സായിദ് വര്‍ഷാചരണത്തിന് ഇന്ത്യയില്‍ സമാപനം

മലപ്പുറം: യു എ ഇ യുടെ രാഷ്ട്ര ശില്‍പിയും ലോകത്തിന് സഹിഷ്ണുതയുടെ മാതൃകകള്‍ സമ്മാനിച്ച ഷൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ സ്മരിച്ചു കൊണ്ട് സായിദ് വര്‍ഷ സമാപന സംഗമത്തിന് പ്രൗഢ സമാപ്തി. ശൈഖ് സായിദിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് യു എ ഇ പ്രഖ്യാപിച്ച ശൈഖ് സായിദ് വര്‍ഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ പരിപാടികള്‍ക്കാണ് സമാപ്തി കുറിച്ചത്. കേരള നിയമ സഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന് സന്തോഷം പകരുന്ന അധികാര പ്രയോഗങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും സഹിഷ്ണുത സംസ്‌കാരത്തെ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിലും യു എ ഇയുടെയും ശൈഖ് സായിദിന്റേയും പങ്ക് നിസ്തുലമാണ്. അടുത്ത വര്‍ഷം യു എ ഇ ആചരിക്കുന്ന സഹിഷ്ണുതാ വര്‍ഷാചരണത്തിന് സംബന്ധിക്കാനും കേരളം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ലുലു മാനേജിങ് ഡയറക്ടര്‍ പത്മശ്രീ എം എ യൂസഫലി ശൈഖ് സായിദ് അനുസ്മരണ പ്രഭാഷണം നടത്തി. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് തലവന്‍ അദീബ് അഹ്്മദ്, അബ്ദുല്‍ ഖാദിര്‍ തെരുവത്ത്, ഡോ. മുഹമ്മദ് കാസിം, മന്‍സൂര്‍ ഹാജി ചെന്നൈ, ഡോ. ആസാദ് മൂപ്പന്‍, ഫ്ളോറ ഹസന്‍ ഹാജി, അബ്ദുല്‍കരീം വെങ്കിടങ്ങ്, ഹനീഫ ഹാജി ചെന്നൈ, ബാരി ഹാജി ചെന്നൈ, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, ഫാത്തിമ മൂസ ഹാജി, ഫാത്തിമ സുലൈമാന്‍ ഹാജി, നൗഫല്‍ തളിപ്പറമ്പ്, അബ്ദുല്‍ മജീദ് ഹാജി മങ്കട, ഡോ. ഷാനിദ്, കുഞ്ഞിമുഹമ്മദ് ഹാജി വടക്കേക്കാട്, ഹസന്‍ ഹാജി സംബന്ധിച്ചു. ലുലു ഇന്റര്‍നാഷണലും മഅ്ദിന്‍ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved