വൈസനിയം യുവഗവേഷക സംഗമം ശ്രദ്ധേയമായി

സ്വലാത്ത് നഗർ: മഅ്ദിൻ വൈനിയം സമ്മേളനത്തോടനുബന്ധിച്ച് റെപ്രസന്റേഷൻ, റിഫ്‌ളക്ഷൻ, സെൽഫ് മേക്കിംഗ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച യുഗവേഷക കൂട്ടായ്മ ശ്രദ്ധേയമായി. മലയാളം സർവകലാശാല വൈസ്ചാൻസലർ ഡോ. വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണങ്ങൾക്ക് സമൂഹവുമായി ബന്ധമുണ്ടാവണമെന്നും വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന മഅദിൻ അക്കാദമി തെരെഞ്ഞെടുത്തിട്ടുള്ളത് ഈ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
മഅദിൻ അകാദമി വൈസനിയം സമ്മേളനത്തിലെ വിദ്യഭ്യാസം വിഭാഗത്തിലായാണ് യുവഗവേഷകർക്കിടയിൽ പരസ്പര ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുക വഴി അകാദമിക് ഗവേഷണ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഗമം സംഘടിപ്പിച്ചത്. സാഹിത്യം മുതൽ രസതന്ത്രം വരെയുള്ള വൈവിധ്യമാർന്ന ഇരുപതോളം വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു.
മഅദിൻ ഇൻറർനാഷണൽ സ്റ്റഡീസ് ഡയറക്ടർ ഡോ. അബ്ബാസ് പനക്കൽ, മഅദിൻ അകാദമിക് ഡയറക്ടർ നൗഫൽ കോഡൂർ, ഡോ. അബൂബക്കർ കെ.കെ പത്തൻകുളം, ഡോ. നുഐമാൻ, ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി, ഫൈസൽ അഹസനി ഉളിയിൽ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ. റഷീദലി, ഡോ. നിസാർ എം.പി എന്നിവർ സംബന്ധിച്ചു. സംഗമത്തിൽ മഹമൂദ് ഹസൻ സ്വഗതവും ഡോ. സുബൈർ അംജദി നന്ദിയും പറഞ്ഞു.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved