മഅ്ദിന്‍ വൈസനിയം: ഒരു ലക്ഷം വീടുകളില്‍ ഖിബ് ല നിര്‍ണയ ക്യാമ്പയിന് തുടക്കമായി

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വാര്‍ഷികാഘോഷമായ വൈസനിയത്തിന്‍റെ ഭാഗമായി ഒരു ലക്ഷം വീടുകളില്‍ ഖിബ് ല നിര്‍ണയം നടത്തുന്നതിന്‍റെ ഉദ്ഘാടനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. ചാലിയം ഡോ.ഹനീഫ വസതിയില്‍ നടന്ന ചടങ്ങില്‍ കെ വി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി , അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍ കാമിലി പെരുമുഖം, ഡോ.മുഹമ്മദ് ഹനീഫ, പി എ കെ മുഴപ്പാല, കെ പി തങ്ങള്‍ പെരുമുഖം, അബ്ദുള്ള അമാനി,എന്‍ എ ജലീല്‍, ബഷീര്‍ ഹാജി പെരുമുഖം, സൈനുദ്ധീന്‍ പുറ്റേക്കാട് എന്നിവര്‍ സംബന്ധിച്ചു. വീടുകളില്‍ ഖിബ് ല നിര്‍ണയത്തിന് താത്പര്യമുള്ളവര്‍ മഅ്ദിന്‍ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് വൈസനിയം ഓഫീസില്‍ എത്തിക്കേണ്ടതാണ്. https://vicennium.info/downloads/. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947352006,9496459880

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved