുസ്‌ലിയാർ സമർപ്പിച്ചു. മഞ്ചേരി പുൽപ്പറ്റ മഅ്ദിൻ ക്യൂ ലാന്റ് കാമ്പസിൽ നടന്ന ചടങ്ങിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി മുഹിയുസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. കർണാടക ഫുഡ്& സിവിൽ സപ്ലൈ വകുപ്പ് മന്ത്രി യു.ടി ഖാദർ മുഖ്യാഥിതിയായി.
പെൺകുട്ടികൾക്കായി പ്രൈമറി തലം മുതൽ വിവിധ പഠന സംവിധാനങ്ങളാണ് ക്യൂലാന്റ് കാമ്പസിൽ ഒരുക്കുന്നത്. അത്യാധുനിക സാങ്കേതിക സംവിധാനത്തിൽ ക്രമീകരിച്ച കാമ്പസിൽ തഹ്ഫീളുൽ ഖുർആൻ കോളേജും ബോർഡിംഗ് സ്‌കൂളും പ്രവർത്തനം ആരംഭിച്ചു. ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കുന്നതോടൊപ്പം സ്‌കൂൾ, മദ്‌റസാ പഠനം പൂർത്തീകരിക്കുന്നതിനും മതവിഷയങ്ങളിൽ കൂടുതൽ അവഗാഹം നേടുന്നതിനും ഇവിടെ സൗകര്യമൊരുക്കുന്നു.
പതിനൊന്ന് ഏക്കർ വിശാലമായ ഭൂമിയിൽ വിവിധ വിദ്യാഭ്യാസ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. സ്മാർട്ട് ക്ലാസ് റൂം, ഖുർആൻ തിയേറ്റർ, ഓട്ടോമേഷൻ ടെക്‌നോളജി വഴി അത്യാധുനിക സാങ്കേതിക സംവിധാനത്തിലുള്ള സ്മാർട്ട് ബെൽ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ കാമ്പസിന്റെ പ്രത്യേകതയാണ്.
ഉന്നത പഠന മേഖലകളിൽ വനിതകൾക്ക് സുരക്ഷിതമായ പഠനാവസരങ്ങൾ സൃഷ്ടിക്കുന്നതിനും ധാർമ്മിക ബോധമുള്ള വിദ്യാസമ്പന്നരായ കുടുംബിനികളെ വാർത്തെടുക്കുന്നതിനുമായി സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയാണ് മഅ്ദിൻ നടപ്പിലാക്കുന്നത്. റസിഡൻഷ്യൽ സൗകര്യത്തോടെ പ്രൈമറി തലംതൊട്ട് ഗവേഷണ തലം വരെയുള്ള വിദ്യാഭ്യാസാവസരങ്ങളാണ് വിവിധ കാമ്പസുകളിലായി ഒരുക്കുന്നത്. ഷീ കാമ്പസ്, ദാറുസ്സഹ്‌റ എന്നീ കാമ്പസുകൾ മഅ്ദിൻ അക്കാദമിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നു.
ചടങ്ങിൽ സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാർ, സുലൈമാൻ സഖാഫി മാളിയേക്കൽ, വണ്ടൂർ അബ്ദുറഹ്്മാൻ ഫൈസി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, മുഹമ്മദ് ഷരീഫ് നിസാമി, നൗഫൽ മാസ്റ്റർ കോഡൂർ, എ.പി കരീം ഹാജി ചാലിയം, ഒ.എം.എ റഷീദ് ഹാജി, ലത്തീഫ് ഹാജി ദുബായ് ഗോൾഡ്, സഈദ് ഊരകം പ്രസംഗിച്ചു. മൊയ്തീൻ മുസ്‌ലിയാർ പള്ളിപ്പുറം, സി.കെ. യു മോങ്ങം, അലവി ദാരിമി കാരപ്പറമ്പ്, സൈതലവി ദാരിമി ആനക്കയം, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട്, ഹൈക്ക ഹൈദർ ഹാജി, അബ്ദു ഹാജി വേങ്ങര, ബാവ ഹാജി സംബന്ധിച്ചു. സമാപന പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീൻ അഹ്്ദൽ മുത്തനൂർ നേതൃത്വം നൽകി. ക്യൂലാന്റ് മാനേജർ സൈനുദ്ധീൻ നിസാമി കുന്ദമംഗലം കൃതജ്ഞത അറിയിച്ചു

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved