സ്നേഹ യാത്രക്ക് ഭാഷാ സംഗമ ഭൂമിയിൽ ഉജ്ജ്വല തുടക്കം

കാസർഗോഡ്: 'ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ' എന്ന ശീർഷകത്തിൽ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന സ്‌നേഹ യാത്രക്ക് ഭാഷാ സംഗമ ഭൂമിയിൽ ഉജ്ജ്വല തുടക്കം. മാനവിക ഐക്യവും മത സൗഹാർദവും ഉയർത്തുകയെന്ന ലക്ഷ്യത്തോടെ 'സ്‌നേഹ കൈരളിക്കായ്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വൈസനിയം സ്‌നേഹ യാത്ര കാസർഗോഡ് ജില്ലയിലെ ഹൊസങ്കടിയിൽ നിന്നും ആരംഭിച്ചു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, മഅ്ദിൻ ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിക്ക് പതാക കൈമാറി. സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, എസ് ജെ എം സംസ്ഥാന ട്രഷറർ വി പി എം ഫൈസി വില്യാപള്ളി, ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, കൽത്തറ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുർറഷീദ് നരിക്കോട്, സ്‌നേഹ യാത്ര കോ ഓഡിനേറ്റർ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബി. എസ് അബ്ദുല്ല കുഞ്ഞിഫൈസി, ഇബ്‌റാഹീം ബാഖവി മേൽമുറി, വൈസനിയം വർക്കിംഗ് കൺവീനർ മുസ്തഫ മാസ്റ്റർ കോഡൂർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ദുൽഫുഖാറലി സഖാഫി, സൈനുദ്ധീൻ നിസാമി കുന്ദമംഗലം എന്നിവർ സംബന്ധിച്ചു.
യാത്രയുടെ മുന്നോടിയായി മർഹൂം സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരിയുടെ മഖാം സിയാറത്ത് നടന്നു. തുടർന്ന് ആയിരങ്ങളുടെ അകമ്പടിയോടെ സ്‌നേഹ യാത്രയെ ആദ്യ സ്വീകരണ കേന്ദ്രമായ ഹൊസങ്കടിയിലേക്ക് ആനയിച്ചു.
ഇന്ന് (തിങ്കൾ) കാസർഗോഡ് ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ സ്നേഹ യാത്രക്ക് സ്വീകരണം നൽകും. രാവിലെ 10ന് സീതാംഗോളിയിൽ സ്വീകരണ സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി. എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകുേന്നരം 2:30ന് ചെർക്കളയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് മാണിക്കോത്ത് നടക്കുന്ന പരിപാടി ഡോ. വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറ് മണിക്ക് കാലിക്കടവിൽ നടക്കുന്ന മാനവിക സമ്മേളനം പി കരുണാകരൻ എം പി ഉദ്ഘാടനം ചെയ്യും. കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.ഖാദർ മാങ്ങാട് മുഖ്യാതിഥിയാകും.
നാളെ(ഡിസംബർ നാലിന്) കണ്ണൂരിൽ പ്രവേശിക്കു സ്നേഹ യാത്ര അഞ്ച്, ആറ് തിയ്യതികളിൽ കോഴിക്കോടും ഏഴിന് വയനാട്-നീലഗിരി, എട്ടിന് പാലക്കാട്, 10ന് തൃശ്ശൂർ, 11ന് എറണാകുളം, 12ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും 13ന് ആലപ്പുഴയിലും 14ന് കൊല്ലത്തും പര്യടനം പൂർത്തിയാക്കി യാത്ര 15ന് തിരുവനന്തപുരത്ത് സമാപിക്കും. മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിക്കും.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved