വൈസനിയം ഇന്റർനാഷണൽ ഫെസ്സ് എക്സ്പോ ഒരുങ്ങുന്നു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ഗ്രാന്റ് കോൺഫറൻസിനോടനുബന്ധിച്ച് ഇന്റർനാഷണൽ ഫെസ് എക്സ്പോ ഒരുങ്ങുന്നു. ഡിസംബർ 23 മുതൽ 30 വരെ നീളുന്ന എക്സിബിഷനിൽ മതം, ശാസ്ത്രം, റോബോട്ടിക്സ്, ഓട്ടോമൊബൈൽ ടെക്നോളജി, പരിസ്ഥിതി, ചരിത്രം, ബഹിരാകാശം, കടൽ, സെറികൾച്ചർ, കാലിഗ്രഫി, ഇന്നൊവേഷൻ തുടങ്ങി 60 പവലിയനുകളാണുള്ളത്.
കൗതുകവും വൈവിധ്യവും സമ്മേളിക്കുന്ന എക്സ്പോയിൽ ഏഴ് ദിവസങ്ങളിലായി സന്ദർശകർക്ക് കാണാനുള്ള അവസരമൊരുക്കും. മൊറോക്കോയിലെ ചരിത്ര പ്രാധാന്യമുള്ള ഫാസ് നഗരിയുടെ പേരിലാണ് എക്സ്‌പോ രൂപപ്പെടുത്തിയിട്ടുള്ളത്. സാധാരണ പ്രദർശന വേദികളിൽ നിന്ന് വ്യത്യസ്തമായി ഫെസ് എക്സ്പോ കാണുന്നവർക്ക് എക്സ്പോയെ ആസ്പദമാക്കിയുള്ള വിജ്ഞാന പരീക്ഷയിലും പങ്കെടുക്കാവുന്നതാണ്. സ്‌കൂൾ മദ്രസ കോളേജ് എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എത്തുന്ന സന്ദർശകർക്ക് എക്‌സ്‌പോ സന്ദർശിക്കാൻ പ്രത്യേകം അവസരമൊരുക്കുന്നുണ്ട്. മഅദിൻ ഇന്നവേഷൻ ആൻഡ് റിസർച്ച് സെന്ററിന് കീഴിൽ ഒരുക്കുന്ന ടെക്‌നോ പവലിയനിൽ ഇൻഫർമേഷൻ ടെക്‌നോളജിയുടെ അത്യാധുനിക സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി വിഡിയോ, ത്രീഡി തുടങ്ങിയവ പരിചയപ്പെടുത്തും
എക്‌സ്‌പോയോടനുബന്ധിച്ച് വിശാലമായ വിപണന സ്റ്റാളുകളും സംവിധാനിച്ചിട്ടുണ്ട്.
വിവരങ്ങൾക്ക് ബന്ധപ്പെടുക: 9656601041

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved