ലക്ഷം വിദ്യാർത്ഥികളുമായി സംവദിച്ച് ‘റോഡ് ടു മഅ്ദിൻ’ പരിപാടിക്ക് തുടക്കം

മലപ്പുറം: ‘ജ്ഞാനസമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന മഅ്ദിൻ അക്കാദമിയുടെ വൈസനിയം സമാപന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ഐ എ എം ഇ മലപ്പുറം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘റോഡ് ടു മഅ്ദിൻ’ പര്യടനത്തിന് തുടക്കമായി. ഐ എ എം ഇ സംസ്ഥാന സെക്രട്ടറി നൗഫൽ മാസ്റ്റർ കോഡൂരാണ് യാത്ര നയിക്കുന്നത്. വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന ലക്ഷം വിദ്യാർത്ഥികളുമായി യാത്രയിൽ സംവാദമൊരുക്കും.
മഅ്ദിൻ അക്കാദമി മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്‌കാരം, സ്‌പോട്ട് ക്വിസ്, മെസേജിംഗ്, മോട്ടീവ് ടോക്ക് എന്നിവ പര്യടനത്തിന്റെ ഭാഗമായി നടക്കും. കൊളത്തൂർ ഇർശാദിയ്യ: ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന സോൺ തല ഉദ്ഘാടനം മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവ്വഹിച്ചു. ഇർശാദിയ്യ ജനറൽ സെക്രട്ടറി പി. അലവി സഖാഫി കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു.
ഐ എ എം ഇ സോൺ ചെയർമാൻ മുഹമ്മദ് ശാഫി പി.കെ, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് അശ്കർ.സി.കെ, മഅ്ദിൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സൈതലവിക്കോയ. പി, ഐ എ എം ഇ സോൺ കൺവീനർ അബ്ദുറഹ്മാൻ ചെമ്മങ്കടവ്, ഡോ. ശാക്കിർ, അശ്കർ സഖാഫി, യു ടി എം ശമീർ പുല്ലൂർ, കുഞ്ഞീതു സി. പി, മാനേജർ പി.അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു. നാളെ(വ്യാഴം) രാവിലെ ഒമ്പത് മണിക്ക് കൊളമംഗലം എം ഇ ടി സ്‌കൂൾ, നുസ്‌റത്ത് രണ്ടത്താണി, തിരൂർ എം ഇ ടി സെൻട്രൽ സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളിൽ വിദ്യാർത്ഥികളുമായി സംവദിക്കും.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved