വൈസനിയം ഹയ്യാബിനാ: വിവിധ സ്ഥാപനങ്ങളിൽ പര്യടനം നടത്തി

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പര്യടനം നടത്തി. ജില്ലയിലെ ശരീഅത്ത് കോളേജ്, ദഅ്വ കോളേജ്, ദര്‍സുകള്‍ എന്നിവിടങ്ങളില്‍ നാല് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പര്യടനം നടക്കുന്നത്.
മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ഭാഗങ്ങളില്‍ നടക്കുന്ന പര്യടന പരിപാടിക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഷഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി, അബൂബക്കര്‍ സഖാഫി അരീക്കോട് നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, ശാക്കിര്‍ സിദ്ധീഖി, ശുക്കൂര്‍ സഖാഫി കൊണ്ടോട്ടി, ശറഫുദ്ധീന്‍ സഖാഫി ഒലിപ്രം കടവ്, ഹസ്സന്‍ സഖാഫി വേങ്ങര, അസ്ലം സഖാഫി മൂന്നിയൂര്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, സൈഫുള്ള നിസാമി ചുങ്കത്തറ, അബ്ദുള്ള അമാനി പെരുമുഖം, റിയാസ് സഖാഫി അറവങ്കര, ശാക്കിര്‍ സഖാഫി കണ്ണൂര്‍, സ്വാലിഹ് സഖാഫി അന്നശ്ശേരി, അബ്ദുല്‍ ലത്തീഫ് പൂവ്വത്തിക്കല്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
വിവിധ കാമ്പസുകളില്‍ നിന്നുള്ള വൈസനിയം സമ്മേളനത്തിലെ വ്യത്യസ്ത പ്രോഗ്രാമുകളായ നോളജ് റിട്രീറ്റ്, ന്യൂ മീഡിയ, ദഅ്വാ സമ്മേളനം, മുതഅല്ലിം സമ്മേളനം എന്നീ വിഭാഗങ്ങളിലേക്കും സമ്മേളന മുഴു സമയ ക്യാമ്പിലേക്കുമുള്ള പ്രതിനിധികളുടെ രജിസ്ട്രേഷനും ഇതിന്‍റെ ഭാഗമായി നടന്ന് വരുന്നു. നവംബര്‍ 1, 2, 3 തിയ്യതികളില്‍ (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ നടക്കുന്ന ആദര്‍ശ ശില്‍പ്പശാലയുടെ രജിസ്ട്രേഷന് vicennium.info/adharsha-shilpashala/ എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved