മലബാർ, മഖ്ദൂം & അദ്കിയ
മനുഷ്യ സങ്കൽപ്പത്തെക്കുറിച്ചുള്ള പുനരാലോചനകൾ
Malabar, Makhdoom and Adhkiya
Contours of the 'Human’
![]() | റീഡിംഗ് അദ്കിയ: തസവ്വുഫ് ആൻഡ് ഹ്യൂമൻ" എന്ന പ്രമേയത്തിൽ മഅ്ദിൻ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് മഅ്ദിൻ വൈസനിയം പരിപാടികളോട് അനുബന്ധിച്ച് അക്കാദമിക് സെമിനാർ സംഘടിപ്പിക്കുന്നു. |
സെമിനാർ പ്രമേയം
മനുഷ്യനെ സംബന്ധിച്ചുള്ള പഠനങ്ങളിൽ ആധുനികതയും ഭൗതികതയും ഉൽപാദിപ്പിക്കുന്ന സൈദ്ധാന്തികമായ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും വിപരീത ദിശയിലാണ് ഇസ്‌ലാമിന്റെ താത്വിക നിരീക്ഷണങ്ങൾ നിലകൊള്ളുന്നത്. ഇഹ ലോക നിർമിതികളുടെ ഉപഭോഗ സൗകര്യം മനുഷ്യന് നൽകപ്പെട്ടെങ്കിലും അതിന്റെ പരമാധികാരം അവനിൽ നിക്ഷിപ്തമല്ല. ഈ ലോകത്തുള്ള ഭൗതിക സംവിധാനങ്ങളെയല്ല മനുഷ്യൻ ലക്ഷ്യമിടുന്നത് . താൽകാലിക സജ്ജീകരണങ്ങൾക്കപ്പുറം ശാശ്വത ലോകത്തിന്റെ സാർത്ഥക തുടർച്ചയിലേക്കാണ് യഥാർത്ഥ മനുഷ്യ ബോധ്യങ്ങൾ കേന്ദ്രീകരിക്കുന്നത് . മതാത്മകതയി നിന്ന് വ്യതിചലിച്ച ഭൗതിക ദർശനങ്ങളെയും സൈദ്ധാന്തിക തലങ്ങളെയും തസവ്വുഫ് അപനിർമിക്കുന്നു. കാർട്ടീഷ്യൻ ആധുനികതയുടെ മനുഷ്യൻ എന്ന സങ്കൽപ്പത്തെ ഇസ്‌ലാം അപനിർമിക്കുന്നത് ഏതു രൂപത്തിലാണെന്നാണ് അദ്കിയ എന്ന ഗ്രന്ഥത്തെ മുൻ നിറുത്തി നാം ആലോചിക്കുന്നത്. ആധുനികതയാണ് പടിഞ്ഞാറിന് 'അപരലോകത്തിനു'മുകളി വംശീയവും വിവേചനാത്മകവുമായ അധികാരത്തെ സാധ്യമാക്കുന്നത്. അത് മനുഷ്യനെ നിർണിത കാറ്റഗറികളിലേക്ക് ചുരുക്കുകയും അവനിൽ അന്തർലീനമായ പൊട്ടൻഷ്യലുകളെ ഹനിക്കുകയും ചെയ്യുന്നു. അങ്ങനെ കാറ്റഗറികളിലേക്ക് ഫിക്‌സ് ചെയ്യുക എന്നത് അധികാരത്തിനു നിർബന്ധമായ ഒരു ഘടകമാണ്. ആധുനികതയുടെ 'മനുഷ്യൻ', മുതലാളിത്ത വ്യവഹാരങ്ങളിലെ 'രാജ്യ'പുരോഗതിക്കു വേണ്ടി പ്രവൃത്തിക്കുന്ന/ക്കേണ്ട ഒന്നാണ്. അഭൗമിക ലക്ഷ്യങ്ങൾ ഇല്ലാത്ത ഒന്ന്. ഇസ്ലാമിനുള്ളിൽ തന്നെ ആദ്യത്തിൽ ഉരുവം കൊണ്ട, ലോജിക്കൽ ഡിറ്റർമിനിസം അടിസ്ഥാനപ്പെടുത്തിയുള്ള തത്വചിന്താ പദ്ധതിയിലും മനുഷ്യൻ നിർണിതവും കാറ്റഗറൈസ്ഡുമാണ്. എന്നാ തസവ്വുഫിലെ മനുഷ്യൻ നിർണയാതീതവും അനിശ്ചിതവുമാണ്. അത് ലക്ഷ്യമാക്കുന്നത് അല്ലാഹുവിനെയാണ്. ആ അർത്ഥത്തിൽ തസവ്വുഫ് ആധുനികതയുടെ വിമർശമാണ്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ രചിച്ച അദ്കിയ, തസവ്വുഫിന്റെ ലളിതവും സുന്ദരവുമായ ഒരു ആവിഷ്‌കാരമാണ്. ഹിദായത്തുൽ അദ്കിയ എന്ന നാമത്തി തന്നെ മനുഷ്യൻ എന്നതിനെ സംബന്ധിച്ച ഇസ്‌ലാമിന്റെ ധാരണ അന്തർലീനമാണ്. ഭൗതിക വാദങ്ങൾ മേധാവിത്വം സൃഷ്ടിക്കുന്ന പുതിയ വായനകളിൽ യൂറോ കേന്ദ്രീകൃത പാരമ്പര്യത്തിന്റെ കാഴ്ചപ്പാടുകൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത വിധം ധൈഷണികവും അതിവിശിഷ്ടവുമായ മറ്റൊരു ലോകത്തെ നിർവചിക്കുകയാണ് ഈ സൂഫീ കൃതി. ലോക തലത്തിൽ വിവിധ ചർച്ചകൾക്ക് വഴിയൊരുക്കുന്ന ഈ രചനയുടെ പശ്ചാത്തലത്തിൽ നിന്ന് സൂക്ഷ്മവും വ്യത്യസ്തവുമായ ആലോചനകളാണ് പ്രതീക്ഷിക്കുന്നത്.

Seminar Informations
When
20th December 2018
Where
Calicut University Campus
Organisers
Ma'din College of Islamic Science, Urava Publications
Abstract submitting date
25 November 2018
Paper Confirmation date
28 November 2018
Final paper submitting date
10 December 2018
Conditions
- Abstracts should not exceed 300 words
- Final paper should not exceed 5000 words
- Malayalam: Font: ML-TT Revathi Font size: 12
- English: Font: Calibri Font size: 12
- Arabic: Font: Traditional Arabic Font size: 15
ഓർഗനൈസിംഗ് കമ്മിറ്റി
ഫോൺ+918089931117, +918943641009
അദ്കിയ സെമിനാർ സംബന്ധമായ വിവരങ്ങൾക്കു മാത്രം മുകളിൽ നൽകിയ നമ്പറുകളിൽ ബന്ധപ്പെടാം