മഅ്ദിൻ വൈസനിയം തൃശ്ശൂർ ജില്ലാ പ്രിപ്പറെറ്റ്‌റി കോൺഫറൻസ് സമാപിച്ചു

മലപ്പുറം: ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രിപ്പെറെറ്റ്‌റി കോൺഫറൻസ് സമാപിച്ചു. വൈകുന്നേരം മൂന്നിന് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടന്ന പരിപാടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ഫൈസൽ പി ഉദ്ഘാടനം ചെയ്തു.
സമസ്ത തൃശ്ശൂർ ജില്ലാ പ്രസിഡന്റ് താഴപ്ര മുഹിയിദ്ധീൻ കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
വൈസനിയത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് ചടങ്ങിൽ രൂപം നൽകി. പി എസ് കെ മൊയ്തു ബാഖവി മാടവന, മൊയ്തീൻകുട്ടി മുസ്‌ലിയാർ പാലപ്പിള്ളി, മുസ്ഥഫ സഖാഫി, ബഷീർ മുസ്‌ലിയാർ കൂർക്കഞ്ചേരി, അബ്ദുല്ലകുട്ടി ഹാജി, ഹുസൈൻ ഹാജി, അഡ്വ. പി യു അലി, അശ്‌റഫ് ഒളരി, എം എം ഇബ്‌റാഹീം, സൈഫുദ്ധീൻ വെള്ളറക്കാട്, ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി എന്നിവർ പ്രസംഗിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved