ശാലിയാത്തിയുടെ ജീവിതം വായിക്കപ്പെടണം: വൈസനിയം സെമിനാർ

മലപ്പുറം: മുസ്‌ലിം കേരളത്തിന്റെ വളർച്ചക്ക് ബൗദ്ധികാടിത്തറ രൂപപ്പെടുത്തിയ ഇമാം അഹ്മദ് കോയ ശാലിയാത്തി(റ)യെ ആഴത്തിൽ വായിക്കപ്പടേണ്ടതുണ്ടെന്ന് ‘ഇമാം അഹ്മദ് കോയ ശാലിയാത്തി(റ); ക്രിയാത്മക പാണ്ഡിത്യത്തിന്റെ സാക്ഷ്യങ്ങൾ എന്ന വിഷയത്തിൽ തൃപ്പനച്ചി അൽ ഇർഷാദിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു.
കേരളീയ മുസ്‌ലിം സമൂഹം ഏറെ വെല്ലുവിളികൾ നേരിട്ട 21-ാം നൂറ്റാണ്ടിൽ ആത്മീയവും ഭൗതികവുമായ തലങ്ങളിൽ ഒരുപോലെ സമൂഹത്തിനു നേതൃത്വം നൽകിയ ശാലിയാത്തിയെ വായിക്കൽ ക്രിയാത്മക മുസ്‌ലിം സമൂഹത്തിന്റെ സൃഷ്ടിപ്പിന് ആവശ്യമാണ് എന്നും സെമിനാർ ആവശ്യപ്പെട്ടു. മഅ്ദിൻ അക്കാദമിയുടെ ഇരുപതാംവാർഷികമായ വൈസനിയത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
സെമിനാറിൽ ശാലിയാത്തിയുടെ ജീവിതം, പഠനം, സേവനം, കൃതികൾ, സംവാദങ്ങൾ, നിലപാടുകൾ എന്നിവയെ കേന്ദ്രീകരിച്ചു 14 ഗവേഷണ പ്രബന്ധങ്ങൾ രണ്ട് സെഷനുകളിലായി അവതരിപ്പിച്ചു. സെമിനാർ മഅ്ദിൻ അക്കാദമി കർമ്മശാസ്ത്ര പഠന വിഭാഗം മേധാവി അബൂബക്കർ സഖാഫി അഗത്തി ഉദ്ഘാടനം ചെയ്തു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഉമൈർ ബുഖാരി ചെറുമുറ്റം എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു.
Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved