മഅ്ദിൻ വൈസനിയം വാഴക്കുല വിളവെടുപ്പിന് തുടക്കമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ജനകീയ കൂട്ടായ്മയിൽ നടപ്പിലാക്കിയ വാഴകൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽകുമാർ ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കാർഷിക രംഗത്ത് സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിനും വിഷരഹിത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി മഅ്ദിൻ പന്ത്രണ്ടാം വാർഷികാഘോഷമായ എൻകൗമിയത്തോടെ ആരംഭിച്ച കാർഷിക പദ്ധതികളുടെ തുടർച്ചയണ് വൈസനിയം ആഗ്രോസ്‌പെയ്‌സ്.
പതിനായിരം കുടുംബങ്ങൾക്ക് സൗജന്യമായി മൂന്ന് വീതം വാഴക്കന്നുകളായിരുന്നു വൈസനിയത്തിന്റെ ഭാഗമായി വിതരണം ചെയ്തത്. മൂന്നിൽ ഒരു വാഴക്കുല വൈസനിയം സമ്മേളനത്തിലേക്ക് നൽകുന്നതിന്റെ ഉദ്ഘാടന കർമ്മം സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി വാഴക്കുല സ്വീകരിച്ച് നിർവ്വഹിച്ചു.
മഅ്ദിൻ മോഡൽ അക്കാദമി പ്രിൻസിപ്പൾ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മെമ്പർ ദുൽഫുഖാറലി സഖാഫി, എസ്.എസ്.എഫ് ജില്ലാ ഉപാധ്യക്ഷൻ ശാക്കിർ സിദ്ധീഖി, വൈസനിയം കോ-ഓർഡിനേറ്റർ സൈനുദ്ധീൻ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, മഹ്മൂദ് ഹസ്സൻ അഹ്‌സനി, ജംഷീർ അംജദി ഉള്ളണം, മൻസൂർ അദനി ഊരകം, ഹംസ അദനി പൊട്ടിക്കല്ല്, അബ്ദുറഹ്മാൻ ചെമ്മങ്കടവ് എന്നിവർ സംബന്ധിച്ചു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved