മഅ്ദിൻ വൈസനിയം ജി ലൈറ്റ് ക്യാംപ് സമാപിച്ചു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ, പ്രഫഷണൽ മേഖലയിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥിനികൾക്കായി പുൽപ്പറ്റ ക്യൂ ലാന്റ് കാമ്പസിൽ സംഘടിപ്പിച്ച ജി ലൈറ്റ് ത്രിദിന ക്യാംപ് സമാപിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ, എൻജിനിയറിംഗ്, ലോ കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 120 വിദ്യാർത്ഥിനികളാണ് ക്യാംപിൽ സംബന്ധിച്ചത്. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മൊയ്തീൻ മുസ്ലിയാർ പള്ളിപ്പുറം പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ആത്മീയം, കർമ്മശാസ്ത്രം, പ്രൊഫഷണൽ എത്തിക്‌സ് തുടങ്ങിയ വിവിധ സെഷനുകൾക്ക് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഇബ്‌റാഹീം ബാഖവി മേൽമുറി, എൻ.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ഒ. പി അബ്ദുസമദ് സഖാഫി, ദുൽഫുഖാറലി സഖാഫി, സൈനുദ്ധീൻ നിസാമി, ഡോ. അബ്ദുൽ ലത്വീഫ്, ഡോ. നൂറുദ്ധീൻ റാസി, മജീദ് അരിയല്ലൂർ, ഡോ. ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
മൂന്ന് ദിനങ്ങളിലായി നടന്ന ക്യാംപിൽ വിദ്യാർത്ഥിനികളുടെ കലാ പ്രകടനങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചകളും നടന്നു. ഡോ. ഷെറിൻ, അഡ്വ. സുൽഫിയ ഷെറിൻ തിരുവമ്പാടി, ഡോ.ഫാത്തിമ ഫർഹ മലപ്പുറം, ഡോ. ഹന്നത്ത് മോങ്ങം, ഡോ. സഹ്‌ല മുക്കം, ഡോ. റാബിയ കോഴിക്കോട് എന്നിവർ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകി. മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രൂപ്പുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹാജറ കുന്ദമംഗലം ക്യാംപ് നിയന്ത്രിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved